മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2019 നവംബർ 25 മുതൽ ഡിസംബർ 1 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സാമ്പത്തിക നേട്ടത്തിന്‌ സാധ്യത കാണുന്നു. ആരോഗ്യ കാര്യത്തിലും ഭക്ഷണ കാര്യത്തിലും ശരിയായ ശ്രദ്ധ പാലിക്കേണ്ടതാണ്‌. ആഴ്ച പകുതി പിന്നിട്ടാൽ ചില മാനസിക വിഷമങ്ങൾ അനുഭവിക്കേണ്ടി വന്നേക്കും. ഈ സമയത്ത്‌ ശാന്തമായ പെരുമാറ്റം പാലിക്കാനും അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കാനും ശ്രദ്ധിക്കണം. ഔദ്യോഗിക വിജയത്തിന്‌ അനുകൂലമായ സമയമാണിത്‌. ആഴ്ചയുടെ അവസാനം പൊതുവേ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുമായി കലഹിക്കാതെ ശ്രദ്ധിക്കണം, വിലപ്പെട്ട രേഖകൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, വിവാഹതടസം നേരിടാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
മക്കൾക്ക്‌ ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. അതുകൊണ്ട്‌ തന്നെ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണ്ട സമയമാണിത്‌. വിദ്യാർത്ഥികൾക്ക്‌ ആഴ്ചയുടെ തുടക്കം അത്ര അനുകൂലമാവില്ല. പഠനത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിടാൻ ഇടയുണ്ട്‌. ചിലവ്‌ വർദ്ധിക്കാനുള്ള സാധ്യത വളരെയധികമാണ്‌. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നിയന്ത്രണങ്ങൾ വരുത്തുന്നത്‌ നന്നായിരിക്കും. സാമ്പത്തിക നില ദുർബലമാകാനും ഇടയുണ്ട്‌. ആഴ്ചയുടെ അവസാനം മാതാപിതാക്കൾക്ക്‌ ചില ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കാം. ദീർഘയാത്രകൾ നിമിത്തം ദേഹപീഡ അനുഭവിക്കേണ്ടതായി വരും, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
വിദ്യാർത്ഥികൾക്ക്‌ ആഴ്ചയുടെ തുടക്കം ഏറെ അനുകൂലമാണ്‌. പഠനത്തിൽ മികച്ച വിജയം കൈവരിക്കാനാകും. വിവാഹ ജീവിതം നയിക്കുന്നവർക്കും അനുകൂലമാണ്‌. ദാമ്പത്യത്തിൽ അഭിവൃദ്ധിയുണ്ടാകും. എങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അലട്ടാൻ സാധ്യതയുണ്ട്‌. എന്നാൽ ആഴ്ചയുടെ തുടക്കത്തിൽ സാമ്പത്തികമായി പുരോഗതിയുണ്ടാകും. കുടുംബത്തിൽ കടുത്ത ആരോഗ്യം പ്രശ്നം നേരിടുന്ന ഒരാൾക്ക്‌ സുഖം പ്രാപിക്കുന്നതിനും സാധ്യതയുണ്ട്‌. ചില കുടുംബ പ്രശ്നങ്ങൾ കാരണം ദൂര സ്ഥലത്ത്‌ മാറി താമസിക്കുന്നതിന്‌ ഇടയായേക്കും. ആഴ്ച പകുതി പിന്നിടുന്നതോടെ കാര്യങ്ങൾ അനുകൂലമാകും. പ്രതിസന്ധിഘട്ടങ്ങളിൽ സുഹൃത്തുക്കളുടെ സഹായം ലഭിക്കും, വിവാഹക്കാര്യങ്ങളിൽ തീരുമാനമാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യം വർദ്ധിക്കും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടുകയും ഇത്‌ കുടുംബത്തിൽ സന്തോഷം ഉണ്ടാവുന്നതിന്‌ കാരണമാവുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനാകും. ജോലി സ്ഥലത്ത്‌ സഹപ്രവർത്തകരുടെ സഹകരണം പ്രതീക്ഷിക്കാം. അതുകൊണ്ട്‌ തന്നെ നിങ്ങൾ ആഗ്രഹിച്ച തരത്തിലുള്ള വിജയം ജോലിയിൽ നേടാൻ സാധ്യതയുണ്ട്‌. കൂടപ്പിറപ്പുകൾക്കും ഈ ആഴ്ച സാമ്പത്തികമായി അനുകൂലമായിരിക്കും. സഹോദരങ്ങളുമായുണ്ടായിരുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കും, ജാഗ്രതകുറവിനാൽ അർഹിച്ച അംഗീകാരങ്ങൾ നഷ്ടമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഇളയ കൂടപ്പിറപ്പുകൾക്ക്‌ ചില ഗുണഫലങ്ങൾ ലഭിക്കാൻ ഇടയുണ്ട്‌. അവർക്ക്‌ വിദേശ രാജ്യങ്ങളിൽ പോകാനുള്ള അവസരം ലഭിച്ചേക്കും. ചിങ്ങം രാശിക്കാർക്ക്‌ കൂടുതൽ ജാഗ്രതയോടെ ജോലി ചെയ്യാൻ ഈ സമയം അനുകൂലമാണ്‌. മാനസിക സമ്മർദ്ധങ്ങൾ ഒഴിവാക്കാനാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും പ്രതീക്ഷിക്കാം. വസ്തു വകകളിൽ നിക്ഷേപിക്കുന്നത്‌ ഗുണകരമാകും. എങ്കിലും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം മാത്രം പ്രവർത്തിക്കാൻ ശ്രമിക്കണം. എല്ലാ മേഖലയിലും പുത്തനുണർവ്വ്‌ ദൃശ്യമാകും, ആലോചനപൂർവം എല്ലാക്കാര്യങ്ങളും ചെയ്തു തീർക്കും, സഹോദരങ്ങളുടെ സഹായം ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സാമ്പത്തികമായും ഔദ്യോഗികമായും വിജയം കൈവരിക്കാൻ ഇടയാകും. ഇളയ സഹോദരങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ സാധിക്കും. അവർക്കായി ചില സാമ്പത്തിക സഹായങ്ങൾ ചെയ്യേണ്ടി വന്നേക്കും. ചെറു യാത്രകൾക്കുള്ള സാധ്യതയുണ്ട്‌. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടാൻ ഈ ആഴ്ച അനുകൂലമാണ്‌. ആഴ്ചയുടെ അവസാനം കന്നിരാശിക്കാരുടെ മക്കൾക്ക്‌ അത്ര അനുകൂലമല്ല. മക്കളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായി വരും. വാഹനം മാറ്റി വാങ്ങുന്നതിനിടയാകും, സന്താനങ്ങളിൽ നിന്നും സന്തോഷാനുഭവങ്ങളുണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
വിദേശ സ്രോതസ്സുകളിൽ നിന്ന്‌ വരുമാനം ലഭ്യമാകും. നിങ്ങളിലെ ചില പോരായ്മകൾ സ്വയം കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കുന്നത്‌ ഈ ആഴ്ച സാമ്പത്തികമായി മുന്നേറുന്നതിൻ സഹായകമാകും. അമ്മയിൽ നിന്ന്‌ ചില സാമ്പത്തിക സഹായങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ ചില നല്ല മാറ്റങ്ങൾക്കും ഈ ആഴ്ച അനുകൂലമാണ്‌. ശുഭവാർത്തകൾ പ്രതീക്ഷിക്കാവുന്നതാണ്‌. ജോലി സ്ഥലത്ത്‌ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ഔദ്യോഗിക വിജയം കൈവരിക്കുന്നതിന്‌ ഇത്‌ സഹായകമാകും. കലഹിക്കാനിട വരുന്ന സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കണം, ദീർഗ്ഘയാത്രകൾ നടത്തേണ്ടതായി വരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ജോലിസ്ഥലത്ത്‌ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കുകയും ഉദ്യോഗത്തിൽ പുരോഗതി കൈവരിക്കുകയും ചെയ്യും. എന്നാൽ ചിലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്‌. സാമ്പത്തിക നിയന്ത്രണങ്ങൾ കൈക്കൊള്ളുന്നത്‌ ഏറെ ഗുണകരമാകും. ചന്ദ്രൻ വൃശ്ചികം രാശിക്കാരുടെ ആദ്യ ഭാവത്തിലേക്ക്‌ കടക്കുന്നതോടെ കുടുംബ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. സ്വന്തം കാര്യങ്ങളെക്കുറിച്ച്‌ നിങ്ങൾ കൂടുതൽ ബോധവാനാകാനും ഇടയാകും. ജോലി സ്ഥലത്ത്‌ ശത്രുക്കൾ സജീവമാകാൻ സാധ്യതയുള്ളതിനാൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. ദൈവാധീനം വർദ്ധിക്കും, ഇതുവരെയുണ്ടായിരുന്ന തടസങ്ങളെല്ലാം മാറി കിട്ടും, ശത്രുക്കൾ നിഷ്പ്രഭരാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭാഗ്യം അനുകൂലമാകും. സാമ്പത്തികമായി മികച്ച പുരോഗതി നേടാനാകും. ഉദ്യോഗാർത്ഥികൾക്ക്‌ ജോലിയിൽ മറ്റുള്ളവരുടെ ശ്രദ്ധയും പ്രശംസയും നേടാനാകും. ബിസിനസ്സുകാരായ ധനു രാശിക്കാർക്ക്‌ വിദേശ സ്രോതസ്സിൽ നിന്ന് സാമ്പത്തിക ലാഭത്തിനുള്ള സാധ്യത കാണുന്നു. വരവിനു സമാനമായി ചിലവ്‌ ഉണ്ടാകുമെന്നതിനാൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്‌. ചന്ദ്രൻ രാശിയുടെ ലഗ്നഭാവത്തിലേക്ക്‌ മാറുന്നതോടെ മാനസിക പ്രശ്നങ്ങളിൽ നിന്നും മോചനമുണ്ടാകും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും, സന്താനങ്ങളുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജോലിയിൽ സ്ഥലം മാറ്റത്തിൻ ശ്രമിക്കുന്നവർക്ക്‌ കാര്യങ്ങൾ അനുകൂലമാകും. കുടുംബത്തിൽ ഐക്യം വർദ്ധിക്കും. മുതിർന്ന കൂടപ്പിറപ്പിന്റെ സഹായത്തോടെ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. മേലുദ്യോഗസ്ഥൻ മൂലം ചില വിവാദങ്ങളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്‌. അത്തരം സാഹചര്യങ്ങളിൽ നിന്ന്‌ അകന്ന്‌ നിൽക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ജോലിയെ പ്രതികൂലമായി വരെ ബാധിച്ചേക്കാം. വിദ്യാർത്ഥികൾക്ക്‌ ഈ സമയം അനുകൂലമാണ്‌. പിതാവുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. ദീർഗ്ഘ ദൂര യാത്രകൾക്ക്‌ സാധ്യതയുണ്ട്‌. സുഹൃത്തുക്കളുടെ സഹായം ഉണ്ടാകും, സാഹചര്യങ്ങൾക്ക്‌ അനുസരിച്ച്‌ ജീവിക്കാൻ ശ്രമിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ചില തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്‌. വിജയം കൈവരിക്കാൻ കഠിന പരിശ്രമം ആവശ്യമായി വരും. അച്ഛന്റെ ആരോഗ്യ സ്ഥിതി ഉത്കണ്ഠയുണ്ടാക്കും. നഷ്ടങ്ങൾക്ക്‌ സാധ്യതയുള്ളതിനാൽ യാത്രകൾ മേറ്റെവ്ക്കുന്നതാവും ഉചിതം. ഉയർച്ച താഴ്ചകളിലൂടെ കടന്നു പോകുന്നത്‌ ചില മാനസിക സമ്മർദ്ധങ്ങൾക്ക്‌ ഇടയാക്കിയേക്കും. കുടുംബ ജീവിതം സന്തോഷകരമായി തുടരും. ആഴ്ച പകുതി പിന്നിട്ടാൽ സാമ്പത്തിക ലാഭത്തിന്‌ സാധ്യതയുണ്ട്‌. വിശേഷപ്പെട്ട ദേവാലങ്ങളിൽ കുടുംബസമേതം ദർശനം നടത്തും, ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പങ്കാളിയുടെ ബന്ധുക്കളിൽ നിന്ന്‌ ലാഭം കൈവരിക്കാനുള്ള യോഗം കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ ഗുണദോഷ സമ്മിശ്ര ഫലമായിരിക്കും ഉണ്ടാവുക. ചെറിയ ചില മാനസിക വിഷമങ്ങൾ മാറ്റി നിർത്തിയാൽ ആരോഗ്യം പൂർണ്ണമായും അനുകൂലമായിരിക്കും. നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ ജീവിത പങ്കാളി വളരെയധികം ശ്രദ്ധ ചെലുത്തും. പുണ്യ സ്ഥലങ്ങൾ സന്ദർശ്ശിക്കുന്നതിന്‌ സാധ്യതയുണ്ട്‌. നിങ്ങളുടെ സഹകരണത്തോടെ പിതാവിന്‌ ചില ആനുകൂല്യങ്ങൾ നേടാനാവും. ആഴ്ച പകുതി പിന്നിടുന്നതോടെ കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. എല്ലാ രംഗത്തും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കും, ബന്ധുജനങ്ങളുമായി ഒത്തുച്ചേരും.

Staff Reporter