മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യതടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് പലവിധ പ്രയാസങ്ങള്‍ ഉടലെടുക്കുന്നതാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ മുമ്പോട്ടു പോകുന്നതില്‍ തടസ്സങ്ങള്‍ അനുഭവപ്പെടും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നത് പരാജയപ്പെടാന്‍ സാധ്യത. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴില്‍രംഗത്ത് പ്രതികൂലസ്ഥിതി കാണുന്നു. ധനഷ്ടങ്ങള്‍, മനഃക്ലേശം, ഇച്ഛാഭംഗം എന്നിവ ഉണ്ടാകുന്നതിനു സാധ്യത. ആരോഗ്യ പരമായ കാര്യങ്ങള്‍ വളരെ ജാഗ്രതയോടെ പരിപാലിക്കുക. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷസ്ഥിതി കാണുന്നതിനാല്‍ സമഗ്രമമായ രാശിചിന്ത നടത്തി ഉപചിത പ്രതിവിധി കാണുന്നതാണ് ഉത്തമം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനുകൂലമായ മാറ്റങ്ങള്‍ ഈയാഴ്ചയിലുണ്ടാകും. തൊഴില്‍രംഗത്ത് ഗുണകരമായ കുറെ അനുഭവങ്ങള്‍ ഉണ്ടാകും. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. സുഹൃദ് സഹായം ലഭിക്കും. കുടുംബ സഹിതം ഉല്ലാസയാത്ര പോകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ പ്രണയബന്ധം ഉടലെടുക്കുന്നതിനു സാധ്യത.
![](https://malayalamemagazine.com/wp-content/uploads/2021/02/astro-back2398j3h2ka.jpg)
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചില തടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് പലവിധ ക്ലേശങ്ങള്‍ ഉണ്ടാകും. യാത്രാക്ലേശവും അലച്ചിലും വന്നേക്കാം. ധനനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉടലെടുക്കുന്നതിനിടയുണ്ട്. സംഭാഷണത്തില്‍ മിതത്വവും കരുതലും ഉണ്ടാകുന്നതിനിടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. ഏതു കാര്യത്തിലും ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ അനുഭവപ്പെടും. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. നൂതന സംരംഭങ്ങള്‍ ഉടലെടുക്കുന്നതിന് സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തുഷ്ടി നിലനില്‍ക്കും. ഗുണകരമായ പുതിയ കച്ചവട മേഖലയില്‍ പ്രവേശിക്കുന്നതാണ്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗുണകരമായ മാറ്റങ്ങള്‍ പലതും ഉണ്ടാകാനിടയുണ്ട്. ധനപരമായ പുരോഗതി നേടും. പുതിയ തൊഴില്‍ രംഗത്തു പ്രവേശിക്കും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. കലാ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. പുതുവസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത് സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ് ഇവിടുത്തെ ഹൈലൈറ്റ്
![](https://malayalamemagazine.com/wp-content/uploads/2021/09/astroback923k33.jpg)
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക നഷ്ടങ്ങള്‍ മനഃക്ലേശം, ഇച്ഛാഭംഗം എന്നിവ ഉണ്ടാകുന്നതിനും സാധ്യത. ശാരീരിക അസ്വസ്ഥതകള്‍ ഉടലെടുത്തേക്കാം. വാഹനമോടിക്കുന്നവര്‍ ഈയാഴ്ച കൂടുതല്‍ ശ്രദ്ധിക്കണം. സംസാരത്തില്‍ മിതത്വവും കരുതലും ഉണ്ടാകുന്നത് നല്ലതാണ്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
യാത്രാക്ലേശം, അലച്ചില്‍ ഇവ വര്‍ദ്ധിക്കും. കുടുംബപരമായ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനിടയുണ്ട്. തൊഴില്‍രംഗത്ത് അപ്രതീക്ഷിതമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. കച്ചവടരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധ നഷ്ടങ്ങള്‍, കച്ചവട മാന്ദ്യം ഇവ ഉണ്ടാകുന്നതിനിടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍രംഗത്ത് അപ്രതീക്ഷിതമായ ചില നേട്ടങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. കൂടുതല്‍ ആദായകരമായ പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് അവസരമുണ്ടാകും. അപ്രതീക്ഷിത സാമ്പത്തികലാഭങ്ങള്‍ ഉണ്ടാകും. പുതിയ പ്രണയ ബന്ധം ഉടലെടുക്കുന്നതിന് അവസരമുണ്ടാകുന്നതായി കാണുന്നുണ്ട്.
YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ നിന്ന് പോലും തുടച്ചു നീക്കിയ കേരളത്തിലെ ഏക പുലയ രാജവംശത്തിന്റെയും പുലയ രാജ്ഞിയുടെയും കഥ, പുലയനാർകോട്ടയുടെ ചരിത്രം
![](https://malayalamemagazine.com/wp-content/uploads/2020/10/astro-back328j3h3.jpg)
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍രംഗത്ത് അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനഃക്ലേശം ഇവയ്ക്ക് സാധ്യത. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉടലെടുക്കുന്നതിനിടയുണ്ട്. അതുപോലെതന്നെ ആരോഗ്യപരമായും ചില വിഷമാവസ്ഥകള്‍ ഉടലെടുത്തേക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഏതു കാര്യത്തിലും ഭാഗ്യപൂര്‍ണ്ണമായ മാറ്റങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്. തൊഴില്‍രംഗത്ത് പുതിയ ചില അവസരങ്ങള്‍ വന്നുചേരും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു ലഭിക്കുന്നതാണ്. ഗൃഹ നിര്‍മ്മാണം ഈയാഴ്ച തുടങ്ങാന്‍ കഴിയും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാത്രാവസരങ്ങളില്‍ വളരെ സൂക്ഷിക്കുക. ധനനഷ്ടങ്ങള്‍ സംഭവിക്കാം. നിങ്ങള്‍ പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നതിനു ശ്രമിച്ചേക്കാം. പക്ഷേ തടസ്സങ്ങളും പരാജയങ്ങളും വന്നുചേരുന്നതിനിടയുണ്ട്. നിങ്ങളുടെ രാശിയില്‍ അപ്രതീക്ഷിത ദോഷാവസ്ഥകള്‍ അനുഭവപ്പെടാവുന്നതിന് സാധ്യത.
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, കരിമ്പ് കൃഷിയിൽ നൂറുമേനി വിജയം നേടാനൊരുങ്ങി കൊല്ലം ജില്ലയിലെ ഒരു കർഷകൻ, ഇനി വിപണിയിൽ കൊല്ലം ശർക്കരയും. റെഡ് ലേഡി പപ്പായ, നാരങ്ങ, പശു, വാഴ, കോഴി, മീൻ തുടങ്ങി എല്ലാമുണ്ട് ഈ സംയോജിത കൃഷിയിടത്തിൽ