മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 നവംബർ 23 മുതൽ 29 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ദാമ്പത്യസൗഖ്യവും കുടുംബസൗഖ്യവും മനസമാധാനവും ആരോഗ്യപുഷ്ടിയും ഉണ്ടാകും. ഉന്നതരുമായി സൗഹൃദത്തിലേർപ്പെടും. വാഹനാപടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെടും. അമിതാവേശം നിയന്ത്രിക്കണം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഏറ്റെടുത്ത ജോലികൾ സഹപ്രവർത്തകരുടെ സഹായത്തിൽ സമയബന്ധിതമായി പൂർത്തിയാക്കും. പ്രവർത്തന മണ്ഡലത്തിൽ നിന്നു സാമ്പത്തിക നേട്ടം കൈവരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മഹദ്‌ വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ ത്യാഗം സഹിക്കേണ്ടി വരും. ജോലിയിൽ നിന്നും വിരമിച്ചതിനാൽ ജന്മനാട്ടിലേക്കു താമസം മാറ്റും. ആശയ വിനിമയത്തിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. അസുഖങ്ങൾ വർദ്ധിക്കുന്നതിനാൽ വിദഗ്ധ പരിശോധന നടത്തും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ജോലിഭാരവും ചുമതലയും വർദ്ധിക്കുന്ന വിഭാഗത്തിലേക്കു മാറ്റമുണ്ടാകും. പ്രവൃത്തിയിലുള്ള സത്യസന്ധതയും നിഷ്കർഷയും സൽക്കീർത്തിക്കു വഴിയൊരുക്കും. വീടിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിക്കും. ക്ഷമാശീലം കുറവായതിനാൽ അബദ്ധങ്ങൾ വന്നുചേരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. മകന്‌ ഉദ്യോഗം ലഭിച്ചതിൽ ആശ്വാസമാകും. നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ ജീവിത പങ്കാളിയുടെ നിർദ്ദേശം സ്വീകരിക്കും. വാഗ്ദാനങ്ങൾ നിറവേറ്റാൻ കഠിന പ്രയത്നം വേണ്ടിവരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സുഹൃത്തിന്റെ സമയോചിത ഇടപെടലുകളാൽ ദോഷവശങ്ങൾ അതിജീവിക്കും. വർഷങ്ങൾക്കു ശേഷം സഹപാഠിയെ കാണാൻ അവസരമുണ്ടാകും. ഉദരരോഗ പീഡകൾ വർദ്ധിക്കും. അമിത ആത്മവിശ്വാസം അബദ്ധങ്ങൾക്കു വഴിവെക്കും. ലാഭക്കുറവിനാൽ പുതിയ സംരംഭങ്ങളിൽ നിന്നു പിന്മാറും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആർഭാടങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തും, പുത്രപൗത്രാദികളുടെ സംരക്ഷണത്താൽ ആശ്വാസമുണ്ടാകും. പൊതുപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം വേണ്ടി വരും. കഠിനാധ്വാനത്താൽ കാര്യസിദ്ധി ഉണ്ടാകും. വാക്കും പ്രവർത്തിയും ഫലപ്രദമാകും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മേലധികാരിയുടെ പ്രതിനിയായി ചർച്ചകൾ നയിക്കാനിടവും. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ സാധിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചതിൽ ആശ്വാസമാകും. പൊതു പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി സഹകരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. നിർബന്ധ നിയന്ത്രണത്താൽ സാമ്പത്തിക അനിശ്ചിതാവസ്ഥ അതിജീവിക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരി പഠനത്തിനു ചേരും. ഗൃഹനിർമ്മാണം പുനരാരംഭിക്കും. പ്രവൃത്തി മണ്ഡലങ്ങളിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ അഹോരാത്രം പ്രയത്നിക്കും. ചെലവിനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്‌. വിശ്വാസ യോഗ്യമല്ലാത്ത കൂട്ടുകച്ചവടത്തിൽ നിന്നു നിരുപാധികം പിന്മാറും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വർഷങ്ങൾക്കു മുൻപ്‌ വാങ്ങിയ ഭൂമിയിൽ ഗൃഹനിർമ്മാണാം തുടങ്ങും. കൃഷി മേഖലയിൽ സംയുക്ത സംരംഭത്തിനു തയാറാകും. പ്രായോഗിക വശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ സർവ്വകാര്യ വിജയമുണ്ടാകും. വാഹനയോഗം കാണുന്നു. പാരമ്പര്യ പ്രവൃത്തികൾ പിന്തുടരുവാൻ തീരുമാനിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യുക്തിപൂർവ്വമായ സമീപനം സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ സഹായിക്കും. അസൂയാലുക്കൾ വർദ്ധിക്കും. അപ്രതീക്ഷിതമായി ഉദ്യോഗം നഷ്ടപ്പെടും. സമന്വയ സമീപനത്താൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. വ്യവസ്ഥകൾ പാലിക്കാൻ അഹോരാത്രം പ്രയത്നിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: 9446942424

Avatar

Staff Reporter