വാരഫലം – സെപ്തംബർ 20 മുതല്‍ 26 വരെ വരെ എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ഉണ്ടാകും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആത്മവിശ്വാസമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അസാധാരണ വ്യക്തിത്വമുള്ളവരെ പരിചയപ്പെടുവാനും ആശയവിനിമയം നടത്താനും അവസരം ലഭിക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ അവസരം വന്നുചേരും. സാമ്പത്തിക വിഷയങ്ങളിൽ ഇടപെടുന്നതിൽ ശ്രദ്ധ വേണം.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവർത്തന മണ്ഡലങ്ങളിൽ സാമ്പത്തിക പുരോഗതിയുണ്ടാകും. കുടുംബാംഗങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. ഉദ്യോഗത്തോടനുബന്ധമായി മാറിതാമസിക്കാൻ ഇടവരുന്നതാണ്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സമാനചിന്താഗതിയുള്ളവരെ ഉൾപ്പെടുത്തി കാർഷിക മേഖലകൾ വിപുലമാക്കുവാൻ അവസരമുണ്ടാകും. കർമമേഖലയിലെ അവസ്ഥ മനസ്സിലാക്കി ലളിതമായ ജീവിതശൈലി തുടരും. ഗ്യഹോപകരണങ്ങൾ മാറ്റി വാങ്ങുവാൻ ഇടവരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആർഭാടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ നീക്കിയിരുപ്പ് ഉണ്ടാകും. കുടുംബത്തിൽനിന്നു വിട്ടുനിന്ന് ജോലി ചെയ്യുവാനുള്ള സാഹചര്യമുണ്ടാകും. കർമ്മ മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയുണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പുതിയ കർമമേഖലകൾ തുടങ്ങാൻ ആശയമുദിക്കും. ജീവിത പങ്കാളിയുടെ ആശയം യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുന്നതിനാൽ സർവാത്മാ സീകരിക്കും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കുവാനിടവരും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താനസൗഭാഗ്യം മനസ്സിൽ കരുതുന്നവർക്ക് അനുകൂലമായ അവസ്ഥ വന്നുചേരും, വിദേശത്ത് വസിക്കുന്നവർക്ക് സ്ഥിര താമസാനുമതി ലഭിക്കും, ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അന്ധമായ വിശ്വാസം ഒഴിവാക്കുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിച്ച് നൂതന ആശയം നടപ്പിലാക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആത്മവിശ്വാസവും കാര്യനിർവഹണ ശക്തിയും വർധിക്കും. വിദേശത്ത് വസിക്കുന്നവർക്ക് സ്ഥിരതാമസാനുമതി ലഭിക്കും. നിർത്തിവച്ച വ്യാപാര വിപണന മേഖല പുനരാരംഭിക്കുവാൻ സാഹചര്യമുണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രസ്ഥാനത്തിന്റെ ഒരു വിഭാഗത്തിന്റെ സമ്പൂർണ ചുമതല ഏറ്റെടുക്കാനിടവരും. സാഹചര്യങ്ങളാൽ ദുശ്ശീലങ്ങൾ ഒഴിവാക്കാൻ തീരുമാനിക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച് വിജയശതമാനം കുറയും. ഉദ്യോഗത്തിൽ പുനർനിയമനം സാധ്യമാകും. സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങളാൽ മനസ്സമാധാനമുണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനിടവരും. വിദേശത്ത് വസിക്കുന്നവർക്ക് മാതാപിതാക്കളെ അവിടേക്കു കൊണ്ടുപോകുവാൻ അവസരം ലഭിക്കും. പൂർവിക സ്വത്ത് രേഖാമൂലമായി ലഭിക്കും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: +91 9446942424