മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2021 ഏപ്രിൽ 05 മുതൽ 11 വരെയുള്ള നക്ഷത്രഫലങ്ങൾ

വാരഫലം – 2021 ഏപ്രില്‍ 05 മുതല്‍ 11 വരെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കൃഷി മേഖലയില്‍ പുതിയ ആശയങ്ങള്‍ നടപ്പാക്കും. ആശ്രയിച്ചുവരുന്നവര്‍ക്കു സാമ്പത്തിക സഹായം ചെയ്യും. ജോലിഭാരവും യാത്രാക്ലേശവും വര്‍ധിക്കും. വിദഗ്ദ്ധ പരിശോധനയ്ക്കു തയ്യാറാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പണം കടംകൊടുക്കല്‍, ജാമ്യം നില്‍ക്കല്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. പ്രവൃത്തി മേഖലകളില്‍നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. ദൂരയാത്രകള്‍ വേണ്ടിവരും. ആലോചന കുറവുകൊണ്ട് പണം നഷ്ടമാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. പരിസര ബോധമില്ലാതെ സഞ്ചരിച്ചാല്‍ അബധ്ങള്‍ വന്നുചേരാനിടയുണ്ട്. ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടിവരും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വസ്തു, വാഹന ക്രയവിക്രയങ്ങളില്‍ ലാഭം കുറയും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ അഹോരാത്രം പ്രയത്‌നിക്കേണ്ടിവരും. വിവാഹം തീരുമാനിക്കും. ഔദ്യോഗിക ചര്‍ച്ചകളും ദൂരയാത്രകളും വേണ്ടിവരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യം തൃപ്തികരമായിരിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് അംഗീകാരം ലഭിക്കും. പ്രവൃത്തി മേഖലകളില്‍നിന്നു സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും ചെലവിനങ്ങളില്‍ നിയന്ത്രണം വേണം. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യ സ്ഥാനം വഹിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പരിശ്രമങ്ങള്‍ക്ക് അന്തിമ നിമിഷങ്ങളില്‍ ഫലം ലഭിക്കും. വാഗ്വാദങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ വളരെ ശ്രദ്ധ വേണം. കലാകായിക രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കടംകൊടുത്ത സംഖ്യ മധ്യസ്ഥര്‍ മുഖേന തിരിച്ചുകിട്ടും. വലിയ പദ്ധതികളുമായി സുഹൃത്തുക്കള്‍ സമീപിക്കുമെങ്കിലും ഒഴിഞ്ഞുമാറുകയാണ് നല്ലത്. വിദേശത്തുള്ളവര്‍ക്കു ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഏറെക്കുറെ പണിപൂര്‍ത്തിയായ വീട്ടില്‍ താമസിച്ചു തുടങ്ങും. പ്രവേശന പരീക്ഷയില്‍ വിജയിക്കും. വ്യവസായങ്ങള്‍ ഉപേക്ഷിച്ച് ഉദ്യോഗത്തില്‍ പ്രവേശിക്കും. മകന് വിദേശത്ത് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അന്യദേശ യാത്ര പുറപ്പെടും. വിദഗ്ദ്ധ പരിശോധനയ്ക്കു വിധേയനാകും. ബന്ധുക്കളുടെ കുപ്രചരണങ്ങളാല്‍ മനോവിഷമമുണ്ടാകും. വസ്തു ക്രയവിക്രയങ്ങളില്‍ സാമ്പത്തിക നേട്ടം കുറയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസ്സിന്റെ ആധി വര്‍ധിക്കുന്നതിനാല്‍ അവധിയെടുക്കും. വീടുവയ്ക്കാനുള്ള ഭൂമി വാങ്ങാന്‍ പ്രാഥമിക സംഖ്യ കൊടുത്തു കരാറെഴുതും. ആരോഗ്യവും ദാമ്പത്യഐക്യവും ബന്ധുസഹായവും ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കലാകായികരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് സല്‍കീര്‍ത്തി വര്‍ധിക്കും. മകന്റെ പഠനാവശ്യത്തിനും ദൂരയാത്ര വേണ്ടിവരും. കുടുംബസമേതം മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. പൊതുപ്രവര്‍ത്തനം വിട്ട് ജോലി തേടി വിദേശയാത്ര പുറപ്പെടും. വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങിയ ഭൂമിയില്‍ ഗൃഹനിര്‍മാണം തുടങ്ങും. വിദഗ്ദ്ധ ചികിത്സയ്ക്കു വിധേയനാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശർമ്മ ഉഴവൂർ | ഫോൺ: +91 9446942424

Avatar

Staff Reporter