മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2022 ജനുവരി 10 മുതൽ 16 വരെയുള്ള നക്ഷത്രഫലങ്ങൾ

വാരഫലം – ജനുവരി 10 മുതല്‍ 16 വരെ എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അര്‍ഹമായ പൂര്‍വിക സ്വത്ത് രേഖാപരമായി ലഭിക്കും. അപകീര്‍ത്തി ഒഴിവാക്കുവാന്‍ അധികാരം ഉപേക്ഷിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാല്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. പ്രവര്‍ത്തനമേഖലകളില്‍നിന്നും സാമ്പത്തിക നേട്ടമുണ്ടാകും. മേലധികാരിയോട് ആദരവ് തോന്നും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടുവാന്‍ അവസരമുണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ സുഹൃദ് സഹായം തേടും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും വര്‍ധിക്കുന്ന ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിശ്വാസ വഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. വ്യവസ്ഥകളില്‍നിന്നും വ്യതിചലിക്കരുത്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏറ്റെടുത്ത ജോലികള്‍ നിശ്ചിത കാലയളവിനുള്ളില്‍ ചെയ്തു തീര്‍ക്കുവാന്‍ സാധിച്ചതിനാല്‍ പുതിയ കരാറുകള്‍ ലഭിക്കും. മേലധികാരിയുടെ ആവശ്യങ്ങള്‍ക്കു ദൂരയാത്രകള്‍ വേണ്ടിവരും. കടപ്പാടുകള്‍ മറക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ക്രമേണ ഉന്നതിയുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവൃത്തി മണ്ഡലങ്ങളില്‍നിന്നും സാമ്പത്തിക നേട്ടം വര്‍ധിക്കും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നതിനാല്‍ ആശ്വാസം തോന്നും. അവധിയെടുത്ത് വിശേഷപ്പെട്ട ദേവാലയ ദര്‍ശനം നടത്തും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക ക്രയവിക്രയ പുതിയ ഉദ്യോഗത്തിന് അവസരം ലഭിക്കും. കുടുംബജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. ഊഹാപോഹങ്ങള്‍ പലതും കേള്‍ക്കുവാനിടവരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഉപരിപഠനത്തിന്റെ ഭാഗമായി പദ്ധതി സമര്‍പ്പണത്തിനു തയ്യാറാകും. വ്യവസ്ഥകള്‍ പാലിക്കുവാന്‍ അഹോരാത്രം പ്രയത്‌നിക്കേണ്ടിവരും. പക്വതയുള്ള പുത്രന്റെ സമീപനത്തില്‍ ആശ്വാസം തോന്നും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏറ്റെടുത്ത ചുമതലകള്‍ ചെയ്തു തീര്‍ക്കുവാന്‍ അത്യധ്വാനം വേണ്ടിവരും. പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും. അസാധ്യമെന്നു കരുതുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പകര്‍ച്ചവ്യാധി പിടിപെടും. സന്ധി സംഭാഷണത്തില്‍ മധ്യസ്ഥ സ്ഥാനം വഹിക്കുവാനിടവരും. യാത്രാക്ലേശം വര്‍ധിക്കും. ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും വര്‍ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭൂമി ക്രയവിക്രയങ്ങളില്‍ പണം മുടക്കും. നിശ്ചിതകാലയളവിനു മുന്‍പ് ഉദ്യോഗത്തില്‍ നിന്നും വിരമിക്കുവാന്‍ തീരുമാനിക്കും. അറിയാതെ ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യുവാന്‍ അവസരമുണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്താനങ്ങളുടെ ഉപരിപഠനം ഉദ്ദേശിക്കുന്ന വിധത്തില്‍ സാധിച്ചതില്‍ മനസ്സമാധാനമുണ്ടാകും. മേലധികാരിയുടെ ദുസ്സംശയങ്ങള്‍ക്കു വിശദീകരണം നല്‍കേണ്ടിവരും. മുടങ്ങിക്കിടക്കുന്ന വഴിപാടുകള്‍ ചെയ്തുതീര്‍ക്കുവാനിടവരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: +91 9446942424

ALSO, WATCH THIS VIDEO | വിലകൂടിയ പാലും ലക്ഷങ്ങൾ വിലയുള്ള കിടാങ്ങളും, ക്ഷീര കർഷകർക്ക്‌ വൻ പ്രതീക്ഷയാണ്‌ ഗീർ പശുക്കൾ

Avatar

Staff Reporter