മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2021 ഒക്ടോബർ 11 മുതൽ 17 വരെയുള്ള നക്ഷത്രഫലങ്ങൾ

വാരഫലം – ഒക്‌ടോബര്‍ 11 മുതല്‍ 17 വരെ എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജനമധ്യത്തിൽ പരിഗണന ലഭിക്കും. സങ്കീർണമായ പ്രശ് നങ്ങൾക്ക് വ്യക്തമായ നിർദ്ദേശം നൽകുവാൻ സാധിക്കും. സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. ദാമ്പത്യ സൗഖ്യമുണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അഭയം പ്രാപിച്ചുവരുന്നവർക്ക് സാന്ത്വനവും സാമ്പത്തിക സഹായവും നൽകുവാനിടവരും. അവധി ലഭിച്ചതിനാൽ ജന്മനാട്ടിലേക്ക് യാത്ര പുറപ്പെടും. നീതിയുക്തമായ ശൈലി സർവകാര്യങ്ങൾക്കും വഴിയൊരുക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ത്യപ്തിയായ ഗൃഹം വാങ്ങുവാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതും, അസമയങ്ങളിലുള്ള യാത്ര കഴിവതും ഒഴിവാക്കണം. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടു കച്ചവടത്തിൽനിന്നും പിന്മാറും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സന്തമായ പ്രവർത്തന മണ്ഡലങ്ങൾക്ക് തുടക്കം കുറിക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാ നിടവരും. ആർഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി ജീവിത ചെലവിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ ഭൂമി വിൽക്കുവാൻ തീരുമാനിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അവലംബിക്കുന്ന പദ്ധതികൾ പ്രാവർത്തികമാക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. വീഴ്ചകൾ ഉണ്ടാകാതെ സൂ ക്ഷിക്കണം. ഭക്തിസാന്ദ്രമായ കുടുംബാന്തരീക്ഷം മനസ്സമാധാനത്തിന് വഴിയൊരുക്കും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവർത്തനമേഖലകളിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകുന്നതിനാൽ ആശ്വാസം തോന്നും. വിശ്വാസ വഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. ആഗ്രഹസാഫല്യത്തിനായി പ്രത്യേക വഴിപാടുകൾ നടത്തും. വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യ വുമുണ്ടാകും, വ്യക്തിപ്രഭാവത്താൽ ദുഷ്കീർത്തി നിഷ്ഫല മാകും. വിവേകശൂന്യമായ പ്രവർത്തനങ്ങളിൽനിന്നും പിന്മാറുവാൻ ആത്മപ്രചോദനമുണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങുവാനിടവരും. സഹപ്രവർത്തകർ അവധിയായതിനാൽ ജോലി ഭാരം വർ ധിക്കും. മുൻകോപം നിയന്ത്രിക്കണം. വിവിധ പ്രവർത്തന ങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാഥാർത്ഥ്യബോധത്തോടുകൂടിയുള്ള ജീവിത പങ്കാളിയുടെ സമീപനം ആശ്വാസത്തിനു വഴിയൊരുക്കും. സങ്കീർണമായ പ്രശ്നങ്ങൾ ദീർഘമായ ചർച്ചയിലൂടെ പരിഹരിക്കും. അതി രുകടന്ന ആത്മവിശ്വാസം അബദ്ധങ്ങൾക്ക് വഴിയൊരുക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാ കും. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കും. മറ്റു ള്ളവർക്ക് അത്യപ്തി തോന്നുന്ന വിധത്തിലുള്ള സംസാരശൈലി ഒഴിവാക്കുക. ഗ്യഹോപകരണങ്ങൾ മാറ്റി വാങ്ങുവാനിടവരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
എറ്റെടുത്ത് പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ അർഹാരാത്രം പ്രയത്നം വേണ്ടിവരും. വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. അത്യുഹങ്ങൾ പലതും കേൾക്കുമെ ങ്കിലും സത്യാവസ്ഥ അന്വേഷിച്ചറിയാതെ പ്രതികരിക്കരുത്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വരവും ചെലവും തുല്യമായിരിക്കും. സാഹചര്യങ്ങൾക്കനു സരിച്ച് സ്വയംപര്യാപ്തത ആർജിക്കും. അവസരങ്ങൾ പര മാവധി പ്രയോജനപ്പെടുത്തു വാൻ യുക്തി തോന്നും. അന്യരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടുന്നത് അബദ്ധമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: +91 9446942424

ആരെയും മയക്കുന്ന ഫോർട്ട്‌ കൊച്ചി ബീച്ചിലെ സൂര്യാസ്തമയം കാണാം, വേറെയുമുണ്ട്‌ കാഴ്ചകൾ, Watch Video

Avatar

Staff Reporter