മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 ഫെബ്രുവരി 10 മുതൽ 16 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

സമ്പൂർണ്ണ വാരഫലം (പരിഹാര സഹിതം) – 2020 ഫെബ്രുവരി 10 മുതൽ 16 വരെ

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കൂടുതൽ ഉത്തരവാദിത്തങ്ങളും ചുമതലകളും ഏറ്റെടുക്കേണ്ട വാരമായിരിക്കും. അദ്ധ്വാനം വർദ്ധിച്ചാലും ദീർഘകാല അടിസ്ഥാനത്തിൽ തൊഴിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ കഴിയും. ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും. അന്യദേശത്ത് താമസിക്കാനിട വരും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ദോഷപരിഹാരത്തിനായി സുബ്രഹ്മണ്യന്‌ പാൽ അഭിഷേകം, ശിവന്‌ മൃത്യുഞ്ജയ പുഷ്പാഞ്ജലി എന്നിവ സമർപ്പിക്കുക.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറുകാർക്ക്‌ പ്രവർത്തന വിജയം പ്രതീക്ഷിക്കാവുന്ന വാരമാണെങ്കിലും ചതി, വഞ്ചന മുതലായവയിൽ അകപ്പെടുവാനും തന്മൂലം ധനത്തിനോ സൽപ്പേരിനോ ലോപം വരുവാനും സാധ്യത കാണുന്നു. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ ആവശ്യമുള്ള ദിവസങ്ങളാണിത്. പ്രതിസന്ധികളിലൊന്നും പെടില്ല. ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും. പിതൃതുല്യര്‍ക്ക് ആരോഗ്യപ്രശ്നം, വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം. ദോഷ പരിഹാരത്തിനായി മഹാവിഷ്‌ണുവിന്‌ നെയ്‌ വിളക്കും കദളിപ്പഴ നിവേദ്യവും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും നടത്തുക. ശാസ്താവിന്‌ എള്ള്‌ പായസം നിവേദിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആത്മവിശ്വാസവും അനുഭവഗുണവും വർധിക്കുന്ന അനുഭവങ്ങൾ ഈ വാരത്തിൽ പ്രതീക്ഷിക്കാം. കുടുംബ സുഖവും സാമ്പത്തിക ലാഭവും ഉണ്ടാകുന്നതാണ്‌. തൊഴിലിൽ അർഹമായ അംഗീകാരവും സ്ഥാന കയറ്റവും ലഭിക്കുന്നതാണ്‌. ജോലികാര്യങ്ങളിലും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കൂടുതൽ അധ്വാനിക്കേണ്ടിവരും. കണ്ടകശ്ശനി മാറിയതിനാൽ തടസ്സങ്ങൾ നീങ്ങും. ബന്ധുക്കളില്‍ നിന്നും സഹായം, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ഇടപഴകുമ്പോള്‍ വിവാദങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. ദോഷപരിഹാരത്തിനായി ശിവന്‌ ധാരയും, നാഗ ദേവതകൾക്ക്‌ നൂറും പാലും എന്നീ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുക.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
തൊഴിൽ രംഗത്ത്‌ തടസ്സാനുഭവങ്ങൾ മാറി കൂടുതൽ മെച്ചമായ അനുഭവങ്ങൾ ഉണ്ടാകാൻ ഇടയുള്ള വാരമാണ്‌. അധികാരികളിൽ നിന്നും അനുകൂല സമീപനം ലഭിക്കുന്നത്‌ ആശ്വാസകരമാകും. കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. വീട് മാറ്റത്തിനു ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായവ ലഭിക്കും. ദോഷപരിഹാരത്തിനായി മഹാവിഷ്‌ണുവിന്‌ തുളസിമാല, പാൽപായസം, ശാസ്താവിന്‌ നീരാഞ്ജനം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചെയ്യുന്ന പരിശ്രമങ്ങൾക്കും അദ്ധ്വാനത്തിനും തക്കതായ പ്രതിഫലം ലഭിക്കുന്നതിൽ മന സന്തോഷം തോന്നും. കുടുംബ പരമായ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുവാൻ കഴിയും. യാത്രകൾ മൂലം നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. വിദേശ യാത്രക്ക്‌ ശ്രമിക്കുന്നവർക്ക്‌ ആഗ്രഹ സാഫല്യം ഉണ്ടാകുന്നതാണ്‌. വലിയ പ്രതിസന്ധികളിലൊന്നും പെടില്ല. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. കാര്‍ഷികകാര്യങ്ങളില്‍ നേട്ടം, സഹപ്രവര്‍ത്തകരുമായി അഭിപ്രായ ഭിന്നത. ദോഷപരിഹാരത്തിനായി ശിവന്‌ ധാരയും നിവേദ്യവും , ശ്രീകൃഷ്ണന്‌ രാജഗോപാല മന്ത്രാർച്ചന.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
നയപരമായ തീരുമാങ്ങൾ എടുക്കുന്നതിലൂടെ സർവ്വ കാര്യ വിജയം സ്വന്തമാക്കാൻ കഴിയുന്ന വാരമാണ്‌. വാരാദ്യത്തിൽ അൽപം സാമ്പത്തിക ക്ലേശം നേരിടേണ്ടി വരുമെങ്കിലും വാരാവസാനത്തോടെ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമായിരിക്കും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും. സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ് പ്രകടിപ്പിക്കാനാകും. ദോഷപരിഹാരത്തിനും ഭാഗ്യ പുഷ്ടിക്കുമായി ഗണപതിക്ക്‌ കറുകമാലയും മോദക നിവേദ്യവും, ഭഗവതിക്ക്‌ പായസ നിവേദ്യം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കർമ്മ രംഗത്ത്‌ അസുഖകരമായ ചില അനുഭവങ്ങൾ വരാവുന്ന വാരമാണ്‌. എങ്കിലും പ്രതിസന്ധികളെ വേണ്ട വിധത്തിൽ നേരിടുവാനും പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുവാനും കഴിയുന്നതാണ്‌. ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മുടങ്ങിക്കിടന്നിരുന്ന ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവം. വിഷ്‌ണുവിന്‌ നെയ്‌ വിളക്ക്‌, തുളസിയും താമരയും സമർപ്പണം, ശിവന്‌ ധാരയും പുറകു വിളക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വൃശ്ചികകൂറുകാർക്ക്‌ ഈ വാരത്തിൽ തൊഴിലിലും ബിസിനസ്സിലും കൂടുതൽ മെച്ചമായ അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്‌. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. ഞായറാഴ്ച മനസ്സിനു സ്വസ്ഥത കുറയുന്നതായി തോന്നും. എന്നാൽ, തിങ്കളാഴ്ച മുതൽ തികച്ചും നല്ല ഫലങ്ങൾ അനുഭവപ്പെടും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. സാഹസിക പ്രവര്‍ത്തികള്‍ ചെയ്യും, തീര്‍ഥയാത്രകള്‍ നടത്തും. ശിവന്‌ ധാരയും കൂവളമാലയും . നാഗങ്ങൾക്ക്‌ നൂറും പാലും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിലിനോടൊപ്പം പഠനത്തിനും ശ്രമിക്കുന്നവർക്ക്‌ മെച്ചപ്പെട്ട അനുഭവങ്ങൾ വരാവുന്ന വാരമാണ്‌. ആരോഗ്യ പരമായ ക്ലേശങ്ങൾ മൂലം ജോലിയിൽ നിന്നും വിട്ടു നിൽക്കേണ്ട സാഹചര്യം വരാവുന്നതാണ്‌. കൂടുതൽ യാത്ര വേണ്ടിവരും. ചെലവു കൂടും. ശരീരസുഖം കുറയും. എങ്കിലും ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. സാഹിത്യ കലാരംഗത്ത് ശോഭിക്കാനാകും, ക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. ദോഷ പരിഹാരത്തിനായി ശാസ്താവിന്‌ നീരാഞ്ജനം, ഭദ്രകാളിക്ക്‌ നിവേദ്യ സഹിതം രക്ത പുഷ്പാഞ്ജലി.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ ബന്ധങ്ങൾ സുഖകരമാക്കുവാൻ വിട്ടുവീഴ്ചകൾക്ക്‌ തയ്യാറാകും. വ്യാപാര രംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ പുതിയ സംരംഭങ്ങൾ ആരംഭിക്കുവാൻ കഴിയുന്ന വാരമായിരിക്കും. ചെലവു കൂടും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യം കുറെയൊക്കെ മെച്ചപ്പെടും. കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും. വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം, വിവാഹക്കാര്യങ്ങളില്‍ വിവാദം. നവഗ്രഹ പൂജ, മഹാവിഷ്‌ണുവിന്‌ നെയ്‌ വിളക്കും കദളിപ്പഴ നിവേദ്യ സഹിതം ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കർമ്മ രംഗത്ത്‌ അനുകൂല അനുവഭവങ്ങൾ സ്ഥാന നേട്ടം ധനലാഭം മുതലായവ പ്രതീക്ഷിക്കാവുന്നതാണ്‌. ദാമ്പത്യ ബന്ധം കൂടുതൽ ഊഷ്മളമാകും. ആഴ്ചയുടെ ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടും. പകുതിക്കു ശേഷം പ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുന്നതിൽ കൂടുതൽ കാലതാമസം അനുഭവപ്പെടും. സഹോദരഗുണം, സാഹസിക പ്രവര്‍ത്തികളില്‍നിന്നും വിട്ടു നില്‍ക്കണം. ദോഷ ശമനത്തിനായി ശാസ്താവിന്‌ നീരാഞ്ജനവും എള്ളുപായസനിവേദ്യവും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴിൽ രംഗത്‌ അനുഭവിച്ചു വന്നിരുന്നതായി വിഷമതകൾക്കും ആകാംക്ഷകൾക്കും പരിഹാരം ലഭിക്കും. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പല കാര്യങ്ങളും വിജയകരമായി ചെയ്തു പൂർത്തിയാക്കാൻ കഴിയും. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ഇതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ. കുടുംബാന്തരീക്ഷം സന്തോഷപ്രദം, ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം. ദോഷ പരിഹാരത്തിനായി ഗണപതിക്ക്‌ കറുകമാലയും ശ്രീകൃഷ്ണന്‌ വെണ്ണ നിവേദ്യവും , തുളസിമാലയും

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം. ഫോൺ: +91 7012124283

Staff Reporter