മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2021 ജൂൺ 7 മുതൽ 13 വരെയുള്ള നക്ഷത്രഫലങ്ങൾ

വാരഫലം: 2021 ജൂൺ 7 മുതൽ 13 വരെ എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയകരാര്‍ജോലികളില്‍ ഒപ്പുവയ്ക്കും. നേര്‍ന്നുകിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും. പുനഃപരീക്ഷയില്‍ വിജയശതമാനം വര്‍ധിക്കും. സല്‍ക്കര്‍മങ്ങള്‍ക്കു സാമ്പത്തികസഹായം ചെയ്യാനിടവരും. വാഹനാപകടത്തില്‍നിന്ന് രക്ഷപ്പെടും. ഔദ്യോഗികമായി ചുമതലകള്‍ വര്‍ധിക്കും. കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കും. വിദേശത്ത് ഉദ്യോഗമുള്ളവര്‍ക്കു ജോലി സംബന്ധമായ ക്ലേശങ്ങൾ വരാവുന്നതാണ്. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ഗുണകരമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ആഗ്രഹങ്ങൾ നേടിയെടുക്കുന്നതിൽ കൂടുതൽ കാലതാമസം അനുഭവപ്പെടും. പുതിയ വരുമാന സാധ്യതകൾ തെളിയും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഈയാഴ്ച ഇടവക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വ്യാപാര വ്യവസായ മേഖലകളില്‍നിന്ന് സാമ്പത്തികലാഭം വര്‍ധിക്കും. ഈശ്വരാരാധനകളാല്‍ മനസ്സമാധാനമുണ്ടാകും. വാഗ്വാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണു നല്ലത്. കടംകൊടുത്ത സംഖ്യ കുറച്ചെങ്കിലും തിരിച്ചുലഭിക്കും. നിലവിലെ ഉദ്യോഗത്തില്‍ ശമ്പളവും ആനുകൂല്യവും വര്‍ധിപ്പിച്ചു ലഭിക്കും. കലാകായികരംഗങ്ങളിലും സാഹിത്യരംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. ആശയവിനിമയങ്ങളില്‍ അപാകതയുണ്ടാകാതെ സൂക്ഷിക്കണം. ധനാഗമം ഉണ്ടാകുമെങ്കിലും ചെലവു നിയന്ത്രിക്കണം. മനസ്സിന്ആശ്വാസം പകരുന്ന പുതിയ ആത്മബന്ധങ്ങൾ ഉടലെടുക്കും

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഈയാഴ്ച മിഥുനക്കൂറുകാർക്ക് സാമാന്യമായി ഗുണഫലങ്ങൾ കൂടുതലായി അനുഭവപ്പെടും. ആഴ്ചതുടക്കത്തിൽ അല്പം ആരോഗ്യക്ലേശങ്ങൾ വരാവുന്നതാണ്. തൊഴിൽ രംഗത്തെ മാന്ദ്യം അല്പം കുറയുന്നതായി അനുഭവപ്പെടും. ജീവിതപങ്കാളിയില്‍നിന്ന് ആശ്വാസവചനങ്ങള്‍ കേള്‍ക്കുന്നത് മനോബലം വർധിപ്പിക്കും. പുതിയ വ്യാപാര വ്യവസായ പദ്ധതികൾ രൂപകല്‍പനചെയ്യും. ഉദ്യോഗത്തില്‍നിന്ന് വിട്ടു നിൽക്കാനുള്ള പ്രവണതയുണ്ടാകും. ഭൂമിയോ ഗൃഹമോ വാങ്ങാന്‍ പ്രാഥമിക സംഖ്യകൊടുത്ത് കരാറെഴുതും. അവഗണിക്കപ്പെട്ട ആളുകളിൽ നിന്നും പരിഗണന ലഭിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. നിരാശ്രയർക്ക് സാമ്പത്തികസഹായം നല്‍കാനിടവരും. ഉദ്യോഗത്തില്‍ പുനര്‍നിയമനമുണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഈയാഴ്ച കർക്കടകക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രഫലങ്ങളാണ് അനുഭവപ്പെടുക. സുഹൃത്തുക്കളിൽ നിന്നു പ്രയോജനകരമായ ഇടപെടലുകൾ ഉണ്ടാകും. നിലവിലുള്ള ഉദ്യാഗമുപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നത് ഉചിതമല്ല. അധ്വാനഭാരം വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പുത്രനോടൊപ്പം മാസങ്ങളോളം താമസിക്കാന്‍ വിദേശയാത്ര പുറപ്പെടും. അന്യരുടെ സമയത്തിന്റെ വില മനസ്സിലാക്കി പ്രവര്‍ത്തിക്കും. തൊഴില്‍മേഖലകളില്‍നിന്ന് സാമ്പത്തികനേട്ടം