വാരഫലം – ഒക്ടോബര്‍ 18 മുതല്‍ 24 വരെ എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പറയുന്ന വാക്കുകള്‍ ഫലപ്രദമായി തീരും. തൃപ്തിയായ വിലയ്ക്ക് ഭൂമി വാങ്ങുവാനിടവരും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. മാതാപിതാക്കളുടെ സാമീപ്യം ആശ്വാസം നല്‍കും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സഹപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നറിഞ്ഞതിനാല് മനോവിഷമം തോന്നും. പ്രായാധിക്യമുള്ളവരുടെ വാക്കുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍വകാര്യ വിജയമുണ്ടാകും. അശ്രാന്ത പരിശ്രമത്താല്‍ അവിസ്മരണീയമായ നേട്ടം കൈവരിക്കും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പുനരാലോചനകളില്‍ പഠനം മുടക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്മാറും. കുടുംബാംഗങ്ങളുടെ ആശ്വാസവചനങ്ങള്‍ മനസ്സമാധാനത്തിന് വഴിയൊരുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ജീവിതപങ്കാളിയുടെ നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും യുക്തമായതിനാല് സര്‍വാത്മനാ സ്വീകരിക്കും. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ ആത്മസംതൃപ്തി തോന്നും. സുഹൃത്തുക്കള്‍ക്ക് സാമ്പത്തിക സഹായം ചെയ്യും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വരവും ചെലവും തുല്യമായിരിക്കും. കാര്യനിര്‍വഹണ ശക്തിയും പ്രവര്‍ത്തനക്ഷമതയും വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ സൂക്ഷിക്കണം. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരമുണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും. സന്താനങ്ങളുടെ ശ്രേയസ്സില്‍ ആത്മാഭിമാനം തോന്നും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കും. പറയുന്ന വാക്കു ഫലപ്രദമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഏറ്റെടുത്ത ദൗത്യം തൃപ്തികരമായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാനിടവരും. വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാം നിഷ്ഫലമായിത്തീരും. ജീവിതപങ്കാളിയുടെ ആശ്വാസവചനങ്ങള്‍ മനസ്സമാധാനത്തിന് വഴിയൊരുക്കും. പുനരാലോചനയില്‍ പുതിയ വ്യാപാരം തുടങ്ങുന്നത് ഉപേക്ഷിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ ആത്മബന്ധം വന്നുചേരുമെങ്കിലും വഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. കഠിനാദ്ധ്വാനത്താല്‍ ഏറ്റെടുത്ത ദൗത്യം ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാന്‍ സാധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മഹദ് വ്യക്തികളെ പരിചയപ്പെടുവാന്‍ അവസരമുണ്ടാകും. വീഴ്ചകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. പാര്‍ശ്വഫലങ്ങളുള്ള ഔഷധങ്ങള്‍ ഉപേക്ഷിക്കും. ഉദ്യോഗമാറ്റം ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവൃത്തിമേഖലകളില്‍ ശുഭാപ്തി വിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യമുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ അഹോരാത്രം പ്രയത്നം വേണ്ടിവരും. പാരമ്പര്യ പ്രവൃത്തികള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദൂരദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. അപകീര്‍ത്തി ഒഴിവാക്കുവാന്‍ സംഘനേതൃത്വസ്ഥാനം രാജിവയ്ക്കും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദര്‍ശനം നടത്തുവാനിടവരും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: +91 9446942424
അധികം അധ്വാനമില്ലാതെ ചുരുങ്ങിയ സമയം കൊണ്ട് മുടക്കുമുതലിന്റെ നാല് ഇരട്ടി വരെ ലാഭം: പോത്തുകുട്ടി വളർത്തൽ എങ്ങനെ വിജയകരമായ സംരംഭം ആക്കി മാറ്റാം, Watch Video