മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ പല കാര്യങ്ങളിലും പ്രതീക്ഷിക്കാത്ത പല പ്രയാസങ്ങളും ഉണ്ടാകാം. കാര്യതടസ്സങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ധനനാശവും ഗൃഹക്ഷയവും വന്നുചേരും. മാനസിക ക്ലേശങ്ങള്‍ കൂടുതലായേക്കും. കൂടുതലായി ശ്രദ്ധയും ജാഗ്രതയും ഏതു കാര്യത്തിലും വച്ചുപുലര്‍ത്തുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുക. നൂതനസംരംഭങ്ങള്‍ തുടങ്ങുന്നതിന് സമയം അനുകൂലമല്ല. അപ്രതീക്ഷിതമായി കാര്യതടസ്സവും ധനനഷ്ടങ്ങളും ഉണ്ടാകാം. സ്വയംതൊഴില്‍ ചെയ്യുന്നവരും കാര്‍ഷികവൃത്തി ചെയ്യുന്നവരും ശരിയായി ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ വളരെ നേട്ടമുണ്ടാക്കാവുന്ന സമയമാണ്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകും. ദീര്‍ഘകാലമായി ചിന്തിക്കുന്ന പല കാര്യങ്ങളും സാധിക്കും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അത് ആരംഭിക്കാന്‍ കഴിയും. നൂതന വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. ഏതു കാര്യത്തിലും അനുകൂലമായ ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗുണദോഷസമ്മിശ്രമായ അവസ്ഥ അനുഭവപ്പെടും. പ്രവര്‍ത്തനരംഗത്ത് ഉദ്ദേശിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കുവാന്‍ കഴിയും. അനുകൂലമായ ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തികമായി ചില നേട്ടങ്ങള്‍ വരുന്നതാണ്. എന്നാല്‍ അവിചാരിതമായ പാഴ്ചെലവുകള്‍ ഉണ്ടാകുന്നതിനിടയുള്ളതിനാല്‍ പൊതുവെ ശ്രദ്ധിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അവിചാരിതമായ വിഷമങ്ങളും ക്ലേശങ്ങളും ഉണ്ടാകാം. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പ്രവര്‍ത്തനരംഗത്ത് പലവിധ പ്രതിസന്ധികള്‍ ഉണ്ടായേക്കാം. ഏതുകാര്യവും നന്നായി ശ്രദ്ധിച്ചു ചെയ്യുക. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മനസ്സില്‍ ചിന്തിക്കുന്ന പല കാര്യങ്ങളും നടപ്പിലാകും. സ്വപ്രയത്നംകൊണ്ട് പലവിധ നേട്ടങ്ങള്‍ കൈവരിക്കും. പുതുതായി വസ്തുവാഹനാദികള്‍ വാങ്ങുവാന്‍ കഴിയുന്നതാണ്. ഒരിക്കലും പ്രതീക്ഷിക്കാത്തവിധത്തിലുള്ള ചില മാറ്റങ്ങള്‍ അനുഭവപ്പെടാന്‍ പോകുന്നു. കരുതലോടെയിരിക്കുക.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അവിചാരിതമായ പലവിധ നേട്ടങ്ങള്‍ വന്നുചേരും. പ്രവര്‍ത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ പലതും ഉണ്ടാകും. സാമ്പത്തികാഭിവൃദ്ധി കൈവരിക്കും. യാത്രകളിലൂടെ ഗുണം ലഭിക്കും. പുതുതായി ഗൃഹനിര്‍മ്മാം ആരംഭിക്കും. സുഹൃദ്ജനസഹായമം ലഭിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തനസമയം അഭിവൃദ്ധിപ്രാപിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. സ്വപ്രയത്നത്താല്‍ സാമ്പത്തികാഭിവൃദ്ധി കൈവരിക്കും. ഏതുകാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍ അനുകൂലമാകുന്നതാണ്. നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കും. പുതിയ വാഹനം വാങ്ങുവാന്‍ സാധിക്കും.
YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്കറിയാമോ മരണഭയം വേട്ടയാടുന്ന റഷ്യൽ പ്രസിഡന്റ് പുടിൻ കയറിയ ഗോസ്റ്റ് ട്രെയിനിനുള്ളിലെ രഹസ്യങ്ങൾ
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തൊഴില്‍പരമായി ഉയര്‍ച്ച കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ വന്നുചേരുന്നതാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തീരെ പ്രതീക്ഷിക്കാതെയുള്ള പല മാറ്റങ്ങളും ഉണ്ടാകാവുന്നതായി കാണുന്നു. അലച്ചിലും യാത്രാക്ലേശവും അനുഭവപ്പെടാം. ഉദ്ദേശിക്കുന്നതിനനുസരിച്ച് കാര്യങ്ങളൊന്നും നീങ്ങുന്നതല്ല. മനഃപ്രയാസം വര്‍ദ്ധിച്ചുവരും. തൊഴില്‍ രംഗത്ത് പല വിഷമതകളും ഉണ്ടാകാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവെ ഗുണദോഷസമ്മിശ്രത ഫലം. പ്രവര്‍ത്തനരംഗത്ത് അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകാം. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും. എന്നാ സാമ്പത്തിക കാര്യങ്ങളില്‍ നന്നായി ശ്രദ്ധ പാലിക്കുക. ആരോഗ്യപരമായി ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകുന്നതാണ്. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. ഏതു കാര്യത്തിലും അനുകൂലമായ പരിവര്‍ത്തനങ്ങള്‍ സംഭവിക്കും. നൂതനസംരംഭങ്ങള്‍ക്ക് തുടക്കമിടും. ഗൃഹ വാഹനാദികള്‍ കൈവശം വന്നുചേരും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം