മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2022 ജൂൺ 20 മുതൽ 26 വരെയുള്ള നക്ഷത്രഫലങ്ങൾ

വാരഫലം – 2022 ജൂണ്‍ 20 മുതല്‍ 26 വരെ എങ്ങനെ എന്നറിയാം
തയാറാക്കിയത്‌: പി.കെ. സദാശിവന്‍പിള്ള

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ദൂരദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. സന്താനങ്ങളുടെ വിവാഹകാര്യങ്ങള്‍ മാറ്റിവയ്ക്കുവാനിടയാകും. കഴിവുകള്‍ക്ക് അംഗീകാരം, പരീക്ഷാ വിജയം എന്നിവ അനുഭവപ്പെടും. വാഹനം മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുമെങ്കിലും, കാര്യസാധ്യത്തിനു താമസമുണ്ടാകും. മൂത്രാശയരോഗങ്ങള്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പൊതുപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും, ജനമധ്യത്തില്‍ അംഗീകാരവും പ്രശസ്തിയും ലഭിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ വിജയിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയവും സാമ്പത്തികാഭിവൃദ്ധിയും അനുഭവപ്പെടും. ഊഹക്കച്ചവടത്തില്‍നിന്നും വരുമാനമുണ്ടാകും. പരീക്ഷകളില്‍ പ്രാഗല്‍ഭ്യം പ്രകടിപ്പിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മത്‌സരങ്ങളില്‍ വിജയിക്കുക, തേജസ്സും ആജ്ഞാശക്തിയും വര്‍ധിക്കുക എന്നിവ അനുഭവപ്പെടും. ധനകാര്യമായ വിഷയങ്ങള്‍ മൂലമുള്ള ശത്രുക്കളുണ്ടാകും. സാഹസപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് അപകടങ്ങളെ നേരിടേണ്ടിവരാനിടയുണ്ട്. സന്താനങ്ങളുടെ കാര്യങ്ങളില്‍ ഉല്‍ക്കണ്ഠയുണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗൃഹത്തിലെ മുതിര്‍ന്ന വ്യക്തികളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. വിദേശയാത്രാ സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാകും. മത്‌സരപരീക്ഷകളില്‍ വിജയിക്കും. പുതിയ സംരംഭങ്ങളുടെ ആരംഭത്തിന് താല്‍ക്കാലിക തടസം നേരിടും. വിവാദങ്ങളില്‍ വിജയിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കല, സാഹിത്യം തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. കര്‍മ്മരംഗത്ത് അപ്രതീക്ഷിതമായി ചില മാറ്റങ്ങള്‍ സംഭവിക്കാം. അപ്രായോഗികമായ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുകയും അമിതമായ ആകാംക്ഷ വച്ചുപുലര്‍ത്തുകയും ചെയ്യും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകും. വസ്തുസംബന്ധമായ കാര്യങ്ങള്‍ മന്ദഗതിയിലാകും. ചിത്തകോപത്താലുള്ള അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും. ദീര്‍ഘകാലത്തേക്ക് ഉതകുന്ന വിധത്തിലുള്ള പ്രവൃത്തികളിലേര്‍പ്പെടാം. ഉണര്‍ന്നുപ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ സംജാതമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അമ്മയുടെ സ്വത്ത് ഭാഗംവെക്കാന്‍ ശ്രമിക്കും. ഭൂമിയോ വീടോ വാങ്ങിക്കും. ദേവീക്ഷേത്ര സന്ദര്‍ശനം സാധ്യമാകും. അനാവശ്യ ചെലവ് വര്‍ധിക്കും. പുതിയ ആശയങ്ങള്‍ ഉദയം ചെയ്യും. ശാരീരിക, മാനസിക ആനന്ദവും ചൈതന്യവും വര്‍ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രതികൂല പരിതസ്ഥിതികളില്‍പ്പോലും അന്തസ്സ് കാത്തുസൂക്ഷിക്കും. മംഗളകാര്യങ്ങളില്‍ പങ്കുകൊള്ളും. പിതൃസ്വത്ത് ലഭിക്കും. പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയും. ശത്രുക്കളുമായി സന്ധിചെയ്യുന്നതുകൊണ്ട് ഗുണം ചെയ്യും. ഔദ്യോഗികരംഗത്ത് ഉയര്‍ച്ചയുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വീടിനായി പതിവിലധികം പണം ചെലവഴിക്കും. മാതാവിന്റെ അസുഖം വര്‍ധിക്കും. കൂടുതല്‍ അധ്വാനിക്കേണ്ടിവരും. വരും വരായ്കകള്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കും. മനസ്സിന് അസ്വസ്ഥതയുണ്ടാകും. ധനസഹായം സുഹൃത്തുക്കളില്‍നിന്ന് ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ഇതാ കേരളത്തിലെ ഏറ്റവും വലിയ പ്ലാവിൻതോട്ടം, 13 ഇനങ്ങളിലായി 500ൽപരം പ്ലാവുകൾ, Tapovan Jacks, Veliyam

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാര്യയുമായി ഭിന്നിച്ചു നില്‍ക്കേണ്ടിവരും. പുണ്യകര്‍മ്മമങ്ങളില്‍ സംബന്ധിക്കും. പ്രമോഷന്‍ ലഭിക്കും. വ്യവഹാരാദികളില്‍ വിജയമുണ്ടാകും. പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കും. വ്യാപാരങ്ങളില്‍നിന്ന് കൂടുതല്‍ ആദായം ലഭിക്കുന്നതാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സ്വതന്ത്രമായി ജോലി ചെയ്യുന്നവര്‍ക്ക് ഈ മാസം നല്ല വരുമാനമുണ്ടാകും. ഭൂസ്വത്തുക്കള്‍ ക്രയവിക്രയങ്ങള്‍ നടത്തും. എല്ലാ കാര്യങ്ങളിലും വിജയവും നല്ല വരുമാനവും ഉണ്ടാകും. ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പുതിയ ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയോ ജോലിയില്‍ പ്രവേശിക്കുകയോ ചെയ്യും. വ്യാപാരാദി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. അന്തസ്സും പ്രശസ്തിയും വര്‍ധിക്കുന്നതാണ്. പല കേന്ദ്രങ്ങളില്‍നിന്നും പണം ലഭിക്കുന്നതാണ്.

YOU MAY ALSO LIKE THIS VIDEO, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും: കാണാം കൃഷി രീതി

Avatar

Staff Reporter