മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2021 ഫെബ്രുവരി 15 മുതൽ 21 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബന്ധുജനങ്ങളുടെ അഭിവൃദ്ധിക്കായി പ്രയത്‌നിക്കും. ജീവിത സാഹചര്യങ്ങള്‍ അനുകൂലമാവും. വിശിഷ്ട വസ്തുക്കളില്‍ ആസക്തിയുണ്ടാവും. കണ്ടകശനി തുടരുന്നതിനാൽ ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ചെലവു കൂടും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യം മെച്ചപ്പെടും. കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സ്വന്തം പിഴവുകള്‍ നിമിത്തം അനുഭവയോഗത്തിന് കുറവുണ്ടാകും. വിവാദവിഷയങ്ങളില്‍ നിന്നും യുക്തിപൂര്‍വം മാറിനില്‍ക്കേണ്ടതാണ്. ധനപരമായ ക്രയവിക്രയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍രംഗത്ത് സ്ഥാനമാനങ്ങളും ഉന്നതിയും ലഭ്യമാവും. മുന്‍കൂട്ടിയുള്ള പല തീരുമാനങ്ങളും മാറ്റിവയ്ക്കപ്പെടും. ശത്രുജന്യമായ ഉപദ്രവങ്ങള്‍ക്ക് ശമനമുണ്ടാവും. നിയമപോരാട്ടങ്ങളെ നേരിടേണ്ടതായി വരും. സാമ്പത്തികമായും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. കടബാധ്യതകളിൽ ചിലത് വീട്ടാൻ കഴിയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വരവു ചെലവുകള്‍ ഏകീകരിക്കപ്പെടും. ഭാഗ്യാനുഭവങ്ങള്‍ ലഭ്യമാവും. ആരോഗ്യസ്ഥിതി കൂടുതല്‍ മെച്ചപ്പെടും. സാമൂഹിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിനും മാനഹാനിക്കും ഇടയുണ്ട്. ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നൂതനബന്ധങ്ങളിലൂടെ ആത്മസംതൃപ്തി കണ്ടെത്തും. തീരുമാനിച്ചുറച്ച വിവാഹം പരപ്രേരണയാല്‍ മുടങ്ങുവാന്‍ സാധ്യതയുണ്ട്. സന്താനങ്ങള്‍ക്കായുള്ള പരിശ്രമങ്ങള്‍ സഫലീകൃതമാവും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. പ്രതിസന്ധികളിലൊന്നും പെടില്ല. ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പുതിയ ബിസിനസുകള്‍ ദൂരദേശത്ത് തുടങ്ങുവാന്‍ അവസരം സിദ്ധിക്കും. മോഷ്ടാക്കളുടെ ശല്യത്തിന് സാധ്യതയുണ്ട്. പ്രതിബന്ധങ്ങളെ അതിജീവിക്കുവാന്‍ ബാഹ്യസഹായം ലഭ്യമാവും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കഴിയും. വ്യാഴാഴ്ചയ്ക്കു ശേഷം കൂടുതൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബബന്ധങ്ങളില്‍ അന്തഃഛിദ്രത്തിന് സാധ്യതയുണ്ട്. പിതൃസ്ഥാനീയരുടെ വേര്‍പാടുനിമിത്തം മനോദുഃഖത്തിന് സാധ്യത കാണുന്നു. വിവാഹത്തിന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ആഗ്രഹം സാധിച്ചുകിട്ടുന്നതാണ്. ആഴ്ചയുടെ ആദ്യപകുതിയിൽ മനസ്സിനു സ്വസ്ഥത കുറയും. കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വ്യവഹാര നടത്തിപ്പുകളില്‍ വിജയം സിദ്ധിക്കും. വലിയ പ്രതിസന്ധികളിലൊന്നും പെടില്ല. തൊഴില്‍രംഗത്ത് കൂടുതല്‍ അംഗീകാരം ലഭ്യമാവും. തടയപ്പെട്ട സാമ്പത്തിക നേട്ടങ്ങള്‍ അനായാസേന ലഭ്യമാവും. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ജീവിതമാര്‍ഗ്ഗത്തിന് കൂടുതല്‍ പരിശ്രമം വേണ്ടിവരും. വാഹന ഇടപാടുകളില്‍ ധനലാഭം സിദ്ധിക്കും. നൂതന വാസസ്ഥാനം ലഭ്യമാവും. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും. ജോലിരംഗത്തു പുരോഗതി കാണപ്പെടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശത്രുത പുലര്‍ത്തിയിരുന്നവര്‍ മിത്രങ്ങളായി ഭവിക്കും. ഈശ്വരീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സന്താനങ്ങള്‍ ഉന്നതിയെ പ്രാപിക്കും. ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വിവാദവിഷയങ്ങളുമായി ബന്ധപ്പെട്ട് മാനസിക വ്യഥ അനുഭവിക്കും. കുടുംബത്തില്‍ മംഗല്യയോഗം ഉണ്ട്. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കൃഷിഭൂമി വാങ്ങാനും, നാല്‍ക്കാലി സമ്പത്തുകള്‍ വര്‍ധിക്കുവാനും സാധ്യത കാണുന്നു. ഔദ്യോഗികമായ താമസസൗകര്യം ലഭ്യമാവും. കൂടുതൽ യാത്ര വേണ്ടിവരും. ചെലവു കൂടും. കൈവശം സൂക്ഷിച്ചിരുന്ന പല രേഖകളും നഷ്ടമാവാന്‍ സാധ്യതയുണ്ട്. അനിഷ്ടകരമായ ദാമ്പത്യബന്ധങ്ങള്‍ വേര്‍പെട്ടു പോവാന്‍ അവസരം സിദ്ധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശർമ്മ ഉഴവൂർ | ഫോൺ: +91 9446942424

Avatar

Staff Reporter