മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിൽ രംഗത്ത് ചില വിഷമതകളൊക്കെ ഉണ്ടാകും. യാത്രാക്ലേശവും അലച്ചിലും വർദ്ധിക്കും. ധനപരമായ വിഷമതകളും അമിത ച്ചെലവുകളും ഉണ്ടാകും. അപ്രതീക്ഷിതമായ നേട്ടങ്ങളും കൈവരും. നൂതന വസ്ത്രാഭരണങ്ങൾ സമ്മാനമായി ലഭിക്കും. നറുക്കെടുപ്പ്, ഊഹക്കച്ചവടം തുടങ്ങിയവയിലൂടെ ധനലാഭം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴിൽ രംഗത്ത് പുരോഗതിയുണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും നടപ്പിൽ വരും. ദീർഘകാലമായി ചിന്തിക്കുന്ന ചില കാര്യങ്ങൾ നടപ്പിലാകും. ഗൃഹനിർമ്മാണം ആരംഭിക്കും. അശ്രദ്ധയും അലസതയും നിമിത്തം ചില നഷ്ടങ്ങൾ സംഭവിക്കാമെന്നതിനാൽ ശ്രദ്ധിക്കുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാകും. ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. നൂതനസംരംഭങ്ങൾക്ക് തുടക്കം കുറിക്കും. വസ്തു കൈവശം വന്നുചേരും. വിദേശ തൊഴിലവസരങ്ങൾ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കും. വിവാഹകാര്യങ്ങളിൽ തീരുമാനമാകുന്നതാണ്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രതീക്ഷിക്കാതെ, എല്ലാ കാര്യങ്ങളും മന്ദഗതിയിലാകും. ധനദുർവ്യയങ്ങൾ ഉണ്ടാകും. അവിചാരിത നഷ്ടങ്ങൾ സംഭവിക്കും. ഗൃഹത്തിന് തകരാറുകൾ ബാധിക്കാനിടയുണ്ട്. കാർഷികരംഗത്തുള്ളവർക്ക് പലവിധ ക്ലേശങ്ങളെ നേരിടേണ്ടതായി വരും. പൊതുപ്രവർത്തകർ വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ചില പാളിച്ചകൾ പറ്റും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പരിശ്രമങ്ങൾ ഫലവത്താകും. സാമ്പത്തികനേട്ടങ്ങൾ വന്നുചേരും. പ്രവർത്തനരംഗത്ത് അനുകൂലമായ പലവിധി പരിവർത്തനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. വ്യാപാരികൾക്ക് ലാഭകരമായ കാലഘട്ടമാണ്. നൂതനസംരംഭങ്ങളും പ്രവൃത്തികളും തുടങ്ങുന്നതിന് അനുകൂലമായ കാലഘട്ടമാകുന്നു.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പലവിധ ക്ലേശങ്ങളെ നേരിടേണ്ടതായി വരും. ചിന്താക്കുഴപ്പവും ഇച്ഛആഭംഗവും സംഭവിക്കാം. ധനപരമായ നഷ്ടങ്ങൾ വന്നുചേരാം. ഇടപാടുകൾ വളരെ ശ്രദ്ധിച്ചുനടത്തുക. പങ്കാളിത്ത വ്യാപാരങ്ങളിൽ ഏർപ്പെടാതിരിക്കുക.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അപ്രതീക്ഷിതമായ ചില പ്രതിസന്ധികൾ ഉണ്ടായെന്നിരിക്കും. നല്ലരീതിയിൽ നടന്നിരുന്ന പല കാര്യങ്ങളും പെട്ടെന്ന് പ്രതിസന്ധി യിലാകും. പലവിധത്തിലുള്ള ദുർവ്യയങ്ങൾ ഉണ്ടാകാനിടയുണ്ട്. പൊതുരംഗത്തുള്ളവർ ഇടപാടുകളിൽ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടക്കും. ധനപരമായ നേട്ടങ്ങൾ സംഭവിക്കും. കാര്യപ്രാപ്തിയും കഴിവും ഉപയോഗപ്പെടുത്തിയാൽ ഉന്നതസ്ഥാനലബ്ധി വന്നുചേരുന്നതാണ്. കുടുംബത്തിൽ സ്വസ്ഥത നിലനില്ക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. യാത്രകൾകൊണ്ട് പലവിധ നേട്ടങ്ങൾ ഉണ്ടാകാവുന്നതാണ്.
YOU MAY ALSO LIKE THIS VIDEO, ബ്രിട്ടീസ് സാമ്രാജ്യത്തെ വിറപ്പിച്ച, ഗാന്ധിജിയെപ്പോലും ചോദ്യം ചെയ്ത ഏക മലയാളി കോൺഗ്രസ് പ്രസിഡന്റ്: മലയാളികൾ പോലും മറന്നു പോയ ചേറ്റൂർ ശങ്കരൻ നായർ

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവെ ഗുണദോഷസമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതാണണ്. നൂതന ഗൃഹനിർമ്മാണം നടത്തുന്നതിന് അനുകൂല സാഹചര്യമുണ്ടാകും. വാഹനം വാങ്ങാനാഗ്രഹിക്കുന്നവർക്ക് അതു സാധിക്കും. കാർഷികരംഗത്തുള്ളവർക്ക് ചില അബദ്ധങ്ങൾ സംഭവിക്കാനിടയുണ്ട്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അസ്വസ്ഥതകൾ പലതും വർദ്ധിച്ചു വരും. സർവ്വകാര്യപ്രതിബന്ധങ്ങളും വിവിധ വിഷമതകളും ഉണ്ടാകും. വ്യാപാര രംഗത്തുള്ളവർ വളരെ ശ്രദ്ധിക്കുക. ഉത്തരവാദപരമായ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നവർ ശ്രദ്ധയോടെ നടത്തുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് അനുകൂലമാറ്റങ്ങൾ പലതും വന്നുചേരും. പുതിയ ഗൃഹനിർമ്മാണം ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കും. ഏതുകാര്യവും ശ്രദ്ധാപൂർവ്വം നിർവഹിക്കുക. വിദ്യാർത്ഥികൾക്ക് ചില സവിശേഷ നേട്ടങ്ങൾ കൈവരും. വ്യാപാരികൾക്കും കർഷകർക്കും ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പാകും. സാമ്പത്തികനേട്ടങ്ങൾ ലഭിക്കും. സുഹൃദ്സഹായമുണ്ടാകും. തൊഴിൽ രംഗം അഭിവൃദ്ധി പ്രാപിക്കും. നൂതനസംരംഭങ്ങൾ തുടങ്ങും. വാഹനം വാങ്ങുകയോ, ഗൃഹോപകരണ ങ്ങൾ വാങ്ങുകയോ ചെയ്യും. വിഷ്ണുപൂജ നടത്തുന്നത് ഉത്തമം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം