മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 മെയ്‌ 18 മുതൽ 24 വരെയുള്ള നക്ഷത്രഫലങ്ങൾ

ഓരോ നാളുകാരുടെയും സമ്പൂർണ്ണ വാരഫലം താഴെ വീഡിയോയിൽ നൽകിയിട്ടുണ്ട്‌.

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും. വ്യാപാരലാഭം വര്‍ധിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാകും. സത്യസന്ധമായ പ്രവൃത്തിയാല്‍ മറ്റുള്ളവർക്കു പ്രിയപ്പെട്ടവരാകും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്കു ചില അപ്രതീക്ഷിത തടസ്സങ്ങൾ നേരിടാവുന്നതാണ്. ധനൈശ്വര്യത്തിന്റെയും കാര്യലാഭത്തിന്റെയും അനുഭവങ്ങൾ വരാവുന്ന വാരമാണ്. വ്യക്തി ബന്ധങ്ങളിൽ ചില പ്രതിസന്ധികള്‍ ഉണ്ടാകാവുന്നതാണെങ്കിലും ജീവിതപ്രതിസന്ധികളെ അനായാസേന തരണം ചെയ്യും. സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടും. കടബാധ്യതകൾ വലിയ അളവിൽ കുറയ്ക്കുവാൻ കഴിയും.
ദോഷപരിഹാരത്തിനായി ശിവന് കൂവളമാലയും ധാരയും. മഹാവിഷ്ണുവിന് തുളസിമാലയും പാല്പായസ നിവേദ്യവും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
നയപരവും സ്‌നേഹവുമായ പ്രവൃത്തിയാല്‍ ബന്ധുക്കളെ ആകര്‍ഷിക്കും. ഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യപുരോഗതി പ്രതീക്ഷിക്കാം. പഠിപ്പ് കഴിഞ്ഞ് ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് താൽക്കാലിക തൊഴിൽ ലാഭം പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് പങ്കാളികൾ തമ്മിൽ പരസ്പരം സ്‌നേഹവും ഐക്യവും പ്രകടിപ്പിക്കും. പുതിയ പദ്ധതികൾ ഏറ്റെടുക്കും. തൊഴിൽ മേഖലയിൽ ആനുകൂല്യങ്ങൾ കുറയുന്നതിനാൽ കുടുംബ ചുമതലകൾ നിർവഹിക്കുവാൻ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാം. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും.
ദോഷപരിഹാരത്തിനായി നാഗദേവതകൾക്ക് നൂറും പാലും. ഗണപതിക്ക് കറുകമാലയും മോദക നിവേദ്യവും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. മറ്റുള്ളവർക്കായി ത്യാഗമനസ്‌കതയോടു കൂടി പ്രവര്‍ത്തിക്കും. സഹോദരങ്ങളാല്‍ മാനസികദുഃഖം വരാനിടയുണ്ട്. അനാവശ്യമായ കാര്യങ്ങളെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. വ്യാപാര വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. സുഹൃത്തുക്കളാല്‍ പലവിധ നഷ്ടങ്ങള്‍ വരാനിടയുണ്ട്. പുതിയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. പൊതു സ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കാനുള്ള അവസരം വന്നുചേരും. കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മനഃപ്രയാസമുണ്ടാക്കും.
ദോഷപരിഹാരത്തിനായി മഹാവിഷ്ണുവിന് ഭാഗ്യസൂക്ത പുഷ്പാഞ്ജലി, പാല്പായസ നിവേദ്യം. ഗണപതിക്ക് മോദക നിവേദ്യവും മുക്കുറ്റി പുഷ്പാഞ്ജലിയും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ചുറുചുറുക്കോടെ എല്ലാ ജോലികളും ചെയ്തുതീര്‍ക്കും. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിട വരുമെങ്കിലും അതിനു പരിഹാരവും വൈകാതെ സംഭവിക്കും. ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യസത്തിന് സാദ്ധ്യത. മുന്‍കോപം കാരണം ഒന്നിലും ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാതെവരും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴിലില്‍ അഭിവൃദ്ധിയുണ്ടാകും. ബിസിനസില്‍ നിന്നും ഉണ്ടായ കടബാദ്ധ്യതകള്‍ മറികടക്കാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. പൊതുവിൽ ഗുണാനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുന്ന വരുമായിരിക്കും.
