മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഈയാഴ്ച മേടക്കൂറുകാർക്കു വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ചെലവു നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. വിദ്യാർഥികൾക്കു പഠനരംഗത്തു നേട്ടമുണ്ടാക്കാൻ കഴിയും. ആഴ്ചയുടെ തുടക്കത്തിലെയും അവസാനത്തെയും ദിനങ്ങൾ കൂടുതൽ പ്രയോജനകരമായ അനുഭവങ്ങൾ സമ്മാനിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഈയാഴ്ച ഇടവക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനു പ്രത്യേക പ്രാർഥനകൾ വേണം. ജോലിരംഗത്തു നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം. കുടുംബകാര്യങ്ങളിൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ആഴ്ചയുടെ അവസാന രണ്ടു ദിനങ്ങളിൽ സ്വസ്ഥതക്കുറവ്, ധന ക്ലേശം, പ്രവർത്തന മാന്ദ്യം മുതലായവ പ്രതീക്ഷിക്കണം. യാത്രകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ആഴ്ചയാണിത്. കുടുംബകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ കഴിയും. കൂടുതൽ യാത്ര വേണ്ടിവരും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കാണപ്പെടും. വ്യാഴം, വെള്ളി ദിവസങ്ങള്‍ കൂടുതൽ നല്ല ഫലങ്ങള്‍ നൽകും. പുതിയ വരുമാന മരഗങ്ങള് കണ്ടെത്താന്‍ കഴിയും. പ്രണയം സഫലമാകും. തൊഴിൽ അന്വേഷകർക്ക് നല്ല വാരം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കർക്കടകക്കൂറുകാർക്കു കാര്യങ്ങൾക്കെല്ലാം ചെറിയ മന്ദത തുടരും. എങ്കിലും പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ കുറെ മാറും. ദൈവാനുഗ്രഹത്താൽ വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ആഴ്ചയുടെ അവസാന രണ്ടു ദിനങ്ങൾ അത്ര അനുകൂലമല്ല. ആരോഗ്യ പരമായും അല്പം ക്ലേശങ്ങൾ വരാവുന്ന വാരമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറുകാർക്കു ജോലിരംഗത്തു ചെറിയ തോതിലുള്ള മന്ദത തുടരും. എങ്കിലും വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. ബിസിനസുകാർക്ക് വരുമാനത്തിൽ വർധനയുണ്ടാകും. കുടുംബകാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ആഴ്ച മധ്യത്തില്‍ ഭാഗ്യക്കുറവ് അനുഭവപ്പെടാന്‍ ഇടയുണ്ട്. വ്യാഴാഴ്ച കഴിഞ്ഞാൽ പല തടസ്സങ്ങളും അകലും. യാത്രകൾ വിജയിക്കും. അഭിപ്രായങ്ങള്‍ അംഗീകരിക്കപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിക്കൂറുകാർക്ക് ഈയാഴ്ച അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. പുതിയ തൊഴിൽ സാധ്യതകൾ തുറക്കും. പരീക്ഷകളില്‍ വിജയിക്കും. വ്യാഴാഴ്ച വരെ ഉല്ലാസകരമായ അനുഭവങ്ങൾക്ക് മുൻ തൂക്കം ലഭിക്കും. നല്ല സന്ദേശങ്ങൾ ലഭിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയിപ്പിക്കും. കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ ഉയർന്ന വിജയം പ്രതീക്ഷിക്കാം. ചൊവ്വാഴ്ച കഴിഞ്ഞാൽ മനസ്സിന് സന്തോഷം നല്കുന്ന അനുഭവങ്ങൾ ഉണ്ടാകും. വേണ്ട സഹായങ്ങൾ തക്ക സമയത്ത് ലഭിക്കും. ബന്ധുജനങ്ങൾ അനുകൂലരാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങളിൽ മന്ദത അനുഭവപ്പെടും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം. ഉദര വൈഷമ്യത്തിന് സാധ്യത. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. കുടുംബപരമായ കാര്യങ്ങളിൽ ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും. വെള്ളി, ശനി ദിവസങ്ങള്‍ നല്ല അനുഭവങ്ങൾ നൽകും. മനസ്സിന് സ്വസ്ഥത ലഭിക്കും. ആഗ്രഹങ്ങൾ സാധിക്കും.
YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്കറിയാമോ മരണഭയം വേട്ടയാടുന്ന റഷ്യൽ പ്രസിഡന്റ് പുടിൻ കയറിയ ഗോസ്റ്റ് ട്രെയിനിനുള്ളിലെ രഹസ്യങ്ങൾ

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറുകാർക്ക് പൊതുവേ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. വിദ്യാർഥികൾക്ക് ആഗ്രഹിച്ച പഠന മേഖലയിൽ പ്രവേശിക്കാൻ കഴിയും. ഉല്ലാസ കരമായ കൂടി ചേരലുകൾക്ക് അവസരം ലഭിക്കും. ആഴ്ച മധ്യത്തിൽ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തണം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഈയാഴ്ച മകരക്കൂറുകാർക്കു ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ശത്രു ശല്യം അകലും. ആഗ്രഹിച്ച മാറ്റങ്ങൾ ഉണ്ടാകും. ജീവിത പങ്കാളി സഹായകരമായി പെരുമാറും. ആഴ്ചയുടെ അവസാന ദിനങ്ങളിൽ ഭാഗ്യ പരീക്ഷണം വേണ്ട.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭക്കൂറുകാർക്കു കണ്ടകശനി തുടരുന്നതിനാൽ ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നതിൽ ചെറിയ കാലതാമസം അനുഭവപ്പെടാം. എങ്കിലും ദൈവാനുഗ്രഹം ഉള്ളതിനാൽ വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ കരകയറാൻ കഴിയും.സ്ഥാന കയറ്റം ലഭിക്കും. സർക്കാർ ആനുകൂല്യങ്ങള്‍ ലഭിക്കും. ശനി ഞായര്‍ ദിവസങ്ങളിൽ ധന തടസ്സം, അപകട ഭീതി എന്നിവയ്ക്ക് സാധ്യത.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാർക്ക് ഈയാഴ്ച ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. എന്നാൽ അപകട ഭീതിയോ വീഴ്ചകളോ കരുതണം. വേണ്ടപ്പെട്ടവർ ശത്രുതയോടെ പെരുമാറാന്‍ ഇടയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയും. വ്യാഴാഴ്ച മുതൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം