മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2021 ജനുവരി 11 മുതൽ 17 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. വാസസ്ഥാനത്ത്‌ അഭിവൃദ്ധിയുണ്ടാകും. മാനസിക സംഘർഷങ്ങൾ വർദ്ധിക്കും. പങ്കാളിയിൽ നിന്നും നേട്ടങ്ങളുണ്ടാകും. സാമൂഹിക വിജയം കരഗതമാകും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആരോഗ്യം നിലനിർത്താൻ സാധിക്കും. സർക്കാർ സംബന്ധമായ ആനുകൂല്യങ്ങൾ വർദ്ധിക്കും. കുടുംബ സഹോദര, ബന്ധുക്കളിൽ നിന്നും അസ്വാരസ്യം നേരിടും. ധനാഗമനത്തിനായി നൂതന മാർഗ്ഗങ്ങൾ കണ്ടെത്തും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ജോലികാര്യങ്ങളിലും കുടുംബകാര്യങ്ങളിലും കൂടുതൽ ശ്രദ്ധ വേണം. തൊഴിൽ രംഗത്ത്‌ നേട്ടങ്ങൾ കൈവരിക്കും. അസൂയാലുക്കളുടെ ശല്യം വർദ്ധിക്കും. ഭക്ഷണ കാര്യങ്ങളിലുള്ള അശ്രദ്ധ മൂലം ആരോഗ്യ പ്രശ്നങ്ങളെ നേരിടേണ്ടതായി വരും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവേ ഗുണഫലങ്ങളായിരിക്കും അനുഭവപ്പെടുക. ശത്രു വിജയവും ജീവിത അഭിവൃദ്ധിയും കൈവരും. ഗ്ഗൃഹനിർമ്മാണത്തിൽ ശ്രദ്ധ ചെലുത്തും പ്രതികൂലമായ ചുറ്റുപാടുകൾ അനുകൂലമാകും. ആത്മസംതൃപ്തി നിലനിർത്തുവാൻ സാധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. വലിയ പ്രതിസന്ധികളിലൊന്നും പെടില്ല. പ്രതികൂലമായ ചുറ്റുപാടുകൾ മനോവിഷമം സൃഷ്ടിക്കും. ചഞ്ചല പ്രവണതകൾ ആശയക്കുഴപ്പം സൃഷ്ടിക്കും. ആത്മീയതയിലും പൗരാണിക മൂല്യങ്ങളിലും ശ്രദ്ധ ചെലുത്തും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പൊതുവേ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. കമ്മീഷൻ, ഏജൻസികൾ എന്നിവയിൽ നിന്നും അധിക വരുമാനം ലഭ്യമാകും. ആത്മവിശ്വാസം വർദ്ധിക്കും. ഊഹ കച്ചവടത്തിൽ താൽപര്യം വർദ്ധിക്കും. ജോലിരംഗത്തു പുരോഗതി കാണപ്പെടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിരിക്കും. ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ രംഗത്ത്‌ നേട്ടങ്ങൾ വർദ്ധിക്കും. കാർഷിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും നിർലോഭമായ സഹായം ലഭ്യമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പൊതുവേ നല്ല അനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. കഠിനാധ്വാനത്തിലൂടെ നഷ്ടമായവ നേടിയെടുക്കും. ബന്ധുഗുണം വർദ്ധിക്കും. അവസര വാദികളായ സഹപ്രവർത്തകരെ തന്മയത്വമായി നേരിടും. ചെലവുകളിൽ മിതത്വം പാലിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവേ അനുകൂലമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കൂടുതൽ യാത്ര വേണ്ടിവരും. സ്വപ്രയത്നത്താൽ വലിയ വിജയങ്ങൾ സ്വായത്തമാക്കും. പുതിയ സൗഹൃദങ്ങൾ വന്നു ചേരും. വിവാഹത്തിന്‌ കാലതാമസം നേരിടും. ആത്മവിശ്വാസം വർദ്ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശരീരസുഖം കുറയും. കലഹപ്രവണതകളിൽ നിന്നും മാറി നടക്കും. പങ്കാളിത്തത്തോടുള്ള പ്രവർത്തനങ്ങൾ വിജയിക്കും. ജനസ്വാധീനം വർദ്ധിക്കും. യാത്രകൾ വിജയം കൈവരിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ആഴ്ചയുടെ ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടും. ശത്രുവിജയവും ഭൗതികമായ നേട്ടങ്ങളും കൈവരിക്കും. വിദേശ യാത്രകൾ ഫലവത്താകണമെന്നില്ല. സന്താനത്തിന്റെ ഉയർച്ചക്കായി ധനം സംഭരിക്കേണ്ടതായി വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുവേ അനുകൂലമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. സ്വത്ത്‌ സമ്പാദനത്തിൽ ശ്രദ്ധ ചെലുത്തും. തൊഴിൽ മേഖലയിൽ സമ്പത്തും അഭിവൃദ്ധിയും വർദ്ധിക്കും. ബുദ്ധിപൂർവ്വമായ പ്രവർത്തനത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: 9446942424

Avatar

Staff Reporter