ദോഷപരിഹാരത്തിനായി ശാസ്താവിന് നീരാഞ്ജനം, എള്ളുപായസം. ഭദ്രകാളിക്ക് നാരങ്ങാവിളക്ക്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവർത്തന രംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. അവിവാഹിതർക്കും പുനര്‍വിവാഹം അന്വേഷിക്കുന്നവര്‍ക്കും അനുകൂല അനുഭവങ്ങൾ പ്രതീക്ഷിക്കാം. അന്യര്‍ക്കായി പരിശ്രമിക്കുന്നത് മൂലം തനിക്കും ഉപകാരം ലഭ്യമാകും. നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസില്‍ തീരുമാനങ്ങള്‍ കൈകൊള്ളുക. മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവര്‍ത്തിക്കുവാനുള്ള മനോവികാരം നന്നല്ല. നിലവിലുള്ള ജോലിയില്‍ തുടരാന്‍ കഴിയാത്ത തിനാൽ പുതിയ തൊഴിലിനായി ശ്രമിക്കും. എന്നാൽ തൊഴിൽമാറ്റത്തിന് വരം അനുകൂലമല്ല. വാരാന്ത്യത്തിൽ കൂടുതൽ ധന നേട്ടം പ്രതീക്ഷിക്കാം.
ദോഷപരിഹാരത്തിനായി മഹാവിഷ്ണുവിന് തുളസിമാലയും പാല്പായസ നിവേദ്യവും. ശിവന് ധാരയും മൃത്യുഞ്ജയ പുഷ്പാഞ്ജലിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വരകൃപയാല്‍ നിഷ്പ്രയാസം സാധ്യമാകും. പെട്ടെന്നുള്ള കോപം നിമിത്തം പരുഷമായി സംസാരിക്കും. മാതാപിതാക്കന്മാരുടെ ആഗ്രഹം സാധിപ്പിക്കുവാൻ പരിശ്രമിക്കും. മനസിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും. ജീവിതത്തില്‍ ഗൗരവമായ സ്ഥാനപ്രാപ്തി പ്രതീക്ഷിക്കാം. സ്വന്തമായി സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കു മികച്ച ലാഭം പ്രതീക്ഷിക്കാം. ദമ്പതികള്‍ പരസ്പരവിശ്വാസത്തോടും കരുതലോടും കൂടി പ്രവര്‍ത്തിക്കും. രോഗ ശമനത്തിനായി അല്പം കൂടെ കാത്തിരിക്കേണ്ടി വരും. ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു പ്രവർത്തിക്കും.
ദോഷപരിഹാരത്തിനും ഭാഗ്യ പുഷ്ടിക്കുമായി സുബ്രഹ്മണ്യന് പാൽ അഭിഷേകവും പഞ്ചാമൃത നിവേദ്യവും, ഗണപതിക്ക് നാളികേരം ഉടയ്ക്കൽ.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. പരീക്ഷ എഴുതുന്നവര്‍ക്ക് വിജയ സാധ്യത കാണുന്നു. ഏർപ്പെടുന്ന പ്രവൃത്തികളിൽ മിക്കതിലും വിജയം കണ്ടെത്തും. ബന്ധുമിത്രാദികളില്‍ നിന്നും അപ്രതീക്ഷിതമായ എതിര്‍പ്പുകളെ തരണം ചെയ്യേണ്ടി വരും. തനിക്കോ അടുത്ത കുടുംബാംഗങ്ങൾക്കോ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടിയ വാരമാണ്. സാമൂഹിക രംഗത്ത് അംഗീകാരംവർധിക്കും. മനസന്തോഷകരമായ കാര്യങ്ങള്‍ ഏറെ ഉണ്ടാവാനിടയുണ്ട്. ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തക്കതായ സാമ്പത്തിക ലാഭം ലഭിക്കാൻ പ്രയാസമാകും.വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ ഉത്സാഹവും താല്പര്യവും വർധിക്കും.
വിഷ്ണുവിന് നെയ് വിളക്ക്, പാല്പായസ നിവേദ്യം, ഗണപതിക്ക് കൂട്ടു ഗണപതിഹോമം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവൃത്തി മേഖലയില്‍ മന്ദതയും തടസവും ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് മേലധികാരികളുടെ നീരസത്തിന് ഇടവരും. അപ്രതീക്ഷിത യാത്രകള്‍ വന്നുചേരും. മനഃക്ലേശം വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. ആഴ്ച മധ്യത്തിനു ശേഷം കൂടുതൽ അവസരവും ആനുകൂല്യവും ലഭ്യമാകും. സാഹചര്യങ്ങൾ അനുകൂലമാകും. അവിവാഹിതർക്ക് വിവാഹകാര്യങ്ങള്‍ക്ക് തീരുമാനമാകും. പുതിയ സുഹൃത് ബന്ധങ്ങള്‍ ഗുണം ചെയ്യും. ജീവിതപങ്കാളി മുഖാന്തരം നേട്ടങ്ങള്‍ ഉണ്ടാകും. കലാകാരന്മാർക്ക് അംഗീകാരം വർധിക്കും.
