മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 മാർച്ച്‌ 9 മുതൽ 15 വരെയുള്ള നക്ഷത്രഫലങ്ങൾ

സമ്പൂർണ്ണ വാരഫലം: 2020 മാർച്ച്‌ 9 മുതൽ 15 വരെ

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സ്വത്ത്‌ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക്‌ സാധ്യത. സഹപ്രവര്‍ത്തകരോട്‌ രമ്യതയില്‍ പെരുമാറുക. ജോലിയില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുക. സ്വത്ത്‌ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക്‌ സാധ്യത. കുടുംബാംഗങ്ങളുമായി സ്‌നേഹത്തോടെ കഴിയുന്നത്‌ ഉത്തമം. അനര്‍ഹമായ പണം ലഭിക്കാന്‍ സാധ്യത.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌. ആദ്യപകുതി പൊതുവേ അത്ര നന്നല്ല. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും. ഉദ്യോഗത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയും. ജോലി ഭാരം കുറയും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്‌.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. എന്തു ചെലവു ചെയ്‌തും സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. അയല്‍ക്കാരോടുള്ള സ്‌നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്‌. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹപ്രവര്‍ത്തകരോട്‌ അതിരുവിട്ടു പെരുമാറരുത്‌. പൊതുവേ നല്ല സമയമാണിത്‌. ഇരുചക്ര വാഹനങ്ങളിലെ യാത്ര ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞു കിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച്‌ കാര്യങ്ങള്‍ നേരെയാക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഉദ്യോഗത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയും. ജോലി ഭാരം കുറയും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്‌. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌. സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്‌.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത്‌ ഏതു തരത്തിലെങ്കിലും വസൂലാക്കും. മേലധികാരികളെ അനുസരിച്ച്‌ പോകുന്നതാണ്‌. പൊതുവേ നല്ല സമയമാണിത്‌. വീട്ടില്‍ സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. പൊതുവേ നല്ല സമയമാണിത്‌. പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞു കിടന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച്‌ കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരെയും കണ്ണടച്ചു വിശ്വസിക്കരുത്‌. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. ഉദ്ദേശിച്ച കാര്യങ്ങള്‍ മിക്കതും ഫലപ്രാപ്‌തിയിലെത്തും. അവിചാരിതമായ അലച്ചിലിന്‌ സാദ്ധ്യത. അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍, ശത്രു ശല്യം എന്നിവയ്ക്ക്‌ സാധ്യത. ജോലിസ്ഥലത്തെ ഉന്നതധികാരികളുടെ ശല്യപ്പെടുത്തലുകള്‍ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്‌തുതീര്‍ക്കും. സ്ത്രീകള്‍ക്ക്‌ പ്രശ്‌നങ്ങള്‍ ഇല്ലാതാകും. മാതാപിതാക്കളുടെ സ്‌നേഹവും സഹകരണവും വര്‍ദ്ധിക്കും. ചുറ്റുപാടുകളുമായി കൂടുതല്‍ ഇടപഴകും. സ്വത്തുതര്‍ക്കങ്ങളില്‍ ധൃതിയില്‍ തീരുമാനങ്ങളെടുക്കരുത്‌. പ്രബലരുടെ സഹായം ലഭ്യമാവും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
എന്തു ചെലവു ചെയ്‌തും സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. അയല്‍ക്കാരോടുള്ള സ്‌നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്‌. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും.

Avatar

Staff Reporter