മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2021 നവംബർ 22 മുതൽ 28 വരെയുള്ള നക്ഷത്രഫലങ്ങൾ

വാരഫലം – നവംബര്‍ 22 മുതല്‍ 28 വരെ എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പരിശ്രമസാഫല്യത്താല്‍ മനസ്സമാധാനം കൈവരും. ശത്രുതയിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. പുതിയ ഉദ്യോഗത്തിന് നിയമാനുമതി ലഭിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കാനിടവരും. മാതാപിതാക്കളുടെ സാമീപ്യം മനസ്സമാധാനത്തിന് വഴിയൊരുക്കും. മുടങ്ങികിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കുവാന്‍ ഓര്‍മവരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. ശ്രമിച്ചുവരുന്ന വിവാഹത്തിന് തീരുമാനമാകും. ഉദ്ദിഷ്ട കാര്യങ്ങള്‍ അത്യധ്വാനത്താല്‍ സാധ്യമാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ കരാര്‍ ജോലികള്‍ ഏറ്റെടുക്കുവാനിടവരും. രക്തസമ്മര്‍ദം വര്‍ധിക്കുന്നതിനാല്‍ മുന്‍കോപം നിയന്ത്രിക്കണം. പുത്രന് അന്തിമമായി ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വ്യാപാര വ്യവസായ മേഖലകളില്‍നിന്നും ആദായം വന്നു തുടങ്ങും. അസ്ഥാനത്തുള്ള വാക്പ്രയോഗം ബന്ധുവിരോധത്തിന് വഴിയൊരുക്കും. കൂട്ടുകച്ചവടത്തില്‍നിന്നും പിന്മാറി സ്വന്തമായ പ്രവൃത്തികളില്‍ ഏര്‍പ്പെടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വസ്തുവാഹന ക്രയവിക്രയങ്ങളില്‍ പണ നഷ്ടം ഉണ്ടാകാം. ഉന്നതരുമായി വാക്കുതര്‍ക്കത്തിന് പോകരുത്. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. അത്യാധ്വാനത്താല്‍ പ്രവര്‍ത്തന മേഖലയില്‍ നിന്നും സാമ്പത്തികവരുമാനം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യാപാര വ്യവസായ മേഖലകളില്‍ വിപുലീകരണത്തിന്റെ ഭാഗമായി സമുച്ചയം പണിയും. കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് പാരമ്പര്യ പ്രവര്‍ത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രമേഹരോഗ പീഡകള്‍ക്ക് ചികിത്സ ആവശ്യമായി വരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാനിടവരും. സാമ്പത്തിക ദുരുപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ വസ്തു വില്‍ക്കുവാനിടവരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാഹസിക ദൂരയാത്രകള്‍ ഉപേക്ഷിക്കണം. നിസ്സാരകാര്യങ്ങള്‍ക്കുപോലും കുടുംബത്തില്‍ കലഹമുണ്ടാകും. വിശ്വസ്തരില്‍നിന്നും വഞ്ചനകളുണ്ടാകുവാനിടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടുമെങ്കിലും ഉത്തമസുഹൃത്തിന്റെ ഉപദേശം ആശ്വാസം നല്‍കും. ഏറെക്കുറെ പൂര്‍ത്തിയായ ഗൃഹത്തില്‍ താമസിച്ചു തുടങ്ങും. ചുമതലകള്‍ വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉപകാരം ചെയ്തുകൊടുത്തവരില്‍നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരുന്നതിനാല്‍ മനോവിഷമം തോന്നും. ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. ദാമ്പത്യസൗഖ്യവും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക ക്രയവിക്രയങ്ങളില്‍ സൂക്ഷിച്ചില്ലെങ്കില്‍ വഞ്ചനയിലകപ്പെടുവാനിടയുണ്ട്. ഔദ്യോഗികമായി ദൂരയാത്രകളും, ചര്‍ച്ചകളും വേണ്ടിവരും. വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ഉന്നതരോട് വാക്കുതര്‍ക്കത്തിന് പോകരുത്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: +91 9446942424

Also Watch the Video

Avatar

Staff Reporter