ദോഷ ശമനത്തിന് നാഗ ദേവതകൾക്ക് നൂറും പാലും വഴിപാടും സുബ്രഹ്മണ്യന് പാൽ അഭിഷേകവും സമർപ്പിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യങ്ങള്‍ വലിയ പ്രതിസന്ധിയില്ലാത മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന വാരമാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങളില്‍ നിന്നു മോചനം ലഭിക്കും. ശരീരസുഖം വർധിക്കും. ജോലിരംഗത്തു കൂടുതല്‍ സ്ഥാനം ലഭിക്കും. കുടുംബാംഗങ്ങളില്‍ നിന്നു വേണ്ടത്ര സ്‌നേഹവും സഹകരണവും ഉണ്ടാകും. കുടുംബ സാഹചര്യങ്ങൾ അനുകൂലമാകും. വിദ്യാർഥികൾ വിദ്യാവിജയം നേടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. ധനാഗമമാര്‍ഗങ്ങള്‍ വര്‍ധിക്കും. തൊഴിലിൽ സ്ഥാനക്കയറ്റത്തിനും അധിക ഉത്തരവാദിത്വങ്ങൾക്കും സാധ്യത കാണുന്നു.
ദോഷ ശമനത്തിനായി ശാസ്താവിന് നീരാഞ്ജനം, എള്ളുപായസം, ഭഗവതിക്ക് പായസ നിവേദ്യം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനാഗമമാര്‍ഗങ്ങള്‍ക്ക് തടസമുണ്ടാകും. പ്രതീക്ഷിച്ച കാര്യങ്ങൾ സാധിക്കാൻ കാലതാമസം നേരിടും. ബന്ധുക്കള്‍ ശത്രുക്കളെപ്പോലെ പെരുമാറുന്നതിൽ മനഃക്ലേശം തോന്നും. അയല്‍ക്കാരുമായും സുഹൃത്തുക്കളുമായും തര്‍ക്കങ്ങള്‍ വന്നുചേരും. അപകടങ്ങളില്‍ ഒടിവ്, ചതവ് എന്നിവയ്ക്ക് ഇടയുണ്ട്. അധികാരികളുടെ ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും. ആഴ്ചയുടെ അവസാനത്തിൽ തടസങ്ങൾക്ക് പരിഹാരം ഉണ്ടാകും. അവിചാരിത കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകും.
മഹാവിഷ്ണുവിന് ഭാഗ്യസൂക്ത പുഷ്പാഞ്ജലി, ഗണപതിക്ക് കറുകമാലയും അപ്പം നിവേദ്യവും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധനവരവ് ഉണ്ടാകുമെങ്കിലും ചെലവ് വര്‍ധിക്കും. ദുര്‍ജന സംസര്‍ഗം മൂലം ധനനഷ്ടവും സമയനഷ്ടവും ഉണ്ടാകും. വിദ്യാർഥികൾക്ക് വിദ്യാതടസം നേരിടുവാൻ സാധ്യത കാണുന്നു. കുടുംബ സ്വസ്ഥത കുറയാൻ ഇടയുണ്ട്. ബന്ധുഗുണം, തൊഴില്‍ സ്ഥിരത, സര്‍ക്കാര്‍ സഹായം എന്നിവ ലഭിക്കും. വാരമധ്യത്തിനു ശേഷമുള്ള ദിവസങ്ങൾ കൂടുതൽ ആനുകൂല്യം നിറഞ്ഞവയായിരിക്കും. തർക്കങ്ങളിൽ അനുകൂല തീരുമാനം ലഭിക്കും. ആരോഗ്യ ക്ലേശങ്ങൾക്ക് ശമനം ലഭിക്കും. ജീവിത പങ്കാളിയുടെ സമീപനം ആശ്വാസം പകരും.
ദോഷ ശമനത്തിനായി ശാസ്താവിന് നീരാഞ്ജനവും ശിവന് കൂവളമാലയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികനഷ്ടം കുറെയൊക്കെ നികത്തിയെടുക്കാന്‍ കഴിയും. ജോലിരംഗത്തു പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളില്‍ നിന്നുള്ള സ്‌നേഹവും സഹകരണവും മനസ്സിനു കരുത്തു പകരാന്‍ സഹായിക്കും. പ്രവര്‍ത്തനരംഗത്ത് ഇടപെടുന്ന കാര്യങ്ങളിലെല്ലാം കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. സാമ്പത്തികകാര്യങ്ങളില്‍ കൂടുതല്‍ അച്ചടക്കം പാലിക്കണം. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഴിയും.
ദോഷ പരിഹാരത്തിനായി ശ്രീകൃഷ്ണന് കദളിപ്പഴം നിവേദിച്ച് രാജഗോപാല മന്ത്രാർച്ചന, സുബ്രഹ്മണ്യന് അഷ്ടോത്തര പുഷ്പാഞ്ജലി.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter