മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2021 ജനുവരി 18 മുതൽ 24 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ആഗ്രഹ പൂര്‍ത്തീകരണത്തിനായി ധനവിനിയോഗം ചെയ്യും. തൊഴില്‍ മേഖലയില്‍ മന്ധര സ്വഭാവം വന്നുചേരും. ഉത്തമയായ ജീവിത പങ്കാളിയെ കണ്ടെത്തും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഭാഗ്യ പരീക്ഷണങ്ങളില്‍ വിജയിക്കും. അസമയത്തുളഅള യാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് ഉചിതം. സന്താനങ്ങള്‍ കൂടുതല്‍ ശ്രേഷ്ഠത കൈവരുത്തും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കമിതാക്കള്‍ക്ക് വിവാഹയോഗമുണ്ട്. മാറ്റിവച്ചിരുന്ന പല കാര്യങ്ങളും പുനരേകീകരിക്കും. ജീവിത ദുഃഖങ്ങള്‍ക്ക് ശാന്തി വന്നുചേരും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഈശ്വരാധീനപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കര്‍മമേഖലയില്‍ പുതിയ ഉണര്‍വ് വന്നുചേരും. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വാരം ഗുണകരമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ അനുകൂലമാവും. വൈദേശികമായ യാത്രകള്‍ അനുകൂലമാവില്ല. ജനസ്വാധീനം വര്‍ധിക്കും. രക്ഷാസ്ഥാനം കണ്ടെത്തും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
നിയമപരമായ പ്രതിസന്ധികള്‍ വന്നുചേരും. ശത്രുക്കളുടെ ഉപജാപ പ്രവര്‍ത്തനങ്ങളില്‍ മനോധൈര്യം നിലനിര്‍ത്തും. കര്‍മമേഖലയില്‍ വഴിത്തിരിവുകള്‍ വന്നുചേരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യാപാര-വ്യവസായ മേഖലയില്‍ മന്ദത വന്നുചേരും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അപ്രതീക്ഷിതമായ ചില കൂട്ടുകെട്ടുകള്‍ ജീവിതഗതിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഗാര്‍ഹിക, കാര്‍ഷിക, കാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധ ചെലുത്തും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈ വാരം ഗുണകരമാണ്. ഗൃഹാന്തരീക്ഷം കൂടുതല്‍ ശോഭനമാവും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
രാസവസ്തുക്കള്‍, ഔഷധം എന്നിവ ഹേതുവായി വിഷസാധ്യതയുണ്ട്. സന്താന ജന്മംകൊണ്ട് ഗൃഹം ധന്യമാവും. അപ്രതീക്ഷിതമായ ധനാഗമ യോഗം കാണുന്നു.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുണ്യകര്‍മങ്ങളില്‍ ശ്രദ്ധ ചെലുത്തും. രോഗാവസ്ഥയിൽ നിന്നും മോചനം സിദ്ധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അസൂയാലുക്കളുടെ ശല്യ വര്‍ദ്ധനവുണ്ടാകും. ജല സംബന്ധമായ ക്രയവിക്രയങ്ങളില്‍ നേട്ടങ്ങള്‍ വന്നുചേരും. സൗഹൃദങ്ങള്‍ പലതും വിനയായി ഭവിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുപ്രവര്‍ത്തകര്‍ക്ക് ഈ വാരം ഗുണകരമല്ല. സാമ്പത്തിക കാര്യങ്ങളില്‍ അധിക ചെലവിന് സാധ്യത. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: 9446942424

Avatar

Staff Reporter