മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2021 സെപ്തംബർ 13 മുതൽ 19 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ

വാരഫലം – സെപ്തംബർ 13 മുതല്‍ 19 വരെ വരെ എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വ്യാപാര വിപണന മേഖലകളിൽ പുരോഗതിയുണ്ടാകും. പ്രവൃത്തി ഗുണത്താൽ ഉന്നത സ്ഥാനമാനങ്ങളും സാമ്പത്തിക നേട്ടവും ഉണ്ടാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ആഗ്രഹങ്ങൾ സഫലമാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. ബന്ധുജനപ്രീതിയും കുടുംബസുഖവും ഉണ്ടാകും. സൗമ്യസമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
വ്യാപാര വ്യവസായ മേഖലകളിൽ പുതിയ പദ്ധതിക്ക് ആസൂത്രണം ചെയ്യും. ചിന്തിച്ചു പ്രവർത്തിക്കന്നതിനാൽ അനിഷ്ടഫലങ്ങൾ ഒഴിവാകും. സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുവാൻ അധിക ചെലവ് അനുഭ വപ്പെടും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദ്യോഗമുപേക്ഷിച്ച് വ്യാപാരം തുടങ്ങുവാനുള്ള ആശയം ഉപേക്ഷിക്കും. അനവസരത്തിലുള്ള വാക്കുകൾ അബദ്ധമായി തീരും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ശത്രുക്കളായിരുന്നവർ മിത്രങ്ങളായിത്തീരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏറ്റെടുത്ത പദ്ധതികൾ നിശ്ചിതസമയത്തിനുള്ളിൽ പൂർത്തീകരിക്കും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. അവ്യക്തമായ പണമിടപാടുക ളിൽ നിന്ന് യുക്തിപൂർവം പിന്മാറും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വിതരണ സമ്പ്രദായം വിപുലീകരിക്കുവാൻ ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും. സംഘടന പ്രവർത്തനങ്ങൾക്ക് സാരഥ്യസ്ഥാനം വഹിക്കും. പുതിയ വ്യാപാരം തുടങ്ങുന്നതിന്റെ ഭാഗമായി വിദഗ്ദ്ധോപദേശം തേടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അസൂയാലുക്കളുടെ ദുഷ്പ്രചാരണങ്ങൾ മനോവിഷമത്തിന്‌ ഇടയാക്കും. ഉദ്ദേശിച്ച സ്ഥലത്തേക്ക്‌ ഉദ്യോഗ മാറ്റമുണ്ടാകും. സന്താന സംരക്ഷണത്താൽ ആശ്വാസമുണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പിതൃസ്വത്ത് ഭാഗം വയ്ക്കുവാൻ തീരുമാനിക്കും. യാത്രാക്ലേശം വർധിക്കും. ബൃഹ സംരംഭങ്ങളിൽ നിന്നും തൽക്കാലം പിന്മാറും. ഉദരരോഗപീഡകൾ വർധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മേലധികാരികളുമായി വാക്കുതർക്കത്തിന് പോകരുത്. നിയമവിരുദ്ധമായ പ്രവൃത്തികളിൽനിന്നും പിന്മാറണം. കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കുവാൻ നിർബന്ധിതനാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഔദ്യോഗികമായ അനിശ്ചിതാവസ്ഥ തരണം ചെയ്തതിനാൽ ആശ്വാസമാകും. പുത്രന്റെ ആർഭാടങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തും. സഹോദര സഹായ മുണ്ടാകും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സ്വന്തമായ പ്രവർത്തനമേഖലകൾക്ക് തുടക്കം കുറിക്കും. ആത്മവിശ്വാസം വർധിക്കും. ഭൂമി മോഹവില കൊടുത്തു വാങ്ങുവാൻ തീരുമാനിക്കും. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ് നല്ലത്.

മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
വിജ്ഞാനം ആർജിക്കുവാനും പകർന്നുകൊടുക്കുവാനും അവസരമുണ്ടാകും. ജീവിതപങ്കാളിയുടെ ആശ്വാസ വചനങ്ങളാൽ അനാവശ്യമായ ആധിക്ക് കുറവുണ്ടാകും. വിശ്വാസയോഗ്യമല്ലാത്ത പ്രവ്യത്തികളിൽ നിന്നും പിന്മാറും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: +91 9446942424

Avatar

Staff Reporter