മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2021 മെയ് 17 മുതൽ 23 വരെയുള്ള നക്ഷത്രഫലങ്ങൾ

വാരഫലം: ജ്യോതിഷവശാൽ 2021 മെയ് 17 മുതൽ 23 വരെ എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആഴ്ചത്തുടക്കം അത്ര ആശാവഹമല്ലെങ്കിലും തുടർ ദിനങ്ങളിൽ ഗുണാനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. പ്രശ്നങ്ങളെ ആത്മ വിശ്വാസത്തോടെ നേരിടാന്‍ കഴിയും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. കുടുംബ സ്വസ്ഥത കുറയാന്‍ ഇടയുണ്ട്. സാമ്പത്തികമായി മികച്ച അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്ക് കര്‍മ രംഗത്തെ പ്രശ്നങ്ങള്‍ക്ക് അല്പം ആശ്വാസം ലഭിക്കും.നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. അന്യരെ സഹായിക്കുന്നതിലൂടെ ആത്മ സംതൃപ്തി ലഭിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഏല്‍പ്പിച്ച ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയും. അധികാരികളില്‍ നിന്നും അഭിനന്ദനം ലഭിക്കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ ഇടവരും. സഹോദരങ്ങളുമായും ബന്ധുജനങ്ങളുമായും അഭിപ്രായ വ്യത്യാസത്തിനു സാധ്യതയുണ്ട്. ദമ്പതിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകാതെ നോക്കണം. തൊഴിൽ രംഗത്തു നിന്നും മന:സന്തോഷകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. പുതിയ വരുമാന മാർഗങ്ങൾ അനുഭവത്തിൽ വരും. കട ബാധ്യതകൾ തീർക്കുവാൻ സാവകാശം ലഭിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബത്തില്‍ സമാധാനം നിലനിലക്കും. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും. വാഹനലാഭം ഉണ്ടാകും. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉള്ള ശ്രമങ്ങള്‍ വിജയിക്കും. അമിത യാത്രകള്‍ മൂലം ശാരീരിക ക്ലേശം വരാന്‍ ഇടയുണ്ട്. കുടുംബാന്തരീക്ഷം സന്തോഷകരമാകും. ബിസിനസ്സിൽ പുതിയ മത്സരങ്ങൾ നേരിടേണ്ടി വരും.മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. കട ബാധ്യതകള്‍ അല്പം കുറയ്ക്കുവാനുള്ള ശ്രമങ്ങള്‍ വിജയിക്കും. നിസ്സാര കാര്യങ്ങളെ ഓര്‍ത്ത് മനസ്സ് വ്യാകുലമാകുവാൻ സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മറ്റുള്ളവരുടെ ബാധ്യതകളും അധ്വാന ഭാരവും ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. തൊഴിലില്‍ സംതൃപ്തിയും ആനുകൂല്യവും കുറയും. ജാഗ്രതക്കുറവ് മൂലം ധന നഷ്ടം വരാന്‍ ഇടയുണ്ട്. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും. ആരോഗ്യ ക്ലേശങ്ങൾ കരുതണം. നിരന്തരമായ പ്രയത്നങ്ങൾക്ക് ഫലപ്രാപ്തി ഉണ്ടാകും. ആഴ്ച്ചത്തുടക്കത്തിലെ പല പ്രശ്നങ്ങളും വാരാന്ത്യത്തില്‍ പരിഹൃതമാകും. ഗൃഹ സ്വസ്ഥത കുറയാന്‍ ഇടയുണ്ട്. ചിലവുകള്‍ നിയന്ത്രണാതീതമാകുവാൻ ഇടയുള്ളതിനാൽ സാമ്പത്തിക അച്ചടക്കം പാലിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കര്‍മ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ നല്ല അന്തരീക്ഷം പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ അധ്വാനം വര്‍ധിക്കാന്‍ ഇടയുണ്ട്. ആഡംബര ങ്ങള്‍ക്കായി പണം ചിലവാക്കും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കും. സന്താനങ്ങളില്‍ നിന്നും സന്തോഷം വര്‍ദ്ധിക്കും. കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ ചെയ്യുന്നതിന് നേതൃത്വം വഹിക്കും. വേണ്ടപ്പെട്ടവരുടെ ഇടയില്‍ ഇഷ്ടനായി തീരും. സര്‍ക്കാര്‍ ഭാഗത്തു നിന്നും സഹായം സിദ്ധിക്കുന്നതിന് യോഗമുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നതിന് ഇടവരും. വിദേശത്ത് തൊഴിലനുഷ്ഠിക്കുന്നവര്‍ക്കും ഗുണകരമായ സമയമാണ്. ഭാഗ്യക്കുറിപോലെയുള്ള മേഖലയില്‍ നിന്നും ഗുണം അനുഭവിക്കുവാന്‍ സാദ്ധ്യതയുണ്ട്. കാലങ്ങളായി നിലനില്ക്കുന്ന ശത്രുത്വം , കേസ് എന്നിവയ്ക്ക് പരിഹാരം ഉണ്ടായിതീരും. ബന്ധുജനങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നേക്കും. യാത്ര നിശ്ചയിച്ചതില്‍ നിന്നും താമസിക്കുകയോ മുടങ്ങുകയോ ആവാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിപ്പിക്കുന്നതിന് വഴിയുണ്ടാവും. ഇഷ്ജജനങ്ങളെ കണ്ടുമുട്ടുവാന്‍ ഇടവരും . കര്‍മ്മരംഗത്ത് ഉന്നതി കൈവരിക്കും. വാണിജ്യം, വ്യവസായം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. വ്യാപാരത്തിന്റെ ഭാഗമായി പണം ചിലവിടുന്നതിന് സാദ്ധ്യതയുണ്ട്. തസ്‌ക്കരഭയം , ശത്രുത്വം, അപവാദം എന്നിവ സംഭവിക്കുന്നതിനെ സൂക്ഷിക്കണം. ആഴ്ച മധ്യത്തിൽ ആരോഗ്യ വൈഷമ്യങ്ങൾക്ക് സാധ്യത കാണുന്നു. ബാധ്യതകൾ കുറയ്ക്കുവാൻ ധനം കണ്ടെത്തും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഏത് പ്രതിസന്ധിയെയും മനസാന്നിദ്ധ്യം കൊണ്ട് അതിജീവിക്കുന്നതിന് ശ്രമിക്കും. ഉത്സാഹം വര്‍ധിക്കും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് തൃപ്തികരമായ തീരുമാനത്തില്‍ എത്താന്‍ സാധിക്കും. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പുരോഗതി ഉണ്ടാവും. ഇന്റര്‍വ്യൂ, പരീക്ഷ എന്നിവയില്‍ തൃപ്തികരമായ വിജയം കൈവരിക്കുവാന്‍ കഴിയും. സ്വന്തം കാര്യങ്ങളില്‍ മാറ്റി വെയ്ക്കാതെ ഉത്സാഹിക്കും. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ കഴിയും. സുഹൃത്തുക്കളിൽ നിന്നും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ശത്രുക്കളുടെ നീക്കങ്ങൾക്ക് അയവ് വരും. അകല്‍ച്ച ഉണ്ടായിരുന്നവര്‍ സഹായരംഗത്ത് പ്രവര്‍ത്തിക്കും . ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കുറവ് സംഭവിക്കും. ബന്ധു ജനങ്ങളില്‍ നിന്നും സന്തോഷത്തിന് ഇടവരും. വളരെ സൂക്ഷിച്ചില്ലെങ്കില്‍ അമിതമായ ധനചിലവ് വര്‍ദ്ധിക്കുന്നതായി വരും. ആഴ്ചയുടെ അവസാന ദിനങ്ങൾ കൂടുതൽ മെച്ചമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ഇടയ്ക്കിടെ ചെറിയ തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും വലിയ പ്രതിസന്ധികൾക്ക് സാധ്യതയില്ല. ജീവിത പങ്കാളിയുടെ അഭിപ്രായങ്ങൾക്ക് കൂടുതൽ പരിഗണന നൽകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്താന സന്തോഷം ഉണ്ടാവുകയും സന്താനങ്ങളുടെ ഉന്നതിക്ക് വേണ്ടി ധനം ചിലവഴിക്കേണ്ടിയും വരും. അപ്രതീക്ഷിതമായി ധനം വന്നുചേരുന്നതിനും ഇടവരും. കര്‍മ്മ രംഗത്ത് നേതൃത്വം ഏറ്റെടുക്കേണ്ടിവരും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉന്നതികളും അംഗീകാരങ്ങളും സിദ്ധിക്കുന്നതാണ്. പ്രണയരംഗത്ത് പരാജിതരാകുവാന്‍ സാദ്ധ്യതയുണ്ട്. അഭിപ്രായങ്ങൾ വിലമതിക്കപ്പെടും. കുടുംബാന്തരീക്ഷം സന്തോഷകരമായി ഭവിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കര്‍മ രംഗത്ത്‌ അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ പഴയതിലും ആദായ വര്‍ദ്ധനവ് ഉണ്ടാകും. വ്യവഹാരങ്ങളില്‍ വിജയിക്കും. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ആലോചനകള്‍ വരും. പ്രവര്‍ത്തന രംഗത്ത് ഉന്മേഷവും പുരോഗതിയും വന്നുചേരും. സുഹൃത്തുക്കളുടെ സഹകരണം ലഭിക്കും. യാത്രയില്‍ അപകട സാധ്യതയുള്ളതിനാല്‍ അത്യാവശ്യമില്ലാത്ത യാത്രകള്‍ മറ്റൊരു അവസരത്തിലേക്ക് മാറ്റുന്നത് നന്നായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കു ചെറിയ ഒരു ജോലിയെങ്കിലും ലഭിക്കാന്‍ സാധ്യത. ആത്മവിശ്വാസത്തോടെ പ്രയത്നിച്ചാൽ പല നേട്ടങ്ങളും സ്വന്തമാക്കാൻ കഴിയുന്ന വാരമാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസിന് സന്തോഷവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. വിവാഹക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. കർമ്മരംഗത്ത് സഹപ്രവര്‍ത്തകര്‍ ശത്രുക്കളെ പോലെ പെരുമാറുമെങ്കിലും അതെല്ലാം അതിജീവിക്കും. എല്ലാ കാര്യത്തിലും ഈ വാരം വളരെ ജാഗ്രത പുലർത്തണം. ആത്മീയ വിഷയങ്ങളില്‍ പ്രിയം വർദ്ധിക്കും. സന്താനങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ മനപ്രയാസമുണ്ടാക്കും. ആത്മധൈര്യം കൈവിടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയതിലെത്തും. സമൂഹത്തില്‍ അംഗീകാരം ലഭിക്കും. ആഴ്ചയുടെ രണ്ടാം പകുതിയിൽ കൂടുതൽ ആനുകൂല്യം ദൃശ്യമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter