മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2023 ജനുവരി 23 മുതൽ 29 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജീവിതത്തില് അടിസ്ഥാനപരമായ പലവിധ മാറ്റങ്ങളും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. ഏതു കാര്യത്തിലും ഭാഗ്യങ്ങള് അനുകൂലമായി വരുന്നതാണ്. പുതിയ ബിസിനസ്സുകള് തുടങ്ങും. ഗൃഹവാഹനാദികള് സ്വന്തമാകുവാന് സാധിക്കും. അവിചാരിതമായ ചില നേട്ടങ്ങള് കൈവരും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സ്വപ്രയത്നത്താല് പുതിയ സംരംഭങ്ങള് തുടങ്ങുന്നതിന് സാധിക്കും. ഗൃഹവാഹനാദി സമ്പത്തുകള് കൈവശം വന്നുചേരും. ഏതു കാര്യത്തിലും വളരെ ശ്രദ്ധയോടെ കാര്യങ്ങള് നീക്കുക. ബന്ധുഗുണവും സുഹൃദ്സഹായവും പലപ്പോഴും ആശ്വാസകരമായി തോന്നും. കുടുംബത്തില് പൊതുവെ സ്വസ്ഥത നിലനില്ക്കുന്നതാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
യാത്രാക്ലേശവും മനോമാന്ദ്യവും ഉണ്ടാകുന്നതാണ്. ഏതു കാര്യത്തിനും തടസ്സങ്ങള് അനുഭവപ്പെടാം. സ്വപ്രയത്നത്താല് പല വിഷമതകളും തരണം ചെയ്യുന്നതിന് സാധിക്കുന്നതാണ്. ആരോഗ്യപരമായി വളരെ ശ്രദ്ധിച്ചില്ലെങ്കില് ചില വിഷമങ്ങള് പെട്ടെന്ന് ഉണ്ടാകുന്നതിന് സാധ്യത കാണുന്നു.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിതമായ ചില വഴികളിലൂടെ ധനം ലഭിക്കും. പലര്ക്കും ബന്ധുഗുണവും സുഹൃദ്സഹായവും ലഭിക്കും. പലര്ക്കും ബന്ധുഗുണവും സുഹൃദ്സഹായവും ലഭിക്കും. എല്ലാവരോടും നന്നായി ഇടപെടുവാന് പ്രത്യകം ശ്രദ്ധിക്കുക. തൊഴില് രംഗം മന്ദീഭവിക്കും.

YOU MAY ALSO LIKE THIS VIDEO, 4 എണ്ണത്തിൽ തുടങ്ങി, ഇപ്പോൾ 50ൽ അധികം: Love Birds, Budgies വളർത്തലിൽ നല്ല വരുമാനം കണ്ടെത്തി വീട്ടമ്മ

