മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 നവംബർ 16 മുതൽ 22 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ആത്മവിശ്വാസത്തോടെ കര്‍മരംഗത്ത് ഉറച്ചുനില്‍ക്കും. സുഹൃത്തുക്കളുടെ നിര്‍ലോഭമായ സഹകരണങ്ങള്‍ ലഭ്യമാവും. സംയുക്ത സംരംഭങ്ങളില്‍ മുതല്‍മുടക്കും. ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ ചെലുത്തും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തു. ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. കൂട്ടുകച്ചവടത്തില്‍ പരസ്പര വിശ്വാസം നഷ്ടമാവും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പിതൃസ്വത്തു ഭാഗിക്കപ്പെടും. അനാവശ്യമായ ആധികള്‍ക്ക് ശമനമുണ്ടാകും. മേലധികാരികളുടെ പ്രീതി വര്‍ധിക്കും. പാരമ്പര്യ വൃത്തിയില്‍ താല്‍പ്പര്യം കുറയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആത്മവിശ്വാസം വര്‍ധിക്കും. മക്കളുടെ ഉയര്‍ച്ചയില്‍ അഭിമാനമുണ്ടാവും. അവസരങ്ങള്‍ ശരിയാംവണ്ണം ഉപയോഗിക്കും. ആര്‍ഭാട കാര്യങ്ങളില്‍നിന്നും വിട്ടു നില്‍ക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചര്‍ച്ചകളില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളും. ഊഹക്കച്ചവടത്തില്‍ നഷ്ട സാധ്യതയുണ്ടാവും. വാക്കു പാലിക്കും. കോടതി നടപടികളില്‍ അനുകൂല വിധിയുണ്ടാവും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കര്‍മമേഖലയില്‍ സമ്മര്‍ദ്ദങ്ങള്‍ വര്‍ധിക്കും. പല അപകട പരിതസ്ഥിതിയില്‍ നിന്നും മുക്തി നേടും. ദുരഭിമാനം വര്‍ധിക്കും. പിതൃസ്ഥാനീയരുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടാവും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധനാഗമനത്തിന് അഗമ്യമാര്‍ഗ്ഗത്തില്‍ ചരിക്കാന്‍ പ്രേരണയുണ്ടാവും. കൂട്ടുകച്ചവടത്തില്‍ നിന്നും പിന്മാറും. സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കൃത്യനിര്‍വഹണത്തില്‍ ലക്ഷ്യപ്രാപ്തി ഉണ്ടാകും. പൊതു പ്രവര്‍ത്തനരംഗത്തുനിന്നും പിന്മാറും. യാത്രാദുരിതം വര്‍ധിക്കും. നിര്‍ണായക വിഷയങ്ങളില്‍ നിയമോപദേശം തേടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക കാര്യങ്ങളില്‍ കൃത്യത പാലിക്കും. പലകാര്യങ്ങളിലും സ്വയംപര്യാപ്തത നേടും. ഗൃഹനിര്‍മാണത്തിന് തുടക്കമിടും. ഉദരരോഗ സാധ്യതയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്‍ഷിക കാര്യങ്ങളില്‍ നൂതനമാര്‍ഗ്ഗങ്ങള്‍ അവലംബിക്കും. മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഊഹകച്ചവടത്തില്‍ നഷ്ട സാധ്യതയുണ്ട്. അലസത കാരണം പല കാര്യങ്ങളും കൈവിട്ടുപോകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദിനചര്യകള്‍ക്ക് മാറ്റം സംഭവിക്കും. കുടുംബ സ്വസ്ഥത കുറയും. ഒരു പൂര്‍വ്വിക സുഹൃത്തിനെ കണ്ടുമുട്ടും. വൈദേശിക യാത്രക്കായി പദ്ധതികള്‍ ഇടും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യാവസായിക രംഗത്ത് മത്സരങ്ങള്‍ വര്‍ധിക്കും. നിയമപരമായ ചില പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. പൊതുജന സ്വാധീനം വര്‍ധിക്കും. ആരോഗ്യനില കൂടുതല്‍ മെച്ചമാവും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: 9446942424

Avatar

Staff Reporter