മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2021 ജൂലൈ 19 മുതൽ 25 വരെയുള്ള നക്ഷത്രഫലങ്ങൾ

വാരഫലം: 2021 ജൂലൈ 19 മുതൽ 25 വരെ എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ കൂടുതൽ അനുകൂലമാകും. വ്യവഹാരങ്ങളില്‍ അനുകൂല തീര്‍പ്പുണ്ടാവും. ജോലി സ്ഥിരതയും സ്ഥാനമാനങ്ങളും ലഭ്യമാവും. പ്രണയം സഫലീകൃതമാവും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ശനി അനുകൂലഭാവത്തിലായതിനാൽ ഈയാഴ്ച പൊതുവേ ഗുണഫലങ്ങൾ ആണ് അനുഭവപ്പെടുക. കര്‍മ മേഖലയില്‍ കൂടുതല്‍ അംഗീകാരം ലഭ്യമാവും. അധിക യാത്രകള്‍ നടത്തേണ്ടതായി വരും. സഹപ്രവര്‍ത്തകരുടെ നിര്‍ലോഭമായ സഹകരണം ലഭ്യമാവും. സാഹിത്യ ഉദ്യമങ്ങളില്‍ നിന്നും നേട്ടമുണ്ടാവും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അഷ്ടമശ്ശനി തുടരുന്നതിനാൽ എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. നിര്‍മാണ മേഖലയില്‍ തടസ്സങ്ങള്‍ക്ക് സാധ്യത. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഉറ്റവരില്‍നിന്നും അകന്നു നില്‍ക്കാന്‍ പ്രവണതയുണ്ടാവും. വിവാഹ കാര്യങ്ങള്‍ മാറ്റി വയ്‌ക്കേണ്ടി വന്നേക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവേ ഗുണദോഷമിശ്രമായിട്ടായിരിക്കും ഫലങ്ങൾ അനുഭവപ്പെടുക. മനഃസന്തോഷകരമായ കാര്യങ്ങള്‍ വന്നുചേരാന്‍ അവസരം സിദ്ധിക്കും. കര്‍മമേഖലയില്‍ കൂടുതല്‍ ഊര്‍ജസ്വലത ലഭ്യമാവും. ആഴ്ചയുടെ രണ്ടാംപകുതിയിൽ തികച്ചും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. സന്താനങ്ങളുടെ ഉന്നതിക്കായുള്ള പരിശ്രമങ്ങള്‍ വിജയിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കണ്ടകശനി പോലുള്ള ശനിദോഷങ്ങളൊന്നും ഇല്ലാത്തതിനാൽ ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിന് തടസ്സങ്ങൾ ഒന്നും ഉണ്ടാകില്ല. വിശാല മനസ്‌കതയില്‍നിന്നും ബുദ്ധിമുട്ടുകള്‍ വന്നുചേരും. സര്‍ക്കാരില്‍നിന്നും ആനുകൂല്യങ്ങള്‍ നേടിയെടുക്കും. വരവില്‍ കൂടുതല്‍ ചെലവുണ്ടാവും. ബന്ധുജനങ്ങളില്‍ നിന്നും നേട്ടമുണ്ടാവും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ വേണ്ടത്ര വിജയം കിട്ടുന്നില്ലെന്നു തോന്നും. ഉത്സാഹ രാഹിത്യവും അപകീര്‍ത്തി ഭയത്തിനും സാധ്യതയുണ്ട്. വേറിട്ടു മേഖലയില്‍ മുതല്‍ മുടക്കും. നൂതന സൗഹാര്‍ദ്ദങ്ങള്‍ക്ക് ശ്രദ്ധ ചെലുത്തും. ചെലവ് വര്‍ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യങ്ങൾ പൊതുവേ അനുകൂലമായിരിക്കും. കണ്ടകശനി തുടരുന്നുണ്ടെങ്കിലും ദോഷങ്ങളൊന്നും കാര്യമായി അനുഭവപ്പെടില്ല. ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് ശ്രദ്ധ ചെലുത്തും. പേശി രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. വ്യാവസായിക മേഖലയില്‍ കൂടുതല്‍ മാനമുണ്ടാവും. അപകീര്‍ത്തി ഭയത്തിന് സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തികച്ചും അനുകൂലമായ അനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കൂടുതല്‍ യാത്രകള്‍ നടത്തേണ്ടതായി വരും. സാമ്പത്തിക നില മെച്ചമാവും. ഉറച്ച സൗഹൃദങ്ങള്‍ വന്നുചേരും. കാര്‍ഷിക ഗുണം വര്‍ധിക്കും. വരുമാന വർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. സ്ഥാനമാനങ്ങള്‍ ലഭ്യമാവും. ചഞ്ചല പ്രവണതകള്‍ വര്‍ധിക്കും. സാഹിത്യ കലാ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കും. ആരോഗ്യനില നല്ല രീതിയില്‍ തുടരും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കണ്ടകശനി തുടരുന്നതിനാൽ പൊതുവേ കാര്യങ്ങളിൽ മെല്ലെപ്പോക്ക് അനുഭവപ്പെടും. എങ്കിലും ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രതിസന്ധികൾ ഒന്നും ഉണ്ടാകില്ല. ഊഹ കച്ചവടങ്ങളില്‍ വിജയമുണ്ടാവും. ശത്രുജന്യമായ ഉപദ്രവങ്ങളെ നേരിടേണ്ടി വരും. ബന്ധു ഗുണം വര്‍ധിക്കും. വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. ആഴ്ചയുടെ ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. കുടുംബത്തില്‍ മംഗള കര്‍മങ്ങള്‍ക്ക് അവസരം സിദ്ധിക്കും. സ്വപ്രയത്‌നത്താല്‍ ഉന്നത വിജയങ്ങള്‍ സ്വായത്തമാക്കും. ചിരകാല അഭിലാഷം പൂര്‍ത്തീകരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുവേ ഗുണദോഷ ഫലങ്ങളാണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. സര്‍ക്കാര്‍ കാര്യങ്ങളില്‍ നിന്നും നേട്ടമുണ്ടാവും. നൂതന സാമ്പത്തിക ശ്രോതസ്സുകള്‍ ലഭ്യമാവും. സന്താനങ്ങളുടെ ഉപരിപഠന സാധ്യത തെളിഞ്ഞുകിട്ടും. സാമൂഹിക മേഖലയില്‍ ശോഭിക്കും.

Avatar

Staff Reporter