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പല കാര്യങ്ങളിലും തടസ്സങ്ങളും ദൗര്ബ്യങ്ങളും ഉണ്ടാകുന്നതിന് സാധ്യത. തൊഴില് രംഗത്ത് അസ്വസ്ഥതകള് അനുഭവപ്പെടും. ഇച്ഛാഭംഗവും മനോമാന്ദ്യവും പലപ്പോഴും വന്നുചേരും. ആരോഗ്യപരമായ കാര്യങ്ങളില് ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളില് വളരെ സൂക്ഷമതപാലിച്ചില്ലെങ്കില് നഷ്ടങ്ങള് വന്നുഭവിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഏതുകാര്യത്തിലും കണക്കുകൂട്ടലുകള് പിഴയ്ക്കുന്നതിന് സാധ്യത. വ്യാപാരരംഗത്തുള്ളവര് വളരെ ശ്രദ്ധിക്കുക. നൂതനസംരംഭങ്ങള് തുടങ്ങുവാന് ശ്രമിക്കുന്നവരും അതീവശ്രദ്ധയോടെ മുന്പോട്ട് പോകേണ്ടതാണ്. ഏതുകാര്യവും വളരെ ചിന്തിച്ചുചെയ്യുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഏതുകാര്യവും അപ്രതീക്ഷിതമായി വിവരീതഭാവത്തില് വന്നുചേരും. കുടുംബപരമായി സ്വസ്ഥത അനുഭവപ്പെടും. സന്തതികളെക്കൊണ്ട് സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. ഏറെക്കാലമായി ചിന്തിച്ചിരുന്ന ചില കാര്യങ്ങള് നടക്കുന്നതിന് സാധ്യത കാണുന്നു.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഏതുകാര്യത്തിലും ഭാഗ്യം അനുകൂലമായിത്തീരും. നൂതനസംരംഭങ്ങള് തുടങ്ങും. പല മാര്ഗ്ഗങ്ങളിലൂടെ ധനാഗമം ഉണ്ടാകുന്നതാണ്. വിശേഷ വസ്ത്രാഭരണങ്ങള് സമ്മാനമായി ലഭിക്കും. അവിവാഹിതര്ക്ക് വിവാഹ കാര്യങ്ങളില് തീരുമാനമുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, കടലിനടിയിലെ അത്ഭുത മത്സ്യങ്ങളെ അടുത്തു കാണാം. തിരുവനന്തപുരത്തുണ്ട്‌ ഇങ്ങനെ ഒരു സ്ഥലം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സില് ശാന്തിസന്തോഷങ്ങള് നിലനില്ക്കും. തീര്ത്ഥാടനങ്ങള് നടത്തും. ആതുരസേവനസംഘങ്ങളില് പ്രവര്ത്തിക്കും. വിദ്യാര്ത്ഥികള്ക്ക് സമയം അനുകൂലമല്ല. ഏകാഗ്രത കൈവിടുന്നത് നിമിത്തം പരാജയങ്ങള് സംഭവിച്ചേക്കാം. കര്ഷകരും വ്യാപാരരംഗത്തുള്ളവരും ശ്രദ്ധിക്കേണ്ട സന്ദര്ഭമാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനനഷ്ടവും രോഗവിഷമതകളും ഉണ്ടാകാനിടയുണ്ട്. ഏതു കാര്യത്തിലും തികഞ്ഞ ജാഗ്രതപുലര്ത്തുക. സാമ്പത്തിക വിനിമയം ചെയ്യുമ്പോള് വളരെ സൂക്ഷ്മത പാലിക്കേണ്ടതാണ്. കടബാദ്ധ്യതകള് ഉണ്ടാകാതിരിക്കാന് ശ്രദ്ധിക്കാതെയിരിക്കാന് ശ്രദ്ധിക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. ഏതുകാര്യത്തിലും ഭാഗ്യാനുകൂലമുണ്ടാകുന്നതാണ്. ഗൃഹത്തില് മംഗളകര്മ്മങ്ങള് നടക്കും. അതുവഴിയുണ്ടാകുന്ന ഐശ്വര്യം ഗൃഹത്തില് സമ്പത്തുകള് വര്ദ്ധിപ്പിക്കും. ഏതുവിധത്തിലുമുള്ള ഗുണാനുഭവങ്ങള് വീട്ടില് ഉണ്ടാകുന്നതാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്ദേശിക്കുന്ന കാര്യങ്ങള് അധികവും നടപ്പിലാകും. നൂതന ഗൃഹവാഹനാദി സ്വത്തുക്കള് ലഭ്യമാകുന്നതാണ്. തൊഴില്രംഗത്ത് അഭിവൃദ്ധി കൈവരും. ഉദ്യോഗങ്ങളിലുള്ളവര്ക്ക് സ്ഥാനക്കയറ്റമുണ്ടാകും. പൊതുരംഗത്തുള്ളവര്ക്ക് ആദരവുകള് ലഭിക്കും.

തയാറാക്കിയത്‌: ശ്രീ. അനിൽ പെരുന്ന

YOU MAY ALSO LIKE THIS VIDEO, കടലിനടിയിലെ അത്ഭുത മത്സ്യങ്ങളെ അടുത്തു കാണാം. തിരുവനന്തപുരത്തുണ്ട്‌ ഇങ്ങനെ ഒരു സ്ഥലം

Avatar

Staff Reporter