മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 സെപ്തംബർ 14 മുതൽ 20 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുത്രപൗത്രാദികളുടെ ആഗമനം ആശ്വാസത്തിനു വഴിയൊരുക്കും. സല്‍ക്കീര്‍ത്തിയും സജ്ജനപ്രീതിയും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധ വേണം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പുതിയ തൊഴിലവസരങ്ങള്‍ വന്നുചേരും. വരവും ചെലവും തുല്യമായിരിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ആത്മവിശ്വാസം വര്‍ധിക്കും. സല്‍ക്കര്‍മ്മങ്ങള്‍ക്കും പുണ്യ പ്രവൃത്തികള്‍ക്കുമായി പണം ചെലവഴിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അവധിയെടുത്തു ഉപരിപഠനത്തിന്റെ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ വേണ്ടിവരും. സ്വയം നിക്ഷിപ്തമായ ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിച്ചാല്‍ അബദ്ധമാകും. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യസ്ഥാനം വഹിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകും. ദേഹസുഖക്കുറവിനാല്‍ അവധിയെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സമീപവാസികളോടുള്ള സമീപനത്തില്‍ പരിധി നിശ്ചയിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല അവസരം വന്നുചേരും. സഹപ്രവര്‍ത്തകര്‍ അവധിയായതിനാല്‍ ജോലിഭാരം വര്‍ധിക്കും. മേലധികാരിക്കു തൃപ്തിയാകും വിധത്തില്‍ പദ്ധതികള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഭരണ സംവിധാനത്തിലുള്ള അപാകതകള്‍ പരിഹരിക്കുവാന്‍ വിദഗ്ധ ഉപദേശം തേടും. ദുരഭിമാനം ഉപേക്ഷിച്ച് മാതാപിതാക്കള്‍ നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ ജീവിക്കുവാന്‍ തയ്യാറാകും. പഠിച്ച വിഷയത്തിനോടനുബന്ധമായി ഉദ്യോഗത്തിന് നിയമാനുമതി ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കുടുംബത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം സംജാതമാകും. വിവേകശൂന്യമായ പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്മാറുവാന്‍ ഉള്‍പ്രേരണയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അലസതയും ഉദാസീന മനോഭാവവും വര്‍ധിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തി നേടും. വീഴ്ചകളുണ്ടാതെ സൂക്ഷിക്കണം. മാതാപിതാക്കളുടെ അനുഗ്രഹത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും. ആത്മവിശ്വാസം വര്‍ധിക്കും. സല്‍ക്കര്‍മ്മങ്ങള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും പണം ചെലവഴിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്താനങ്ങളുടെ സ്വഭാവ രൂപീകരണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പൂര്‍വ്വികര്‍ അനുവര്‍ത്തിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ പിന്തുടരുവാന്‍ ഉള്‍പ്രേണയുണ്ടാകും. ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച മേലധികാരിയോട് ആദരവു തോന്നും. ആസൂത്രിത പദ്ധതികളില്‍ അവിസ്മരണീയമായ നേട്ടം കൈവരിക്കും. മുന്‍കോപം നിയന്ത്രിക്കണം. സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യവസ്ഥകളില്‍നിന്നും വ്യതിചലിക്കുന്ന ജോലിക്കാരെ പിരിച്ചുവിടാന്‍ തയ്യാറാകും. രോഗവസ്ഥയില്‍ കഴിയുന്ന ബന്ധുവിന് സാമ്പത്തികസഹായം നല്‍കുവാനിടവരും. കൂടുതല്‍ സൗകര്യമുള്ള ഗൃഹം വാങ്ങുവാന്‍ അന്വേഷണം തുടങ്ങും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കുവാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. പ്രവൃത്തി മേഖലകളില്‍നിന്നും സാമ്പത്തിക പുരോഗതി കൈവരും. മുന്‍കോപം നിയന്ത്രിക്കണം. അവലംബിച്ച പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുവാന്‍ പരസഹായം തേടും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: 9446942424

Avatar

Staff Reporter