മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 മെയ്‌ 25 മുതൽ 31 വരെയുള്ള നക്ഷത്രഫലങ്ങൾ

ഓരോ നാളുകാരുടെയും സമ്പൂർണ്ണ വാരഫലം താഴെ വീഡിയോയിൽ നൽകിയിട്ടുണ്ട്‌.

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും.വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട്‌ അതിരുവിട്ടു പെരുമാറരുത്‌. പൊതുവേ നല്ല സമയമാണിത്‌.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം കാണുന്നുണ്ട്‌. മുടങ്ങി കിടന്ന വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്‌ധി ഉണ്ടാകുന്നതാണ്‌. സഹോദരങ്ങളില്‍നിന്ന്‌ സഹായം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
വീടുപണി തടസ്സപ്പെടും. മനോദുഃഖം വര്‍ദ്ധിക്കും. ശ്രദ്ധേയമായ അംഗീകാരങ്ങള്‍ കിട്ടും. കായിക മത്സരങ്ങളില്‍ പരാജയം. ദാമ്പത്യകലഹം പരിഹരിക്കപ്പെടും. ആത്‌മീയമേഖലയില്‍ കൂടുതല്‍ അംഗീകാരം. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. യാത്രാക്‌ളേശം കൊണ്ട്‌ ബുദ്ധിമുട്ടും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
വൈദ്യശാസ്‌ത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും. പ്രേമബന്‌ധം ശിഥിലമാകും. പൂര്‍വിക ഭൂമി ലഭിക്കാം. വ്യവഹാരങ്ങളിൽ വിജയം. മാതാപിതാക്കളുമായി കലഹിക്കും. അധ്യാപകര്‍ക്ക്‌ പ്രൊമോഷന്‍ പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ദ്‌ധിക്കും. പ്രേമബന്‌ധങ്ങള്‍ കൂടുതല്‍ ശക്തമാകും. സാമ്പത്തികമായി പുരോഗമിക്കും. കലാരംഗത്ത്‌ അപമാനം. രാഷ്‌ട്രീയക്കാര്‍ക്ക്‌ അഭിമാനകരമായ നേട്ടം. വിദ്യാസംബന്‌ധമായ തടസ്സംമാറും. ശ്രദ്ധേയമായ പുരസ്കാരം ലഭിക്കും. പുതിയ ചിന്തകള്‍ പിറക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും. വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും. യാത്രാക്‌ളേശം. പൂര്‍വികഗൃഹം ലഭിക്കും. മനോദുഃഖം ശമിക്കും. ഉദ്യോഗരംഗത്തെ പ്രതിസന്‌ധികള്‍ ഒത്തുതീര്‍പ്പിലാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മാതാപിതാക്കളില്‍നിന്ന്‌ ധനസഹായം. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. കലാരംഗത്ത്‌ അംഗീകാരം. പ്രേമസാഫല്യം.വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും. പ്രേമബന്‌ധത്തില്‍ കലഹം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
നിയമപാലകര്‍ക്ക്‌ തൊഴിലില്‍ പ്രശ്‌നങ്ങള്‍. കൃഷിയിലൂടെ കൂടുതല്‍ ധനലബ്‌ധിയും അംഗീകാരവും. സാമ്പത്തികമായി നേട്ടം. പത്രപ്രവര്‍ത്തകര്‍ക്ക്‌ പ്രശസ്തി. ഗുരുതുല്യരില്‍നിന്ന്‌ സഹായം. പൂര്‍വികസ്വത്ത്‌ സ്വന്തമാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. ഉയര്‍ന്ന പദവികള്‍ തേടിവരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കും. വാര്‍ത്താമാധ്യമരംഗത്ത്‌ അപമാനസാധ്യത. വിവാഹതടസ്സം മാറും. യാത്രാദുരിതം ശമിക്കും. ദാമ്പത്യകലഹം ശമിക്കും. സന്താനഭാഗ്യം. പ്രേമബന്‌ധം ശക്തമാകും. തൊഴില്‍രംഗത്ത്‌ സ്ഥിരതയും ഉന്നതിയും ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൂര്‍വികഭൂമി കൈവശം വരും. തൊഴില്‍ലബ്‌ധി. പ്രേമബന്‌ധം ദൃഢമാകും. കടം കൊടുക്കുന്നത്‌ ശ്രദ്ധിച്ചുവേണം. ദാമ്പത്യഭദ്രത. അപമാനങ്ങളെ തുടച്ചുമാറ്റാന്‍ കഴിയും. ജോലിയില്‍ കൂടുതല്‍ അംഗീകാരം. പ്രമുഖരില്‍നിന്ന്‌ അംഗീകാരം. തൊഴില്‍രംഗത്ത്‌ കലഹം. രോഗങ്ങള്‍ കുറയും. കടബാധ്യത പരിഹരിക്കപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബകാര്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ചചെയ്യാതിരിക്കുക. വിലപിടിച്ച സമ്മാനങ്ങള്‍ ലഭിക്കും. സുഹൃത്തുക്കളില്‍നിന്ന്‌ പ്രതികൂല പെരുമാറ്റം ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ഭൂമിസംബന്‌ധമായ കച്ചവടം കൂടുതല്‍ ഗുണകരമാകും. രാഷ്‌ട്രീയരംഗത്തെ അപമാനം മാറും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിവിധ മേഖലകളില്‍ കൂടുതല്‍ അധികാരം കിട്ടും. പണം സംബന്ധിച്ച കാര്യങ്ങളില്‍ അതീവ ജാഗ്രത വേണം. ഏര്‍പ്പെടുന്ന ഏതു കര്യത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്‌. അനാവശ്യമായ വിവാദം ഉണ്ടാകാന്‍ സാധ്യത. തൊഴില്‍ സംബന്ധിച്ച പ്രതിസന്ധി ഉണ്ടാവാന്‍ സാധ്യത. ആരോഗ്യ നില മോശമായേക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter