മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2021 നവംബർ 29 മുതൽ ഡിസംബർ 5 വരെയുള്ള നക്ഷത്രഫലങ്ങൾ

വാരഫലം – നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെ എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അവഗണിക്കപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കപ്പെടുന്നതിനാല്‍ ആശ്വാസം തോന്നും. പദ്ധതികള്‍ ലക്ഷ്യപ്രാപ്തി നേടും. പുതിയ തലമുറയിലുള്ളവരുടെ അതൃപ്തി വചനങ്ങളില്‍ മാറി താമസിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്ര സഫലമാകും. പുതിയ കര്‍മപദ്ധതികള്‍ രൂപകല്‍പന ചെയ്യുവാന്‍ സാധിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും നിസ്സഹകരണ മനോഭാവമുണ്ടായാല്‍ മനോവിഷമം തോന്നും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബന്ധുക്കളുമായി രമ്യതയിലെത്തുവാന്‍ അവസരമുണ്ടാകും. സമാനചിന്താഗതിക്കാരുമായി സൗഹൃദബന്ധത്തില്‍ ഏര്‍പ്പെടും. അന്യരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉത്തരവാദിത്തങ്ങളില്‍നിന്നും മനഃപൂര്‍വം വ്യതിചലിക്കും. സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ പലതും കണ്ടെത്തുമെങ്കിലും പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കുകയില്ല. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹായസ്ഥാനത്തുള്ളവരുടെ വൈമുഖ്യ മനോഭാവം സ്വയംപര്യാപ്തതയ്ക്കു വഴിയൊരുക്കും. വ്യക്തിത്വമുള്ളവരെ പരിചയപ്പെടുന്നതിനാല്‍ ജീവിതത്തിനു വഴിത്തിരിവുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കും. സഹപ്രവര്‍ത്തകരുടെ സഹകരണത്തില്‍ ബൃഹദ് പദ്ധതികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കും. പുതിയ കരാര്‍ ജോലികളില്‍ ഒപ്പുവയ്ക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജീവിതനിലവാരം വര്‍ധിച്ചുവരുന്നതിനാല്‍ പുതിയ ഗൃഹം വാങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും. സങ്കല്‍പ്പങ്ങളും ഭാവനകളും യാഥാര്‍ത്ഥ്യമാകും. പൊതുജനപ്രീതി നേടും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പദ്ധതി സമര്‍പ്പണത്തില്‍ വിജയമുണ്ടാകും. മഹദ് വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനിടവരും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ആരോഗ്യം തൃപ്തികരമായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പുത്രപൗത്രാദികളുടെ സംരക്ഷണത്താല്‍ ആത്മാഭിമാനവും ആശ്വാസവും തോന്നും. ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സ്വീകരിക്കും. അധികൃതരുടെ പ്രീതി നേടും. ഏറ്റെടുത്ത ദൗത്യം പൂര്‍ണതയിലെത്തിക്കുവാന്‍ സാധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൂര്‍വിക സ്വത്തില്‍ ഗൃഹനിര്‍മാണം നിര്‍വഹിക്കും. സംരക്ഷിക്കപ്പെടേണ്ടവരിൽ നിന്നും ഉപേക്ഷാ മനഃസ്ഥിതി വന്നുചേരുന്നതിനാല്‍ മനോവിഷമം തോന്നും. ഉപരിപഠനത്തിനു ചേരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദീര്‍ഘകാല സുരക്ഷാ പദ്ധതികളില്‍ പണം നിക്ഷേപിക്കും. മാതാപിതാക്കളില്‍നിന്നും ശകാരം കേള്‍ക്കുവാനിടവരും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍വാത്മനാ സഹകരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മാസങ്ങളോളം മാതാപിതാക്കളോടൊപ്പം താമസിക്കുവാന്‍ സാധിക്കും. നിയമവിരുദ്ധമായ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറണം. പൊതുജന പ്രീതി നേടും. മേലധികാരിയുടെ തെറ്റിദ്ധാരണകള്‍ മാറും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: +91 9446942424

Also Watch the Video

Avatar

Staff Reporter