മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2023 മെയ്‌ 29 മുതൽ ജൂൺ 04 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പലവിധത്തില്‍ സാമ്പത്തിക പുരോഗതി ഉണ്ടാകും. നൂതനമാര്‍ഗ്ഗങ്ങളിലൂടെ ധനസമ്പാദനം നടത്തുവാന്‍ കഴിയും. സുഹൃദ്‌സഹായം ലഭിക്കും. കാര്‍ഷികരംഗത്തുള്ളവര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും സമയം വളരെ അനുകൂലമാകുന്നു. എന്നാല്‍ വേണ്ടത്ര ആലോചനയും വിലിരുത്തലും കൂടാതെ ഒരു കാര്യവും ചെയ്യരുത്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ദീര്‍ഘകാലമായി ചിന്തിക്കുന്ന പല അഭിലാഷങ്ങളും നടക്കുന്നതിന് കാലമായിക്കൊണ്ടിരുക്കുന്നു. പ്രവര്‍ത്തനമണ്ഡലത്തില്‍ വളരെ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നു. സ്ത്രീകള്‍ക്ക് സമയം ഉത്തമമാണ്. വരാന്‍ പോകുന്ന അനുകൂല പരിവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞ് ഉചിതമായ നിലപാടെടുക്കുന്നവര്‍ക്ക് അഭീഷ്ടസിദ്ധി കൈവരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്ദേശ്യങ്ങള്‍ അധികവും വിഫലമാകുന്നതായി തോന്നും. തികച്ചും ഉയരങ്ങളില്‍ എത്തുവാന്‍ യോഗമുള്ള നിങ്ങള്‍ അജ്ഞാതമായ എതിര്‍പ്പുകളിലും ദോഷങ്ങളിലും കുടുങ്ങി, കഴിവുകള്‍ മങ്ങി, ഒന്നും നേടുവാന്‍ കഴിയാതെ, മന്ദഗതിയിലായിപ്പോകുന്ന സ്ഥിതി കാണുന്നു.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സ്വപ്രയത്‌നംകൊണ്ട് പലവിധ പ്രതിബന്ധങ്ങളും മറികടക്കുന്നതിന് സാധിക്കും. ഔദ്യോഗിക രംഗത്തുള്ളവര്‍ക്ക് ഗുണകരമായ അനുഭവങ്ങള്‍ വന്നുഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്കും വളരെ ഗുണപ്രദമായ സമയമാകുന്നു. സ്ത്രീകള്‍ വിചാരിക്കുന്ന പലതും നേടുന്നതാണ്. കുടുംബത്തില്‍ സ്വസ്ഥതനിലനില്‍ക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍രംഗത്ത് ഉയര്‍ച്ച ഉണ്ടാകും. പല കാര്യത്തിലും അപ്രതീക്ഷിത തടസ്സമുണ്ടാകുമെങ്കിലും ഈശ്വരാധീനത്താല്‍ അവയെ തരണം ചെയ്യുന്നതിന് സാധിക്കും. നിങ്ങളുടെ കഴിവുകളും ബുദ്ധിയും പ്രത്യേകമായ ഗുണവിശേഷണങ്ങളും നാളുകളായി മങ്ങിക്കിടക്കുന്നതായി കാണുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രതീക്ഷിക്കാത്ത ചില വലിയ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് കൈവരുന്നതാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന ചില ബന്ധങ്ങളിലൂടെ അപൂര്‍വ്വഭാഗ്യങ്ങള്‍ നിങ്ങളിലേക്ക് ഒഴികിയെത്തും. ഇത് ഒരു ഗുരുശിഷ്യബന്ധമാകാം. തികച്ചും നവീനമായ ഒരു മാര്‍ഗ്ഗത്തിലൂടെയുള്ള സഞ്ചാരം നിങ്ങളുടെ ജീവിതഗതി മാറ്റിമറിക്കുന്നതാണ്.

YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത്‌ സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ്‌ ഇവിടുത്തെ ഹൈലൈറ്റ്‌

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവെ അപൂര്‍വ്വമായ ഒരു കാലഘട്ടമാണ് വരുന്നത്. വളരെക്കാലമായി വച്ചുപുലര്‍ത്തുന്ന അഭിലാഷങ്ങള്‍ സാധിതപ്രായമാകും. കാര്യപ്രാപ്തി കൈവരും. സാമ്പത്തികസമൃദ്ധി ഉണ്ടാകും. നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വഭാഗ്യം വന്നുചേരുന്നതാണ്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തനരംഗത്ത് പ്രതികൂലമായ ചില സ്ഥിതിവിശേഷങ്ങള്‍ അനുഭവപ്പെടും. സര്‍വ്വകാര്യപ്രാപ്തിബന്ധം ഉണ്ടാകാം. ധനനഷ്ടങ്ങളും ഇച്ഛാഭംഗവും അനുഭവപ്പെടും രോഗഗദുരിതങ്ങള്‍ വര്‍ദ്ധിക്കും. പുതിയകാര്യങ്ങളൊന്നും തുടങ്ങുന്നതിന് സമയം അനുകൂലമല്ല. യാത്രാവസരങ്ങളില്‍ ജാഗ്രത പാലിച്ചുകൊള്ളണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വളരെ അനുകൂലമായ മാറ്റങ്ങള്‍ ആരംഭിക്കുകയാണ്. വ്യക്തിപരമായും അനുഭവപരമായും നിങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കും. വളരെക്കാലമായി ചിന്തിക്കുന്ന പല നേട്ടങ്ങളും കൈവരിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഏതു കാര്യത്തിലും ശരിയായി ചിന്തിച്ച് മുന്നേറുവാന്‍ കഴിയുന്നതാണ്.

YOU MAY ALSO LIKE THIS VIDEO, കമ്യൂണിസ്റ്റുകാർ പോലും ഓർക്കാത്ത വിപ്ലവ മണ്ണിലെ ശബരിമല വിമാനത്താവളം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ ചരിത്രം

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തനരംഗത്ത് ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൃദ്ധി വര്‍ദ്ധിക്കും. നൂതനസംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധിക്കും. ഏതുകാര്യത്തിലും ഉത്തമമായി ചിന്തിച്ച് തീരുമാനമെടുക്കാന്‍ കഴിയുംവിധം മന:ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിതമായ പലവിധ തടസ്സങ്ങള്‍ അനുഭവപ്പെടും. ഏതു കാര്യത്തിലും പരാജയ സാധ്യത കാണുന്നു. പലവിധ നഷ്ടങ്ങള്‍ ഉണ്ടാകാം. ഇച്ഛാഭംഗവും മനോമാന്ദ്യവും അനുഭവപ്പെടും. കുടുംബബന്ധങ്ങളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. ദമ്പതികള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പെരുമാറിയില്ലെങ്കില്‍ കലഹസാധ്യതയുണ്ട്. തൊഴില്‍രംഗത്തും പലവിധ ക്ലേശങ്ങള്‍ക്ക് സാധ്യത കാണുന്നു.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുവേ ഗുണദോഷസമ്മിശ്രാവസ്ഥ ഫലമാകുന്നു. തൊഴില്‍ രംഗത്ത് പലവിധ തടസ്സങ്ങളും പരാജയസ്ഥിതിയും ഉണ്ടാകാം. ശരിയായി ചിന്തിച്ച് പ്രവര്‍ത്തിക്കുകയും സുഹൃദ് സഹായങ്ങള്‍ സ്വീകരിക്കുകയും ചെയ്ത് ഈ വിഷമത്തെ തരണം ചെയ്യാം. വ്യാപാരികളും സര്‍വ്വീസ് ജീവിതം നയിക്കുന്നവരും വളരെ ശ്രദ്ധിക്കുക.

അനില്‍ പെരുന്ന – 9847531232

YOU MAY ALSO LIKE THIS VIDEO, കരിമ്പ്‌ കൃഷിയിൽ നൂറുമേനി വിജയം നേടാനൊരുങ്ങി കൊല്ലം ജില്ലയിലെ ഒരു കർഷകൻ, ഇനി വിപണിയിൽ കൊല്ലം ശർക്കരയും. റെഡ്‌ ലേഡി പപ്പായ, നാരങ്ങ, പശു, വാഴ, കോഴി, മീൻ തുടങ്ങി എല്ലാമുണ്ട്‌ ഈ സംയോജിത കൃഷിയിടത്തിൽ

Avatar

Staff Reporter