മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2022 നവംബർ 21 മുതൽ 27 വരെയുള്ള നക്ഷത്രഫലങ്ങൾ

2022 നവംബർ 21 മുതൽ 27 വരെയുള്ള സമ്പൂർണ്ണ വാരഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ പലതും വന്നുചേരും. തൊഴില്‍ രംഗത്ത് അഭിവൃദ്ധിയുണ്ടാകും. ശാരീരിക സ്വസ്ഥത ലഭിക്കും. കുടുംബപരമായ അഭിവൃദ്ധിയുണ്ടാകും. ഗൃഹവാഹനാദിയോഗം കാണുന്നു.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകും. സ്വപ്രയത്‌നത്താല്‍ പ്രതിസന്ധികള്‍ പലതും തരണം ചെയ്യും. സന്താനസുഖം കൈവരും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ തീരുമാനമാകുന്നതാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനനഷ്ടങ്ങള്‍ സംഭവിക്കാം. യാത്രാ ക്ലേശവും അലച്ചിലും അനുഭവപ്പെടും. ശാരീരിക ക്ലേശങ്ങള്‍ വര്‍ദ്ധിക്കാനിടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശരിയായി ആലോചിച്ചു ചെയ്യുന്ന പ്രവൃത്തികള്‍ വിജയകരമായി തീരുന്നതാണ്. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകുന്നതാണ്. സ്വന്തമായി വ്യാപാരങ്ങള്‍ നടത്തുന്നവര്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ നടത്തേണ്ടതുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അവിചാരിത തടസ്സങ്ങള്‍ ഏതുകാര്യത്തിലും ഉണ്ടാകും. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാമെന്നതിനാല്‍ ശ്രദ്ധിക്കുക. സര്‍വ്വകാര്യത്തിലും സവിശേഷമായ ശ്രദ്ധ ഉണ്ടായിരിക്കേണ്ടതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പൊതുവെ ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും. മത്സരങ്ങളിലും നറുക്കെടുപ്പുകളിലും ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് വളരെ അനുകൂല സമയമാകുന്നു.

YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത്‌ കിലോക്കണക്കിന്‌ Malaysian ചെറു നാരങ്ങ, Video കാണാം

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ബുദ്ധിശൂന്യമായ പ്രവൃത്തികള്‍ പൊതുവെ വിഷമങ്ങള്‍ സൃഷ്ടിച്ചേക്കും. പ്രവര്‍ത്തനരംഗത്ത് അതീവശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പലവിധ പ്രതിസന്ധികളെ നേരിടേണ്ടി വരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ധനമിടപാടുകളില്‍ വളരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. യാത്രാക്ലേശങ്ങള്‍ വര്‍ദ്ധിക്കും. കുടുംബപരമായ അസ്വസ്ഥതകള്‍ അനുഭവപ്പെടും. മാനസികമായ ക്ലേശങ്ങളും ഉണ്ടാകാവുന്നതാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഗൃഹവാഹനാദി സമ്പത്തുകള്‍ ലഭിക്കും. പ്രവര്‍ത്തനരംഗത്ത് അഭിവൃദ്ധി കൈവരുന്നതാണ്. ഗൃഹത്തില്‍ സന്തുഷ്ടി നിലനില്ക്കും. സന്താനസുഖം ലഭിക്കുന്നതാണ്. പൊതുവെ അനുകൂല സമയമാകുന്നു.

YOU MAY ALSO LIKE THIS VIDEO, വീട്ടിലിരുന്ന് ഈസിയായി പേപ്പർ ബാഗ്‌ നിർമ്മിക്കാം, മികച്ച വരുമാനവും നേടാം: എങ്ങനെ എന്ന് കാണു, Paper Bag Making Video | DIY Crafts

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പരിശ്രമങ്ങള്‍ പലതും ഫലമില്ലാതെ പോകും. ധനനഷ്ടങ്ങള്‍ വന്നുഭവിക്കും. സുഹൃദ്ജനങ്ങളുമായി അകല്‍ച്ചയ്ക്കു സാദ്ധ്യത. ആലോചിക്കാതെയുള്ള പ്രവൃത്തികള്‍ വിഷമതകള്‍ സൃഷ്ടിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അവിവാഹിതര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. പ്രവര്‍ത്തന രംഗത്ത് ഉയര്‍ച്ച കൈവരും. അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നതാണ്. സാമ്പത്തികമായി അഭിവൃദ്ധി കൈവരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അവിചാരിതമായ ആപത്തുകള്‍ സംഭവിക്കാം. ധനനഷ്ടങ്ങള്‍ ഉണ്ടാകും. സര്‍വ്വകാര്യ പ്രതിബന്ധവും അനര്‍ത്ഥങ്ങളും രോഗദുരിതങ്ങളും ഉണ്ടാകാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷാചാര്യൻ മഹേഷ്‌, കൊല്ലം | ഫോൺ: +91 85930 47269

YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത്‌ കിലോക്കണക്കിന്‌ Malaysian ചെറു നാരങ്ങ, Video കാണാം

Avatar

Staff Reporter