മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 ഒക്‌ടോബർ 12 മുതൽ 18 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ കൂടുതൽ അനുകൂലമാകും. ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും. ദാമ്പത്യജീവിത ബന്ധത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ നേരിടാം. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. ദേഷ്യം നിയന്ത്രിക്കണം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പൊതുവേ ഗുണദോഷ മിശ്രമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും വര്‍ദ്ധിപ്പിക്കും. ശത്രുശല്യം കുറയും. ബിസിനസുകാര്‍ക്ക് മികച്ച ഫലം ലഭിക്കാന്‍ യോഗം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവേ നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കഴിയും. തടസ്സങ്ങൾ നീങ്ങും. മറ്റുളളവരുമായി സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടാന്‍ കഴിഞ്ഞേക്കും. അനാവശ്യയാത്രകള്‍ ഒഴിവാക്കുക. കടബാധ്യതകളിൽ കുറച്ചൊക്കെ തീർക്കാൻ കഴിയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവേ ഗുണദോഷമിശ്രമായിട്ടായിരിക്കും ഫലങ്ങൾ അനുഭവപ്പെടുക. തൊഴില്‍പരമായി ഈ സമയം ശുഭകരമായ ഫലങ്ങള്‍ നല്‍കും. ചെലവുകള്‍ വര്‍ധിക്കുമെന്നതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കുക. ആഴ്ചയുടെ രണ്ടാംപകുതിയിൽ തികച്ചും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദേശത്തുള്ളവര്‍ക്ക് നല്ലഫലങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്കും അനുകൂലമായ കാലമാണ്. തീരുമാനങ്ങളെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിന് തടസ്സങ്ങൾ ഒന്നും ഉണ്ടാകില്ല. ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ വേണ്ടത്ര വിജയം കിട്ടുന്നില്ലെന്നു തോന്നും. പല മേഖലകളില്‍ നിന്നും ആനുകൂല്യങ്ങളും വരുമാനവും ലഭ്യമാകും. കുടുംബപ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലകാലമാണ്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യങ്ങൾ പൊതുവേ അനുകൂലമായിരിക്കും. വിചാരിച്ചതു പോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങാന്‍ പദ്ധതിയിടും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തികച്ചും അനുകൂലമായ അനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കാര്യങ്ങൾ വിചാരിച്ചതു പോലെ എളുപ്പത്തിൽ പൂർത്തിയാക്കാൻ പറ്റും. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. കുടുംബാംഗങ്ങളുമായി ഇടപെഴകുമ്പോള്‍ സൂക്ഷിക്കുക. പണം കടം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തികച്ചും അനുകൂലമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലകാലം. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി ലഭ്യമാക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും. ഓരോ ശ്രമവും മികച്ച ഫലങ്ങള്‍ പ്രദാനം ചെയ്യും. ശത്രുങ്ങളെ വിജയിക്കാന്‍ കഴിയും. തൊഴില്‍ മേഖലയിലും നേട്ടം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തികച്ചും നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്. ജോലിയിൽ പുരോഗതി കാണപ്പെടും. ഔദ്യോഗികമായി, ഈ സമയത്ത് ധാരാളം യാത്രകള്‍ നടത്തും. എന്തെങ്കിലും സുപ്രധാന തീരുമാനമെടുക്കുന്നതിന് മുമ്പ് മുതിര്‍ന്ന ആളുകളോട് അഭിപ്രായം ചോദിക്കേണ്ടതാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂലമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. കുടുംബത്തിലും സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം.

Avatar

Staff Reporter