മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2021 ജൂൺ 21 മുതൽ 27 വരെയുള്ള നക്ഷത്രഫലങ്ങൾ

വാരഫലം: 2021 ജൂൺ 21 മുതൽ 27 വരെ എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ കൂടുതൽ അനുകൂലമാകും. ആദ്ധ്യാത്മിക ജ്ഞാന സിദ്ധിക്കായി കൂടുതല്‍ സമയം കണ്ടെത്താന്‍ സാധിക്കും. സുഹൃത്തുക്കള്‍ പലരും ശത്രുക്കളായി തീരുവാന്‍ സാധ്യതയുണ്ട്. ഉപയുക്തവും നയതന്ത്രവുമായ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിച്ചെടുക്കുവാന്‍ സാധിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ശനി അനുകൂലഭാവത്തിലായതിനാൽ ഈയാഴ്ച പൊതുവേ ഗുണഫലങ്ങൾ ആണ് അനുഭവപ്പെടുക. ഔദ്യോഗിക മേഖലയില്‍ വൃഥാ കുറ്റാരോപണ സാധ്യതയുണ്ട്. സുഹൃത്തുക്കളില്‍ നിന്നും അടുത്ത ബന്ധുക്കളില്‍നിന്നും സമയോചിതമായ സഹായങ്ങള്‍ ലഭ്യമാവും. സന്താനങ്ങളുടെ ഉപരി പഠന സാധ്യത തെളിയും. ഗൂഢ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം തെളിഞ്ഞു കിട്ടും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അഷ്ടമശ്ശനി തുടരുന്നതിനാൽ എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ അനുകൂലമാകും. പ്രണയ കാര്യങ്ങള്‍ക്ക് വിജയമുണ്ടാവും. കൂടുതല്‍ ആത്മവിശ്വാസവും, ശാരീരിക ആരോഗ്യവും വര്‍ധിക്കും. പങ്കാളിത്തത്തോടെയുള്ള ബിസിനസുകള്‍ക്ക് നേതൃത്വം കൊടുക്കും. സ്വപ്രയത്‌നത്തില്‍ ആത്മാഭിമാനം വര്‍ധിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവേ ഗുണദോഷമിശ്രമായിട്ടായിരിക്കും ഫലങ്ങൾ അനുഭവപ്പെടുക. അഷ്ടമവ്യാഴം തുടരുന്നതിനാൽ ചെറിയ തടസ്സങ്ങൾ അനുഭവപ്പെടും. ആഴ്ചയുടെ രണ്ടാംപകുതിയിൽ തികച്ചും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. സുഹൃദ് ബന്ധങ്ങളുടെ പ്രതികൂല സാഹചര്യം അനുഭവിച്ചറിയും. സാഹിത്യ പ്രവര്‍ത്തനങ്ങളില്‍നിന്നും നേട്ടമുണ്ടാവും. ഊഹകച്ചവടത്തില്‍നിന്നും അപ്രതീക്ഷിതമായ ലാഭം ലഭ്യമാവും. ആദ്ധ്യാത്മിക മേഖലയില്‍ കൂടുതല്‍ താല്‍പ്പര്യം വന്നുചേരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കണ്ടകശനി പോലുള്ള ശനിദോഷങ്ങളൊന്നും ഇല്ലാത്തതിനാൽ ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിന് തടസ്സങ്ങൾ ഒന്നും ഉണ്ടാകില്ല. കര്‍മമേഖലയില്‍ വിജയവും സ്വാധീനവും വര്‍ധിക്കും. നൂതന ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കമിടും. വിദ്യാഭ്യാസകരമായി ഉന്നത സാധ്യതകള്‍ വര്‍ധിക്കും. നഷ്ട സമ്പത്തുകള്‍ വീണ്ടെടുക്കും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ വേണ്ടത്ര വിജയം കിട്ടുന്നില്ലെന്നു തോന്നും. ജീവിതഗതിയില്‍ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയനാവും. പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടും. ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വത്തില്‍ വ്യാകുലപ്പെടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യങ്ങൾ പൊതുവേ അനുകൂലമായിരിക്കും. കണ്ടകശനി തുടരുന്നുണ്ടെങ്കിലും ദോഷങ്ങളൊന്നും കാര്യമായി അനുഭവപ്പെടില്ല. മാനസിക ഉല്ലാസത്തിനായി അഗമ്യമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. സുഹൃത്തുക്കളില്‍ നിന്നും ചതിക്ക് സമാനമായ അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. വ്യാവസായികപരമായും, കൃഷി സംബന്ധമായും ഈ വാരം ഗുണം ചെയ്യില്ല.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തികച്ചും അനുകൂലമായ അനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്. രോഗാലസതകളില്‍ നിന്നും മോചനവും മെച്ചപ്പെട്ട ആരോഗ്യവും വന്നുചേരും. പൂര്‍വിക അനുഭവങ്ങളുടെ പ്രചോദനത്തില്‍ ഒരു നൂതന ബിസിനസിന് തുടക്കം കുറിക്കും. ജീവിത പങ്കാളിയുടെ നിസീമമായ പ്രോത്സാഹനങ്ങള്‍, മാനസികമായി കൂടുതല്‍ കരുത്തേകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. എങ്കിലും ഔദ്യോഗികരംഗത്ത് ചില അപ്രതീക്ഷിത പ്രതിസന്ധികള്‍ വന്നുചേരും. ഉപകാരം ചെയ്തവര്‍ ശത്രു മനോഭാവത്തില്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ സംബന്ധമായ ചില ആനുകൂല്യങ്ങള്‍ ലഭ്യമാവും. യാത്രകളില്‍ ധനനഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കണ്ടകശനി തുടരുന്നതിനാൽ പൊതുവേ കാര്യങ്ങളിൽ മെല്ലെപ്പോക്ക് അനുഭവപ്പെടും. എങ്കിലും ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രതിസന്ധികൾ ഒന്നും ഉണ്ടാകില്ല. ശത്രുക്കളുമായി രമ്യതയില്‍ എത്തിച്ചേരും. ഗുണപരമായ സ്വാധീനം പ്രവര്‍ത്തനമേഖലയില്‍ വന്നുചേരും. അപവാദ ശ്രവണത്തിന് ഇടയുണ്ട്. വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. ആഴ്ചയുടെ ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. ക്ഷതപതന സാധ്യതയുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് ഈ വാരം ഗുണം ചെയ്യില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനമാറ്റത്തിന് അവസരമുണ്ട്. തൊഴില്‍രംഗത്ത് ഉന്നതി സിദ്ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുവേ ഗുണദോഷ ഫലങ്ങളാണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. ബന്ധുജനങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും നേട്ടമുണ്ടാവും. പുതിയ അറിവുകള്‍ക്കായി പരിശ്രമിക്കും. പ്രണയബന്ധങ്ങള്‍ സഫലീകൃതമാവും. മുന്‍ശുണ്ഠിയെയും കോപത്തെയും നിയന്ത്രിക്കണം. കുടുംബത്തിലും സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: +91 9446942424

Avatar

Staff Reporter