മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വളരെക്കാലമായി ചിന്തിക്കുന്ന ചില കാര്യങ്ങള്‍ നടക്കുന്നതിന് സാധ്യത. സപ്താഹാദി മംഗളകര്‍മ്മങ്ങളിൽ പങ്കെടുക്കും കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. യാത്രകള്‍വഴി ചില നേട്ടങ്ങള്‍ ലഭ്യമാകുന്നതാണ്. സ്വയംതൊഴിൽ ചെയ്യുന്നവരും വ്യാപാരരംഗത്തുള്ളവരും വളരെ ശ്രദ്ധിക്കുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴിൽ രംഗത്ത് ഉയര്‍ച്ച കൈവരും. അവിചാരിതമായ പലവിധനേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. നൂതനവസ്തുവാഹനാദികള് ലഭിക്കും. ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിച്ചാൽ ഗുണകരമായ പരിണാമം കൈവരുന്നതാണ്. അനുകൂലമായ പലവിധ മാറ്റങ്ങള്‍ ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തനരംഗം പലവിധ പ്രതിസന്ധികളിൽ അകപ്പെടും. പ്രതീക്ഷിക്കാതെയുള്ള തടസ്സങ്ങള്‍, സാമ്പത്തിക പ്രയാസങ്ങള്‍, പലവിധത്തിൽ പലഭാഗങ്ങളിൽ നിന്നുയരുന്ന എതിര്‍പ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍കൊണ്ട് വളരെ വിഷമിക്കേണ്ടതായി വരാം. പൊതുവേ കുടുംബപൂര്വ്വിക ദോഷസ്ഥിതികള് അധികരിച്ചുവരുന്നതായി തോന്നുന്നു.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങളുടെ ചില പ്രവണതകള്‍ കാണുന്നതാണ്. അവിചാരിതമായ ചില ബന്ധുസഹായവും സുഹൃദ്ഗുണവും ലഭിക്കും. വസ്തുവാഹനാദികള്‍ വാങ്ങുന്നതിന് സാധിക്കും. എല്ലാവരോടും നന്നായി പെരുമാറുവാന്‍ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധപാലിച്ചില്ലെങ്കിൽ വിഷമിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏതു കാര്യത്തിലും തടസ്സമനുഭവപ്പെടും. രോഗവിഷമതകള് വര്‍ദ്ധിക്കും. സാമ്പത്തിക ഇടപാടുകളിൽ നഷ്ടം സംഭവിക്കാം. വിദേശതൊഴിലിനായി പണം മുടക്കിയവര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടംവരും. പുതിയ കാര്യങ്ങളിൽ ഇടപെടാന്‍ പറ്റിയ സമയമല്ല. പൊതുവേ വളരെ ആലോചിച്ച് മാത്രം ഓരോന്നും പ്രവര്‍ത്തിക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഏതുകാര്യത്തിലിടപെട്ടാലും അതെല്ലാം പരാജയപ്പെടുന്ന സാഹചര്യം ചിലര്‍ക്കെങ്കിലും അനുഭവപ്പെടാം. ആരോഗ്യപരമായ വിഷമതകള്‍ വര്‍ദ്ധിക്കാം. പലവിധ ദൗര്‍ഭാഗ്യങ്ങള്‍ ഒരേസമയം വന്നു ഭവിക്കുന്നതായി കാണാന്‍ കഴിയും. അടിസ്ഥാനപരമായ ഒരു മാറ്റത്തിന്റെ മുന്നോടിയായി മാത്രം ഇതിനെ കരുതുക. തൊഴിൽ രംഗത്ത് അപ്രതീക്ഷിതമായ ചില തടസ്സങ്ങളും പ്രതിസന്ധികളും അനുഭവപ്പെടും.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി നട്ടു, ഇപ്പോൾ എന്നും കിട്ടും കിലോക്കണക്കിന് ചെറുനാരങ്ങ, Malaysian Lemon
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വളരെനാളായി ചിന്തിക്കുന്ന ചില കാര്യങ്ങള്‍ നടപ്പിലാകും. വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് അതു സാധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. വിവാഹാലോചന നടത്തിക്കൊണ്ടിരുക്കുന്നവര്ക്ക് അതിൽ തീരുമാനമുണ്ടാകും. ഗൃഹത്തിൽ സന്തുഷ്ടി നിലനിൽക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. പലവിധമാര്‍ഗ്ഗങ്ങളിലൂടെ ധനാഗമമുണ്ടാകും. ഗൃഹവാഹനാദി സ്വത്തുക്കള്‍ കൈവശം വന്നുചേരും. കലാരംഗത്തുള്ളവര്‍ക്ക് അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം വന്നുചേരുന്നതിന് സാധ്യതകാണുന്നു. സ്ത്രീകള്‍ക്ക് വളരെ ഉത്തമകാലമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തനമേഘലയിൽ അപ്രതീക്ഷിതമായ ചില എതിര്‍പ്പുകള്‍ വന്നു ഭവിക്കുന്നതിന് സാദ്ധ്യത കാണുന്നുണ്ട്. ഇടപാടുകള്‍ എല്ലാം നടത്തുന്നത് വളരെ ശ്രദ്ധിച്ചായിരിക്കണം. കണക്കുകൂട്ടലുകളിൽ ചില പാളിച്ചകള്‍ ഉണ്ടാകാം. ഈശ്വരാധീനവും സ്വപ്രയത്നവും കൊണ്ട് വിഷമങ്ങളെ തരണം ചെയ്യുന്നതിന് സാധിക്കും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മഹാരാജാവിനെ പ്രണയിച്ച് ഭ്രാന്തിയായി മാറിയ തിരുവനന്തപുരത്തെ സുന്ദരിച്ചെല്ലമ്മയുടെ കഥ
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദേശത്ത് ജോലിചെയ്യുന്നവര്‍ വളരെ ശ്രദ്ധിക്കുക. ഏതു കാര്യത്തിലും സുക്ഷമതപാലിച്ചില്ലെങ്കിൽ പലവിധ പ്രയാസങ്ങളും വന്നു ചേരുന്നതിന് സാദ്ധ്യതകാണുന്നു. വ്യാപാരങ്ങളിൽ നന്നായി ശ്രദ്ധിച്ചുകൊള്ളുക. പ്രതീക്ഷിക്കാതെ പലവിധ ക്ലേശങ്ങള്‍ അനുഭവപ്പെടാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാലങ്ങളായി ചിന്തിക്കുന്ന ചില കാര്യങ്ങള്‍ നടപ്പിലാകും. ധനപരമായ നേട്ടങ്ങള്‍ ലഭിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധ്യമാകും. വെറുതെ കളയുന്ന സമയങ്ങളിലെല്ലാം ഗുരുസ്ഥാനീയരായ ആചാര്യന്മാരുടെ ഉപദേശങ്ങള്‍ ശ്രവിക്കുക. അപൂര്‍വ്വമായ ചില നേട്ടങ്ങള്‍ കൈവരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഏതു കാര്യത്തിലും അനുകൂലമായ ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. ചില തീര്‍ത്ഥാടനങ്ങള്‍ നടത്തുന്നതിനും ഈ രാശിയിലുള്ള ചിലര്‍ക്ക് യോഗം കാണുന്നു. പ്രവര്‍ത്തനരംഗം പലവിധ പ്രതിസന്ധികളിൽ അകപ്പെടും. പ്രതീക്ഷിക്കാതെയുള്ള തടസ്സങ്ങള്‍, സാമ്പത്തിക പ്രയാസങ്ങള്‍, പലവിധത്തിൽ ഉണ്ടാകുന്ന എതിര്‍പ്പുകള്‍ കൊണ്ട് വളരെ വിഷമിക്കേണ്ടതായി വരാം.
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം