മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2022 മെയ്‌ 16 മുതൽ 22 വരെയുള്ള നക്ഷത്രഫലങ്ങൾ

വാരഫലം – മെയ്‌ 16 മുതല്‍ 22 വരെ എങ്ങനെ എന്നറിയാം
തയാറാക്കിയത്‌: പി.കെ. സദാശിവന്‍പിള്ള

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ വാണിജ്യ പ്രവൃത്തികളില്‍ ഏര്‍പ്പെടും. എല്ലാ കാര്യത്തിലും വിജയമുണ്ടാകും. പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാനവസരമുണ്ടാകും. ടെസ്റ്റുകളില്‍ വിജയമുണ്ടാകും. ചില പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
എല്ലാ രംഗങ്ങളിലും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. പുതിയ ബിസിനസ്സ് തുടങ്ങും. സാമ്പത്തികനില ഉയരും. ചില പുതിയ എഗ്രിമെന്റുകളില്‍ ഒപ്പുവയ്ക്കും. സന്താനങ്ങള്‍ക്ക് ശ്രേയസ്സ് വര്‍ധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മുന്‍പ് ശേഖരിച്ചുവച്ച പണമെടുത്ത് ചെലവഴിക്കും. ലോണുകളും മറ്റു ക്രെഡിറ്റ് സൗകര്യങ്ങളും പെട്ടെന്ന് ലഭിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ഉദ്യോഗക്കയറ്റവും വരുമാനത്തില്‍ വര്‍ധനയുമുണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ക്ലറിക്കല്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഉദ്യോഗത്തില്‍ പ്രവേശിക്കാനവസരമുണ്ടാകും. കുടുംബത്തില്‍ സുഖവും സമാധാനവും ഉണ്ടാകും. കമ്മീഷന്‍ ഏജന്‍സിയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനിടവരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉദ്ദേശിച്ച വിധത്തിലുള്ള കുടുംബസുഖമുണ്ടാകില്ല. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. ഭൂമി കച്ചവടത്തില്‍ നിന്ന് ആദായം ഉണ്ടാകും. നിര്‍ത്തിവച്ച പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങാനിടവരും. മേലധികാരികളുടെ അപ്രീതിക്ക് പാത്രമാവാതിരിക്കാന്‍ ശ്രദ്ധിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പണം കൈയിലുണ്ടായാലും പ്രയോജനപ്പെടുകയില്ല. വിരോധികളില്‍നിന്ന് ശല്യമുണ്ടായെന്ന് വരും. ഓണ്‍ലൈന്‍ ബിസിനസ്സില്‍ നിന്ന് വമ്പിച്ച ആദായമുണ്ടാകും. യാത്രാവേളകളില്‍ പണം നഷ്ടപ്പെടാനിടയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭൂമിയില്‍ ക്രയവിക്രയം നടത്തും. ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. ചീത്ത കൂട്ടുകെട്ടില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കേണ്ടതാണ്. നിയമജ്ഞര്‍ക്ക് പണവും പ്രശസ്തിയും കൂടും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദൂരയാത്രയ്ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ക്രയവിക്രയങ്ങളില്‍ നിന്ന് ആദായമുണ്ടാകും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമോ സ്ഥലംമാറ്റമോ പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, ഫ്രൂട്ട്‌ മരങ്ങൾ, 70 ഔഷധച്ചെടികൾ, വീട്ടിലേക്ക്‌ ആവശ്യമായ എല്ലാ പച്ചക്കറിയും കൂടാതെ തെങ്ങും വാഴയും ആടും കോഴിയും താറാവും മീനും കാടയും തേനീച്ചയും മുയലും എല്ലാം ടെറസിൽ: ഇതാണ്‌ പാലാരിവട്ടത്തെ ആ അത്ഭുത ടെറസ്‌ കൃഷി…

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സര്‍ക്കാര്‍ ജോലി ലഭിക്കാനിടയുണ്ട്. സുഖകരവും ആഡംബരപൂര്‍വമായ ജീവിതവും നയിക്കും. ഭൂമി, വാഹനം എന്നിവ അധീനതയില്‍ വരും. കേസുകളില്‍ വിജയം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ മെച്ചമായ പരീക്ഷാ വിജയം കൈവരിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഏത് വിഷമസന്ധിയും എളുപ്പത്തില്‍ അതിജീവിക്കാന്‍ കഴിയും. പൊതുവേ മനസ്സിനും ശരീരത്തിനും സുഖാനുഭവമുണ്ടാകും. മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും. ദൂരയാത്രകള്‍ നിര്‍ത്തിവയ്ക്കേണ്ടതായി വരും. വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വീട് പണിയുകയോ വാങ്ങുകയോ ചെയ്യും. കച്ചവടത്തില്‍നിന്ന് നല്ല രീതിയില്‍ കമ്മീഷന്‍ ലഭിക്കും. ഭാര്യക്കും സന്താനങ്ങള്‍ക്കും അസുഖം ബാധിച്ചെന്നു വരും. ഷെയറുകളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. കടം കൊടുത്ത പണം നഷ്ടപ്പെടാനിടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സിനിമ സീരിയല്‍ എന്നീ മേഖലകളില്‍ ഉള്ളവര്‍ക്ക് നല്ല സമയമാണ്. ചിന്താശേഷിയും കര്‍മശേഷിയും വര്‍ധിക്കും. തൊഴില്‍ പ്രശ്നങ്ങള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. ഭരണകാര്യങ്ങളില്‍ പ്രശസ്തി ആര്‍ജിക്കാന്‍ കഴിയും. ചില എതിര്‍പ്പുകള്‍ ഉണ്ടായാലും പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter