മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2021 മെയ്‌ 3 മുതൽ 9 വരെയുള്ള നക്ഷത്രഫലങ്ങൾ

വാരഫലം: 2021 മെയ് 3 മുതല്‍ 9 വരെ എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആത്മവിശ്വാസവും കാര്യനിര്‍വഹണശേഷിയും വര്‍ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു കിട്ടും. വാഗ്വാദങ്ങൡനിന്നും പിന്മാറുന്നതാണ് നല്ലത്. കുടുംബത്തില്‍ ആഹഌദ അന്തരീക്ഷം സംജാതമാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
വിശ്വസ്തസേവനത്തിന് അനുമോദനം ലഭിക്കും. യാത്രാക്ലേശവും ചുമതലകളും വര്‍ധിക്കും. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സഹോദരങ്ങളുമായി ബന്ധം നിലനിര്‍ത്താന്‍ വിട്ടുവീഴ്ചക്ക് തയ്യാറാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബന്ധുക്കളുടെ സമീപനത്തില്‍ അസംതൃപ്തി തോന്നുമെങ്കിലും പ്രതികരിക്കരുത്. ആരോഗ്യം തൃപ്തികരമായിരിക്കില്ല. ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. ആത്മവിശ്വാസവും കാര്യനിര്‍വഹണശേഷിയും വര്‍ധിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിദഗ്‌ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. മാര്‍ഗതടസങ്ങള്‍ നീങ്ങും. അനാവശ്യചിന്തകള്‍ ഉപേക്ഷിക്കണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയംപര്യാപ്തത ആര്‍ജിക്കും. വിവിധ ആവശ്യങ്ങള്‍ സഫലമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. ജീവിതപങ്കാളിയുടെ ആശയങ്ങള്‍ പ്രവര്‍ത്തനതലത്തില്‍ കൊണ്ടുവരും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. സൗമ്യസമീപനത്താല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. അമിത ആത്മവിശ്വാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. പ്രതിസന്ധികളില്‍ തളരാതെ ്രപവര്‍ത്തിക്കാന്‍ സാധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മാതാപിതാക്കളുടെ ആവശ്യങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കും. സാഹസപ്രവൃത്തികളില്‍നിന്നു വിട്ടുനില്‍ക്കണം. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവൃത്തിയിലുള്ള നിഷ്‌കര്‍ഷ പുതിയ അവസരങ്ങള്‍ക്കു വഴിയൊരുക്കും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. സമാന ചിന്താഗതിക്കാരുമായി സംസര്‍ഗത്തിലേര്‍പ്പെടാന്‍ അവസരമുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഒട്ടേറെ കാര്യങ്ങള്‍ നിശ്ചിത സമയങ്ങളില്‍ ചെയ്തുതീര്‍ക്കും. ഓര്‍മശക്തിയും പ്രവര്‍ത്തനക്ഷമതയും ഉത്‌സാഹവും വര്‍ധിക്കും. വ്യവസ്ഥകള്‍ പാലിക്കാന്‍ അശ്രാന്ത പരിശ്രമം വേണ്ടിവരും. ആരോഗ്യം തൃപ്തികരമായിരിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തന മേഖലകളില്‍ ആശയങ്ങള്‍ നടപ്പാക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പരിശ്രമങ്ങള്‍ക്കു ഫലമുണ്ടാകും. വരവും ചെലവും തുല്യമായിരിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചുകിട്ടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സുവ്യക്തമായ കാഴ്ചപ്പാടുമായി പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. സാങ്കേതിക കാരണങ്ങളാല്‍ യാത്രക്ക് തടസം നേരിടും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. വരവും ചെലവും തുല്യമായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വാഹനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. അധ്വാനഭാരവും ചുമതലകളും വര്‍ധിക്കും. പ്രവര്‍ത്തനരംഗം പുഷ്ടിപ്പെടും. നിലവിലുള്ളതിനേക്കാള്‍ സൗകര്യമുള്ള വീടു വാങ്ങാന്‍ അന്വേഷണമാരംഭിക്കും. വ്യാപാര മേഖലയില്‍ നൂതന ആശയം നടപ്പാക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: +91 9446942424

Avatar

Staff Reporter