മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 ഒക്‌ടോബർ 19 മുതൽ 25 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. മനസ്സിന്റെ സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. വിദേശത്തു ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ചില തടസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. തൊഴില്‍മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആരോഗ്യം നിലനിർത്താൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ഭാഗ്യാനുഭവം വര്‍ധിക്കുന്നകാലം. തൊഴില്‍പരമായി നേട്ടങ്ങളുടെ കാലം. ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവേ നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിലും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് നന്നല്ല. സഹപ്രവര്‍ത്തവരുടെ പിന്തുണലഭിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവേ ഗുണഫലങ്ങളായിരിക്കും അനുഭവപ്പെടുക. കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. വരുമാന സ്രോതസുകള്‍ വര്‍ധിക്കും. നന്നായി ആലോചിച്ച ശേഷം തീരുമാനമെടുക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. വലിയ പ്രതിസന്ധികളിലൊന്നും പെടില്ല. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ബിസിനസുകാര്‍ക്ക് അനുകൂലമായ സമയം. കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ക്കു സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പൊതുവേ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമായിരിക്കും. വീട് നിര്‍മാണം ആഗ്രഹിച്ചവര്‍ക്ക് അതിന് അനുകൂല സമയം. ചെലവ് വര്‍ധിക്കും. തൊഴില്‍പരമായി നേട്ടത്തിന്റെ കാലം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിരിക്കും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. ദൂരദേശ യാത്രയ്ക്കു യോഗം. കുടുംബത്തിനായി ധാരാളം പണം ചെലഴിക്കും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പൊതുവേ നല്ല അനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത. പലയിടങ്ങളില്‍ നിന്നും മുമ്പത്തേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവേ അനുകൂലമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കൂടുതൽ യാത്ര വേണ്ടിവരും. ചെലവു കൂടും. ശരീരസുഖം കുറയും. ശത്രുക്കളെ കരുതിയിരിക്കണം. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. എല്ലാ ജോലികളിലും വിജയമുണ്ടാകും. ജോലിരംഗത്തു കൂടുതൽ അംഗീകാരം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂല കാലം. കുടുംബാന്തരീക്ഷം മെച്ചപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തികച്ചും നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടും. ശരീരസുഖം കുറയുമെങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പെടില്ല. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്. ധനപരമായി നേട്ടമുണ്ടാകും, പഴയ നഷ്ടങ്ങള്‍ ഈ സമയം ലാഭമായി ഭവിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുവേ അനുകൂലമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. ഭാഗ്യം നിങ്ങളെ തുണയ്ക്കുന്ന കാലമാണ്. സാമ്പത്തിക നേട്ടത്തിനു യോഗം. കുടുംബ ബന്ധം മെച്ചപ്പെടും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂല കാലം.

Avatar

Staff Reporter