മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2022 സെപ്തംബർ 19 മുതൽ 25 വരെയുള്ള നക്ഷത്രഫലങ്ങൾ

വാരഫലം – 2022 സെപ്തംബര്‍ 19 മുതല്‍ 25 വരെ എങ്ങനെ എന്നറിയാം
തയാറാക്കിയത്‌: പി.കെ. സദാശിവന്‍പിള്ള

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സന്താനങ്ങളെ ഉന്നതപദവിയില്‍ ഉള്ളവര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ കഴിയും. രാഷ്ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. പുതിയതായി ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിദേശത്തുള്ളവര്‍ക്ക് പലവിധ നേട്ടങ്ങളുമുണ്ടാകും. താമസസ്ഥലത്തിന് തൊട്ടടുത്തുള്ള ഭൂമി അധീനതയില്‍ വന്നുചേരും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
മനസ്സിലുദ്ദേശിക്കാത്ത കാര്യങ്ങള്‍ കേട്ട് മനസ്സ് വേദനിക്കും. ഔദ്യോഗിക രംഗത്ത് മേലധികാരികളില്‍നിന്ന് സഹകരണം കുറയും. വാക്കുപാലിക്കാന്‍ കഴിയാതെ വിഷമിക്കും. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് വരുമാനമുണ്ടാകും. അകാരണമായി വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കടംകൊടുത്ത പണം പലിശയോടെ തിരിച്ചുകിട്ടും. ഗൃഹനിര്‍മാണം പുരോഗമിക്കും. യാത്രയില്‍ വിലപ്പെട്ട രേഖകളോ പണമോ നഷ്ടപ്പെടാനിടയുണ്ട്. രക്തദൂഷ്യ സംബന്ധമായ ചില്ലറ അസുഖങ്ങള്‍ വന്നുചേരും. കലാകാരന്മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അനുയോജ്യകാലമാണ്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയമുണ്ടാകും. സന്താനഭാഗ്യമുണ്ടാകും. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വിപണനരംഗത്ത് വന്‍വിജയം കൈവരിക്കാന്‍ സാധിക്കും. പുതിയ വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏറെനാളായി തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളില്‍ അന്തിമവിജയം കൈവരിക്കും. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ശാരീരിക, മാനസിക സുഖമുണ്ടാകും. സത്കീര്‍ത്തിയും കര്‍മപുരോഗതിയുമുണ്ടാകും. ഈശ്വരകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. വാതസംബന്ധമായ അസുഖങ്ങള്‍ വരാനിടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പലപ്രകാരത്തിലുമുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. സന്താനങ്ങളെച്ചൊല്ലി വേവലവതിപ്പെടും. കരാറിടപാടുകളില്‍ നഷ്ടം സംഭവിച്ചേക്കാം. ചെറിയ കുട്ടികള്‍ക്ക് പലതരം അസുഖങ്ങള്‍ വന്നേക്കാം. മാതാവിന് ദേഹാരിഷ്ടം വന്നേക്കാം.

YOU MAY ALSO LIKE THIS VIDEO, പ്രശസ്തമായ രാമശേരി ഇഡലി ഉണ്ടാക്കുന്നത്‌ കണ്ടിട്ടുണ്ടോ? ആ രുചിയുടെ രഹസ്യം തേടിയെത്തിയപ്പോൾ അറിഞ്ഞത്‌

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. വിവാഹകാര്യങ്ങള്‍ മാറ്റിവെക്കേണ്ടതായിവരും. പരീക്ഷകളിലും മറ്റു മത്‌സരങ്ങളിലും വിജയിക്കും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ഗൃഹം മോടിപിടിപ്പിക്കുകയോ ചെയ്യും. പുതിയ വാഹനം വാങ്ങുവാന്‍ കഴിയും. അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പൊതുപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യും. സ്ഥലമാറ്റം ഉണ്ടാവുകയോ തൊഴില്‍പരമായ ചുമതലകള്‍ വര്‍ധിക്കുകയോ ചെയ്യും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കുമെങ്കിലും തൃപ്തികരമായ അഭിവൃദ്ധിയോ സുരക്ഷിതത്വമോ അനുഭവപ്പെടുകയില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വസ്തുസംബന്ധമായുള്ള കൈമാറ്റങ്ങള്‍ ഡോക്യുമെന്ററികളുടെ അപൂര്‍ണതയാല്‍ താല്‍ക്കാലികമായി തടസപ്പെടും. മത്‌സരപരീക്ഷകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുവാനും കഴിവുകള്‍ക്ക് അംഗീകാരം നേടുവാനും കഴിയും. പുതിയ വാഹനം വാങ്ങുവാന്‍ സാധിക്കും.

YOU MAY ALSO LIKE THIS VIDEO, വെറും 1000 രൂപ മുടക്കിയാൽ 7000 രൂപ വരെ ആദായം, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും നെടാം: കാണാം കൃഷി രീതി | അറക്കപ്പൊടിയിൽ കൂൺ കൃഷി ചെയ്താൽ 3 ഇരട്ടി ലാഭം

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദേശയാത്രകള്‍ക്കു ശ്രമിക്കുന്നവര്‍ക്ക് മാസാവസാനത്തോടുകൂടി യാത്രാകാര്യങ്ങള്‍ നടപ്പിലാകും. ശിരോരോഗം, പനി തുടങ്ങിയ അുസുഖങ്ങള്‍ ഉപദ്രവിച്ചേക്കാം. വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. അഭിപ്രായങ്ങള്‍ മാനിക്കപ്പെടുകയും സമൂഹത്തില്‍ പ്രത്യേക സ്ഥാനം ലഭിക്കുകയും ചെയ്യും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തനവിജയം, ജനമധ്യത്തില്‍ അംഗീകാരം, ഉത്‌സാഹ വര്‍ധനവ്, വാക്കിനു മികവ് എന്നിവ അനുഭവപ്പെടും. ശത്രുക്കള്‍ നിഷ്പ്രഭരായിത്തീരും. സാമ്പത്തികാഭിവൃദ്ധിയും കര്‍മ്മരംഗത്ത് അംഗീകാരവും ഉണ്ടാകും. പലതരത്തിലുള്ള പ്രശംസക്കും പാത്രമാകും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പുത്രനോ പുത്രിക്കോ ഉന്നതിയും സന്താനസുഖവും അനുഭവപ്പെടും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും. സല്‍കര്‍മ്മാനുഷ്ഠാനങ്ങളും പുണ്യകര്‍മ്മങ്ങളില്‍ ഭാഗഭാക്കാകാനുള്ള ഭാഗ്യവും ലഭിക്കും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷാചാര്യൻ മഹേഷ്‌, കൊല്ലം | ഫോൺ: +91 85930 47269

YOU MAY ALSO LIKE THIS VIDEO, വയലും കുളങ്ങളും വേണ്ട, അടുക്കള മുറ്റത്തെ താറാവ്‌ വളർത്തലിലൂടെ മികച്ച വരുമാനം നേടാം, സർക്കാർ സൗജന്യമായി താറാവുകളെ നൽകും

Avatar

Staff Reporter