വര്‍ധിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാന്‍ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. അധിക ചിലവുകൾ മൂലം ആര്‍ഭാടങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഈയാഴ്ച ചിങ്ങക്കൂറുകാർക്ക് ജോലികാര്യങ്ങളിൽ നേട്ടം ഉണ്ടാകും. ആരോഗ്യരക്ഷയ്ക്കായി പുതിയ ചികിത്സാ മാർഗങ്ങൾ സ്വീകരിക്കും. അര്‍ഹമായ അംഗീകാരങ്ങള്‍ക്കു കാലതാമസം നേരിടും. മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ അവസരം ലഭിക്കും. തൊഴിൽ സംബന്ധമായ നടപടിക്രമങ്ങളില്‍ നിഷ്‌കര്‍ഷയും നിശ്ചയദാര്‍ഢ്യവും പാലിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ തീരുമാനം ആകും. ഈശ്വരപ്രാര്‍ഥനകളാലും വിദഗ്ധചികിത്സകളാലും രോഗങ്ങൾ അകലും. മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കടംവാങ്ങും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം ശ്രദ്ധിക്കണം. ശ്രദ്ധക്കുറവിനാല്‍ പണനഷ്ടത്തിനു സാധ്യതയുണ്ട്. ആഴ്ചയുടെ അവസാന ദിനങ്ങളിൽ കൂടുതൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഈയാഴ്ച കന്നിക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളായിരിക്കും അനുഭവപ്പെടുക. വിദേശയാത്ര മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതനാകും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം ശ്രദ്ധിക്കണം. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ സുദീര്‍ഘമായ ചര്‍ച്ചയിലൂടെ പരിഹരിക്കും. ഭാര്യാഭര്‍തൃ ഐക്യമുണ്ടാകും. ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്ന് വിപരീതപ്രതികണങ്ങള്‍ അനുഭവപ്പെടും. ആരോഗ്യരക്ഷയ്ക്കായി ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും. ഗൃഹനിര്‍മാണത്തിനായി വസ്തുവാങ്ങും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങളിൽ അനുകൂല അവസരങ്ങള്‍ വന്നുചേരും. ദാമ്പത്യഐക്യവും സമാധാനവും ഉണ്ടാകും. മനസ്സിൽ ഉദ്ദേശിച്ച ചില പ്രധാന ആഗ്രഹങ്ങൾ സാധിക്കും. മാതാപിതാക്കള്‍ക്ക് രോഗശാന്തിയുണ്ടാകും. കുടുംബ ജീവിതത്തില്‍ സന്തുഷ്ടിയുണ്ടാകും. വാഹനം മാറ്റിവാങ്ങും. സന്താനങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. പരീക്ഷ, ഇന്റര്‍വ്യൂ തുടങ്ങിയവയില്‍ വിജയമുണ്ടാകും. അത്യാവശ്യമല്ലാത്ത ആഗ്രഹങ്ങൾ ഉപേക്ഷിക്കും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ട സാഹചര്യം വന്നുചേരും. ഞായർ, തിങ്കൾ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങളാണ് അനുഭവത്തിൽ വരിക. എന്നാൽ കാര്യതടസ്സങ്ങൾ നീങ്ങാൻ ഈശ്വരപ്രാർഥനകൾ അത്യാവശ്യമാണ്. ബൃഹദ് സംരംഭങ്ങളില്‍ നിന്നു തല്‍ക്കാലം പിന്മാറും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. പഠിച്ച വിഷയങ്ങളാണെങ്കിലും സമയക്കുറവുമൂലം പരീക്ഷയില്‍ എഴുതാന്‍ സാധിക്കില്ല. കലാകായികരംഗങ്ങളിലും സാഹിത്യ, ശാസ്ത്ര രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ചു സ്വയംപര്യാപ്തത ആര്‍ജിക്കും. പൊതു രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടും. ഔദ്യോഗികമായി യാത്രാക്ലേശം വര്‍ധിക്കും. പരിചിതമായ മേഖലയാണെങ്കിലും പണം മുടക്കുന്നതിനു മുന്‍പ് വിദഗ്‌ധോപദേശം തേടുന്നത് നന്നായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിൽ കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. കൂടുതല്‍ ചുമതലയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സുഹൃദ് സഹായഗുണത്താല്‍ വിദേശത്ത് ഉദ്യോഗം ലഭിക്കും. നിലവിലുള്ള ഗൃഹം വിറ്റ് പുതിയഗൃഹം വാങ്ങാന്‍ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യം ഉണ്ടാകും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ ബന്ധുസഹായത്താല്‍ സാധ്യമാകും. അസമയങ്ങളിലും അനാവശ്യവുമായ യാത്രകൾ മാറ്റിവയ്ക്കണം. സൗഹൃദങ്ങളിൽ നിന്നും സന്താനങ്ങളുടെ വിവാഹത്തിനു യോജിച്ച ആലോചനകൾ വന്നു ചേരും. പലപ്രകാരത്തിലും വീഴ്ചയുണ്ടാതെ സൂക്ഷിക്കണം. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യം വഹിക്കാനിടവരും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ആരോഗ്യം തൃപ്തികരമാകും. ദാമ്പത്യഐക്യവും മനസ്സമാധാനവും കൈവരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഈയാഴ്ച മകരക്കൂറുകാർക്ക് പൊതുവേ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. വസ്തുതര്‍ക്കം മധ്യസ്ഥര്‍ മുഖാന്തരം പരിഹരിക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വില ലഭിച്ചതിനാല്‍ വില്‍പനയ്ക്കു തയാറാകും. സുരക്ഷിതമല്ലാത്ത പദ്ധതികളില്‍ നിന്നു പിന്മാറണം. ധര്‍മപ്രവൃത്തികളില്‍ സഹകരിക്കും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. പുത്രന് ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തില്‍ പ്രവേശനം ലഭിച്ചതില്‍ മനഃസന്തോഷം തോന്നും. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ രേഖകള്‍ വിശദമായി പരിശോധിക്കുക. അര്‍ഹമായ അംഗീകാരങ്ങള്‍ക്കു കാലതാമസം നേരിടും. സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങളുണ്ടാകും. സംയുക്തസംരംഭത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സ്വന്തം പ്രവൃത്തികളില്‍ വ്യാപൃതനാകും. പ്രകൃതിദത്തമായ ജീവിതരീതി അവലംബിക്കും. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഈയാഴ്ച കുംഭക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. യാത്രയും അലച്ചിലും വർധിക്കാൻ ഇടയുണ്ട്. അധ്വാന ഭാരം മൂലം ആരോഗ്യ ക്ലേശങ്ങൾ വരാവുന്ന വാരമാണ്. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം ലഭിക്കും. ഉന്നതതലത്തില്‍ വിജയിക്കുവാനും തൊഴില്‍ ലഭിക്കുവാനും സാധ്യത. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്‍ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യത. കച്ചവടത്തിൽ ഗുണാനുഭവങ്ങള്‍ ലഭിക്കുവാന്‍ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഈയാഴ്ച മീനക്കൂറുകാർക്ക് പൊതുവേ ഗുണദോഷ സമിശ്രമായ ഫലങ്ങൾക്ക് സാധ്യത. അത്യാവശ്യ കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ മൂലം അപകടങ്ങളില്‍ നിന്നു രക്ഷ നേടും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി വർധിക്കും.വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും. വിവാഹാലോചകള്‍ തീരുമാനത്തിലെത്തും. കടങ്ങള്‍ വീട്ടുവാനും ബാധ്യതകൾ കുറയ്ക്കുവാനും സാധിക്കും. വ്യവഹാരങ്ങളില്‍ വിജയം നേടും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter