വാരഫലം – ജനുവരി 31 മുതല്‍ ഫെബ്രുവരി 6 വരെ എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ അഹോരാത്രം പ്രയത്‌നിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രത്യേക സാഹചര്യത്തില്‍ ഗൃഹത്തില്‍നിന്നും മാറി താമസിക്കും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
വര്‍ധിച്ചുവരുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ആത്മാഭിമാനം തോന്നും. ജീവിത പങ്കാളിയുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യത്തോടു പൊരുത്തപ്പെടുന്നതിനാല്‍ സ്വീകരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. വരവും ചെലവും തുല്യമായിരിക്കും. പറയുന്ന വാക്കുകള്‍ ഫലപ്രദമാകുന്നതില്‍ ആത്മാഭിമാനം ഉണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയംപര്യാപ്തത ആര്‍ജിക്കും. പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കുവാന്‍ സാധിക്കും. ഭക്തിപുരസ്സരം ചെയ്യുന്ന കാര്യങ്ങളെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ശുഭസൂചകങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കും. പുതിയ കരാര്‍ ജോലികള്‍ ഏറ്റെടുക്കുവാന്‍ ഇടവരും. തൊഴില്‍ മേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്രകള്‍ വേണ്ടിവരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മുന്‍കോപം ഉപേക്ഷിച്ച് മാന്യമായ പെരുമാറ്റ രീതി അവലംബിക്കുവാന്‍ തയ്യാറാകും. വഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെടും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. ആഗ്രഹ സാഫല്യത്തിനായി പ്രത്യേക വഴിപാടുകള്‍ നടത്തും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് ചേരുവാന്‍ സാധിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വിശേഷപ്പെട്ട ആരാധനാലയ ദര്‍ശനങ്ങള്‍ക്ക് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അനുകൂല സാഹചര്യം വന്നുചേരും. ജീവിതപങ്കാളിക്ക് അര്‍ഹമായ പൂര്‍വിക സ്വത്ത് രേഖാപരമായി ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. യാത്രാക്ലേശവും സമ്മര്‍ദ്ദവും വര്‍ധിക്കും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാന്‍ സാഹചര്യമുണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദഗ്ദ്ധ ചികിത്സ ആവശ്യമായി വരും. സഹപ്രവര്‍ത്തകര്‍ അവധിയായതിനാല്‍ ജോലി ഭാരം വര്‍ധിക്കും. പഠിച്ച വിഷയത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അവധിയെടുക്കുവാനുള്ള തീരുമാനം തല്‍ക്കാലം ഉപേക്ഷിക്കും. സമന്വയ സമീപനം സര്‍വ്വകാര്യ വിജയങ്ങള്‍ക്ക് വഴിയൊരുക്കും. ഊഹകച്ചവടത്തില്‍ പണ നഷ്ടം ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. അപര്യാപ്തതകള്‍ പരിഹരിച്ച് ജീവിക്കുവാന്‍ തയ്യാറാകും. ഗൃഹനിര്‍മാണം ഏറെക്കുറേ പൂര്‍ത്തീകരിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: +91 9446942424
ALSO, WATCH THIS VIDEO