മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 ഒക്‌ടോബർ 05 മുതൽ 11 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
നഷ്ടമായ സ്ഥാനമാനങ്ങള്‍ തിരികെ ലഭിക്കുന്നതാണ്. സ്വന്തമായ ആശയഗതികളെ മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുവാന്‍ സാധിക്കും. ഗൃഹം വാങ്ങാന്‍ അവസരം ലഭിക്കുന്നതാണ്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആത്മസംയമനത്തോടെ പ്രതിസന്ധികളെ നേരിടാന്‍ സാധിക്കും. സന്താനങ്ങള്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കും. കൂട്ടുകച്ചവടത്തില്‍ നിന്നും ബുദ്ധിപൂര്‍വം പിന്മാറും. വാഹന സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കരാര്‍ അടിസ്ഥാനത്തിലുള്ള ബിസിനസുകളില്‍ ശ്രദ്ധ ചെലുത്തും. വാക്കു പാലിക്കും. ആരോഗ്യം കൂടുതല്‍ മെച്ചമാവും. കുടുംബക്ഷേത്രത്തിന്റെ അറ്റകുറ്റപണികളില്‍ പങ്കുകൊള്ളും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഭാഗ്യ മത്സരങ്ങളില്‍ വിജയമുണ്ടാവും. പൂര്‍വ്വിക കുടുംബ സ്വത്തുക്കള്‍ കൈവശം വന്നുചേരും. മാനസികമായി കൂടുതല്‍ പക്വത നേടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉപരിപഠനത്തിനായുള്ള അവസരം സിദ്ധിക്കും. ലോണുകള്‍ യഥാവിധി സ്ഥാപിച്ചുകിട്ടും. സാമ്പത്തിക ലാഭം വര്‍ധിക്കും. മംഗള കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വരവു ചെലവുകള്‍ തുല്യമായി തുടരും. കടം കൊടുത്ത ധനം തിരികെ ലഭിക്കും. വ്യവസ്ഥകള്‍ക്ക് അതീതമായി തീരുമാനങ്ങള്‍ കൈക്കൊള്ളും. നൂതന ആശയങ്ങള്‍ വെച്ചുപുലര്‍ത്തും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ ആത്മസംതൃപ്തി കണ്ടെത്തുന്നതാണ്. ഉദരസംബന്ധമായ അസുഖങ്ങള്‍ നിമിത്തം വിഷമിക്കേണ്ടിവരും. അര്‍ഹമായി ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സ്രോതസ്സുകള്‍ സ്തംഭനത്തിലാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഔദ്യോഗിക രംഗത്ത് സ്ഥാനചലനത്തിനു സാധ്യത. നിസ്സാരമെന്നു കരുതി തുടങ്ങുന്ന പല കാര്യങ്ങളിലും അധിക ചെലവുകള്‍ ഉണ്ടായേക്കാം. കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഞ്ചാര ക്ലേശം വര്‍ധിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഔദ്യോഗിക രംഗത്ത് ഉന്നതിക്ക് സാധ്യത. വിവാഹാലോചനകള്‍ വേഗത്തില്‍ നടന്നുകിട്ടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഔദ്യോഗികരംഗത്ത്‌ പ്രതികൂല പരിവർത്തനങ്ങൾക്ക്‌ സാധ്യത. ആയുർനാശകമായ ആപത്തുകൾ വന്നുപെടാം. വ്യവസായരംഗത്ത്‌ ധനനഷ്ടത്തിനിടയാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിലുമായി ബന്ധപ്പെട്ട് അപവാദ ശ്രവണങ്ങള്‍ക്ക് ഇടയാകുന്നതാണ്. ശത്രുക്കളില്‍നിന്ന് പലവിധ ഉപദ്രവങ്ങള്‍ക്കും സാധ്യത. കഠിനമായ പരിശ്രമങ്ങളില്‍ക്കൂടി നേട്ടമുണ്ടാക്കുവാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക മേല്‍ഗതിക്കുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തും. ജീവിതമാര്‍ഗത്തിനുവേണ്ടി കൂടുതല്‍ പരിശ്രമിക്കേണ്ടിവരും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ആപത്തുകളില്‍നിന്നും രക്ഷനേടാന്‍ അന്യരുടെ സഹായം ആവശ്യമായി വരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: 9446942424

Avatar

Staff Reporter