വാരഫലം – മെയ് 23 മുതല്‍ 29 വരെ എങ്ങനെ എന്നറിയാം
തയാറാക്കിയത്: പി.കെ. സദാശിവന്‍പിള്ള
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സഹോദരില്‍നിന്നും അയല്‍ക്കാരില്‍നിന്നും നല്ല സഹകരണമുണ്ടാകും. വാഹനങ്ങളില്‍നിന്നും കൃഷിയില്‍നിന്നും വരുമാനമുണ്ടാകും. കടംകൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. മറ്റുള്ളവരുടെ ആദരവിന് പാത്രീഭൂതരാകും. വീടുവിട്ട് താമസിക്കേണ്ടിവരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തീരുമാനത്തിലുറച്ചുനിന്ന് അതനുസരിച്ച് പ്രവര്‍ത്തിക്കും. മാധ്യസ്ഥ്യം മുഖേന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. വ്യവസായത്തില്‍ തൊഴില്‍പ്രശ്നങ്ങള്‍ ഉദയം ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കുടുംബത്തില്‍ സ്വസ്ഥത കൈവരും. ഉദ്യോഗത്തില്‍ സ്ഥലംമാറ്റം കിട്ടും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്യോഗത്തില്‍നിന്ന് പലവിധ നേട്ടങ്ങളുണ്ടാകും. പ്രമോഷന്‍ സാധ്യതയുണ്ട്. വ്യവഹാരത്തില്‍ അനുകൂല തീരുമാനമുണ്ടാകും. ചില്ലറ അസുഖങ്ങള്‍ പിടിപെടും. ഭക്ഷണം, വസ്ത്രധാരണം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ധ്യാനം, പൂജ, പുണ്യക്ഷേത്രദര്‍ശനം എന്നിവ നടത്തും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ ചതിയില്‍പ്പെടാനിടയുണ്ട്. ധനനഷ്ടവും മാനഹാനിയും വന്നുചേരും. എല്ലാവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള പ്രവണത ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉന്നതരായ വ്യക്തികളുടെ വിരോധം സമ്പാദിക്കും. വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ ആവശ്യമായിവരും. ഭൂമി വില്‍പ്പന നടത്തും. ആരോഗ്യനില മോശമാകും. ജോലിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വൈവാഹിക ജീവിതം സുഖകരമായിരിക്കും. പല സംഗതികളിലും പരിഷ്‌കാരം വരുത്തുകയും അതുവഴി ഗുണമുണ്ടാവുന്നതുമാണ്. ഭൂസ്വത്ത് അധീനതയില്‍ വന്നുചേരും. ഉദ്യോഗത്തിലും പൊതുരംഗത്തും നല്ല നിലയില്‍ ശോഭിക്കും. വ്യാപാരങ്ങള്‍ വികസിപ്പിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പതിവിലുമധികം യാത്ര ചെയ്യേണ്ടിവരും. ധനകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്. കലാകാരന്മാര്‍ക്ക് അവാര്‍ഡ്, പ്രശംസ എന്നിവ ലഭിക്കാനിടയുണ്ട്. ഹൃദ്രോഗം സംബന്ധമായി ശസ്ത്രക്രിയ ചെയ്യേണ്ടതായിവരും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉദ്യോഗത്തില്‍ നേട്ടമുണ്ടാകും. പുതിയ ബിസിനസ്സ് ആസൂത്രണം ചെയ്യും. അഗ്നിഭയം നിമിത്തം വ്യാപാരസ്ഥാപനങ്ങള്‍ക്ക് കേടുപറ്റിയേക്കാം. എല്ലാ സംഗതികല്‍ലും ആലോചനയോടെ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം.
YOU MAY ALSO LIKE THIS VIDEO, വാസ്തു ഭയപ്പെടേണ്ട ഒരു കാര്യമാണോ? വീടു വയ്ക്കുമ്പോൾ വാസ്തു നോക്കിയില്ലെങ്കിൽ ദോഷമുണ്ടോ?

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊടുന്ന സംഗതികള്‍ക്കെല്ലാം കൂടുതല്‍ ചെലവ് വന്നുപെടുന്നതുമൂലം സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. പുതിയ ജോലി വാഗ്ദാനം വന്നുകൊണ്ടിരിക്കും. പണം കൊടുക്കുമ്പോള്‍ മതിയായ രേഖകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് ശത്രുക്കളുടെ എണ്ണം വര്‍ധിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മറ്റുള്ളവരുടെ ഇടയില്‍ നല്ല അഭിപ്രായം സൃഷ്ടിക്കാന്‍ കഴിയും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമാകും. സാമ്പത്തികമായി ചില വിഷമങ്ങള്‍ വന്നുപെടും. സന്താനജത്വം കൊണ്ട വീട് സന്തോഷപ്രദമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യനില മെച്ചപ്പെടും. സാമ്പത്തികമായി അല്‍പം ഗുണമാണ്. ഭാര്യയുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. കോടതി, പോലീസ് മുഖാന്തിരം കേസിലകപ്പെടാന്‍ സാധ്യതയുണ്ട്. സത്കര്‍മങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ജോലിയില്‍ വളരെ ശുഷ്‌കാന്തിയോടെ ഏര്‍പ്പെടുന്നത് കാണാം. രക്തദൂഷ്യംകൊണ്ടുള്ള ചില രോഗങ്ങള്‍ പിടിപെടും. പാര്‍ട്ണര്‍മാരുമായി അഭിപ്രായവ്യത്യാസമുണ്ടാകും. സന്താനങ്ങള്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, 10000 രൂപയിൽ തുടങ്ങിയ സംരംഭം ഇപ്പോൾ മാസം ലക്ഷങ്ങളുടെ വരുമാനം, വീട്ടമ്മയുടെ പേപ്പർ ബാഗ് നിർമ്മാണം