08
April, 2020
Wednesday
06:17 PM
banner
banner
banner
banner

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 ഫെബ്രുവരി 17 മുതൽ 23 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കും. വാർത്താമാധ്യമരംഗത്ത്‌ അപമാനസാധ്യത. വിവാഹതടസ്സം മാറും. യാത്രാദുരിതം ശമിക്കും. ദാമ്പത്യകലഹം ശമിക്കും. സന്താനഭാഗ്യം. പ്രേമബന്ധം ശക്തമാകും. തൊഴിൽരംഗത്ത്‌ സ്ഥിരതയും ഉന്നതിയും ഉണ്ടാകും. വിവാഹ ക്കാര്യങ്ങളില്‍ അനുകൂല തീരുമാനം, സന്താനങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം, ബന്ധുബലം വര്‍ധിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പൂർവികഭൂമി കൈവശം വരും. തൊഴിൽലബ്ധി. പ്രേമബന്ധം ദൃഢമാകും. കടം കൊടുക്കുന്നത്‌ ശ്രദ്ധിച്ചുവേണം. ദാമ്പത്യഭദ്രത. അപമാനങ്ങളെ തുടച്ചുമാറ്റാൻ കഴിയും. ജോലിയിൽ കൂടുതൽ അംഗീകാരം. പ്രമുഖരിൽനിന്ന്‌ അംഗീകാരം. തൊഴിൽരംഗത്ത്‌ കലഹം. രോഗങ്ങൾ കുറയും. കടബാധ്യത പരിഹരിക്കപ്പെടും. പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമായി വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കുടുംബകാര്യങ്ങൾ മറ്റുള്ളവരുമായി ചർച്ചചെയ്യാതിരിക്കുക. വിലപിടിച്ച സമ്മാനങ്ങൾ ലഭിക്കും. സുഹൃത്തുക്കളിൽനിന്ന്‌ പ്രതികൂല പെരുമാറ്റം ഉണ്ടാകും. ലോൺ, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വിദേശയാത്രയിൽ തടസ്സം. വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ വേണം, സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും, ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
വിവിധ മേഖലകളിൽ കൂടുതൽ അധികാരം കിട്ടും. പണം സംബന്ധിച്ച കാര്യങ്ങളിൽ അതീവ ജാഗ്രത വേണം. ഏർപ്പെടുന്ന ഏതു കര്യത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്‌. അനാവശ്യമായ വിവാദം ഉണ്ടാകാൻ സാധ്യത. പൂര്‍വിക സ്വത്തില്‍ നിന്നും നേട്ടങ്ങളുണ്ടാകും, വിദേശത്തുണ്ടായിരുന്ന അടുത്ത ബന്ധുക്കള്‍ നാട്ടിലെത്തും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സർക്കാരിൽനിന്ന്‌ സഹായം ലഭിക്കും. രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കുന്നവർക്ക്‌ ഗുണകരമായ കാലം. ആരോപണങ്ങളെ അതിജീവിക്കും. കൂടുതൽ അധികാരം കിട്ടും. ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങൾ നടക്കാനിടയുണ്ട്‌. വ്യാപാര രംഗത്തു പുതിയ പ്രതീക്ഷകളുണ്ടാകും, സഹോദരങ്ങളില്‍ നിന്നും സഹായം പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴിൽരംഗത്ത്‌ പ്രതിസന്ധി. വിദ്യാതടസ്സം മാറും. പ്രേമം കലഹത്തിലവസാനിക്കും. പൂർവിക സ്വത്ത്‌ അനായാസം ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ഗുരുജനങ്ങളുടെ അപ്രീതിക്ക്‌ സാധ്യത. പുതിയ ചുമതലകളേറ്റെടുക്കും. ന്യായമായ ആവശ്യങ്ങള്‍ക്കായി വാദിക്കും, വിവാദങ്ങളില്‍പ്പെടാതെ നില്‍ക്കുന്നതാണു ബുദ്ധി, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഭൂമി സംബന്ധമായ കേസുകളിൽ പ്രതികൂലമായ തീരുമാനം ഉണ്ടാകും. രാഷ്ട്രീയരംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ അപ്രതീക്ഷിത വിജയം. പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിർമ്മാണത്തിൽ പുരോഗതി. സന്താനങ്ങളാല്‍ ഗുണാനുഭവങ്ങളുണ്ടാകും, എല്ലാക്കാര്യങ്ങളും ജാഗ്രതയോടെ ചെയ്യും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ശ്രദ്ധേയമായ അംഗീകാരങ്ങൾ കിട്ടും. ജോലിക്കുള്ള അറിയിപ്പ്‌ കിട്ടും കായിക മത്സരങ്ങളിൽ പരാജയം. ദാമ്പത്യകലഹം പരിഹരിക്കപ്പെടും. ആത്മീയമേഖലയിൽ കൂടുതൽ അംഗീകാരം. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ വിജയം. വിവിധ മേഖലകളില്‍ നിന്നും നേട്ടങ്ങളുണ്ടാകും, വിദ്യാര്‍ഥികള്‍ക്ക് ശ്രദ്ധേയമായ പ്രൊജക്റ്റുകള്‍ അവതരിപ്പിക്കുന്നതിനു സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാർഷികരംഗത്ത്‌ ധനാഭിവൃദ്ധിക്ക്‌ യോഗം. അനാവശ്യ വിവാദങ്ങൾ ഉണ്ടാകും. കലാരംഗത്ത്‌ കൂടുതൽ അംഗീകാരത്തിന്‌ യോഗം. മാതാപിതാക്കൾക്ക്‌ ദുഃഖത്തിന്‌ സാധ്യത. ശ്രദ്ധേയമായ പുരസ്കാരം ലഭിക്കും. വീണ് മുറിവേല്‍ക്കാന്‍ സാധ്യതയുണ്ട്, സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവം ഉണ്ടാകും, സാങ്കേതിക കാര്യങ്ങളില്‍ അറിവ് വര്‍ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അയൽക്കാരുമായി അഭിപ്രായഭിന്നതകളുണ്ടാകും. സന്തോഷവാർത്തകൾ കേൾക്കും. പരീക്ഷകളിൽ വിജയിക്കും. ഭൂമി സ്വന്തമായി ലഭിക്കും.വിദേശയാത്ര നീട്ടിവയ്ക്കും. ജലയാത്രകളിൽ നിന്ന്‌ അപകടസാധ്യത. വീടിന്‌ കേടുപാടുകളുണ്ടാകും. ആരോഗ്യം മെച്ചപ്പെടും, വാക്കുകള്‍ തീഷ്ണമാകാതെ ശ്രദ്ധിക്കണം, നയപരമായി എല്ലാ രംഗത്തും ഇടപെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതൽ മാതൃകാപരമാകും. പ്രേമബന്ധത്തിൽ കലഹം. സഹോദരങ്ങളുടെ സഹായം ലഭിക്കും. ഭൂമിസംബന്ധമായ ബിസിനസിലൂടെ കൂടുതൽ പ്രശസ്തിയും ധനലാഭവും ഉണ്ടാകും. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, സുഹൃത്തുക്കളുടെ പിന്തുണയോടെ ആരംഭിക്കുന്ന പ്രവര്‍ത്തികളില്‍ നേട്ടങ്ങളുണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മത്സരപരീക്ഷകളിൽ വിജയസാധ്യത. വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. മാതാപിതാക്കളിൽനിന്ന്‌ ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. കുടുംബസ്വത്ത്‌ ഭാഗംവച്ചുകിട്ടും. മത്സരങ്ങളിൽ വിജയിക്കും. ഉന്നത വ്യക്തികളെ പരിചയപ്പെടുന്നതിന് അവസരം, ശത്രുക്കളില്‍ നിന്നും പരാജയം, പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നും സഹായം എന്നിവയുണ്ടാകും.

Comments

comments

·
[ssba] [yuzo_related]

CommentsRelated Articles & Comments