മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 നവംബർ 30 മുതൽ ഡിസംബർ 6 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
വിഞ്ജാനപ്രദമായ വിഷയങ്ങൾ മറ്റുള്ളവർക്ക്‌ പകർന്നു കൊടുക്കുന്നതിൽ ആത്മസംതൃപ്തി തോന്നും. ചർച്ചകൾ വിജയിക്കും. ഭയമില്ലാതെ പരീക്ഷയെഴുതാൻ സാധിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഠിന പ്രയത്നം വേണ്ടിവരും. പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. അർഹമായ പൂർവ്വിക സ്വത്ത്‌ രേഖാമൂലം ലഭിക്കും. മേലധികാരി നിർദ്ദേശിക്കുന്ന പദ്ധതികൾ തുടങ്ങി വയ്ക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ജനമധ്യത്തിൽ പരിഗണന ലഭിക്കും. വാഗ്വാദങ്ങൾ ഉപേക്ഷിക്കുവാൻ ഉൾപ്രേരണയുണ്ടാകും. പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയം പുനരാലോചനയിൽ ഉപേക്ഷിക്കും. ഉപരിപഠനത്തിന്‌ പ്രവേശനം ലഭിച്ചതിൽ ആശ്വാസം തോന്നും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിശ്വാസ യോഗ്യമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും നിരുപാധികം പിന്മാറും. മുൻകോപം നിയന്ത്രിക്കണം. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. യുക്തിപൂർവ്വമായ സമീപനം സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ സഹായിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹപ്രവർത്തകർ അവധിയായതിനാൽ അഹോരാത്രം പ്രയത്നിക്കേണ്ടി വരും. വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിവയ്ക്കും. ബന്ധുവിന്റെ പരസ്പര വിരുദ്ധമായ സമീപനം മനോവിഷമത്തിന്‌ ഇടയാക്കും. വിദ്യാർത്ഥികൾക്ക്‌ അനുകൂല സാഹചര്യമാണ്‌.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഓർമ്മശക്തി വർദ്ധിക്കും. അവ്യക്തമായ പണമിടപാടുകളിൽ നിന്നും പിന്മാറും. ജീവിത പങ്കാളിയുടെ വഴിവിട്ട സഞ്ചാരം മനോവിഷമത്തിന്‌ ഇടയാക്കും. കൃത്യ നിർവ്വഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉദ്ദിഷ്ട കാര്യവിജയത്തിന്‌ അഹോരാത്രം പ്രയത്നിക്കും. ദുർമാർഗ്ഗികളോടുള്ള ആത്മബന്ധം ഉപേക്ഷിക്കാൻ തീരുമാനിക്കും. സമന്വയ സമീപനത്താൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കപ്പെടും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവർത്തി മണ്ഡലങ്ങളിൽ നിന്നു സാമ്പത്തിക നേട്ടം ഉണ്ടാകും. മേലധികാരി അവധിയായതിനാൽ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. ജീവിത പങ്കാളിയുടെ ആശയങ്ങൾ സർവ്വാത്മനാ സ്വീകരിക്കും. കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അഹോരാത്രം പ്രയത്നിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വീടിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിക്കും. ദാമ്പത്യ സൗഖ്യവും കുടുംബ സൗഖ്യവും മന:സമാധാനവും ഉണ്ടാകും. ഉന്നതരുമായി സൗഹൃദത്തിൽ ഏർപ്പെടും. വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചെലവിനങ്ങൾക്ക്‌ നിയന്ത്രണമേർപ്പെടുത്തും. വിദ്യാർത്ഥികൾക്ക്‌ ഉത്സാഹവും ഉന്മേഷവും വർധിക്കും. വിശ്വാസയോഗ്യമല്ലാത്ത കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. വ്യാപാര മേഖലയിൽ നൂതന ആശയങ്ങൾ അവലംബിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അമിതമായി ഏർപ്പെടുന്നതിനാൽ മാതാപിതാക്കളിൽ നിന്നും ശകാരം കേൾക്കേണ്ടി വരും. മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കാൻ ഇടവരും. അസൂയാലുക്കൾ വർധിക്കും. അമിത ആത്മവിശ്വാസം ഉപേക്ഷിക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശത്രുത പുലർത്തിയിരുന്നവർ മിത്രങ്ങളായിത്തീരും. നിലനിന്നു വരുന്ന രോഗങ്ങൾക്ക്‌ പെട്ടെന്ന് ശമനം തോന്നും. സാമ്പത്തിക ഇടപാടുകൾ പെട്ടെന്ന് നടന്നു കിട്ടും. പുതുതായി വന്നു ചേരുന്ന ബന്ധങ്ങളിൽ കൂടി മാനഹാനിക്കും, ധനനഷ്ടത്തിനും വഴിയൊരുങ്ങും. യാത്രാക്ലേശം വർധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: 9446942424

Avatar

Staff Reporter