മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 ജൂൺ 1 മുതൽ 7 വരെയുള്ള നക്ഷത്രഫലങ്ങൾ

ഓരോ നാളുകാരുടെയും സമ്പൂർണ്ണ വാരഫലം താഴെ വീഡിയോയിൽ നൽകിയിട്ടുണ്ട്‌.

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആരോഗ്യനില അത്ര മെച്ചമല്ല. ചുറ്റുപാടുകള്‍ പൊതുവേ നന്ന്‌. പണം സംബന്ധിച്ച കാര്യങ്ങളില്‍ മുന്‍ഗണന നല്‍കുന്നതോടൊപ്പം ജാഗ്രതയും കാട്ടണം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചമുണ്ടാകും. ദമ്പതികള്‍ക്കിടയില്‍ പരസ്പര ധാരണയോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കൃഷിയില്‍ മെച്ചമുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ പലതരത്തിലുമുള്ള മെച്ചമുണ്ടാകും. ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകും.ഉറക്കമില്ലായ്മ, അകാരണമായ വിഷമം, ശത്രുശല്യം എന്നിവയുണ്ടാകും. സ്വന്തം രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ മറ്റുള്ളവരെ കരുവാക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ജോലിയുമായി ബന്ധപ്പെട്ട്‌ ഉന്നതരുമായി നല്ല ബന്ധം സ്ഥാപിക്കും. ഉദ്ദേശിച്ച പലകാര്യങ്ങളിലും വിജയസാധ്യതയുണ്ട്‌. പലതരത്തിലുമുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസ രംഗത്ത്‌ ഉയര്‍ച്ചയുണ്ടാകും. ഏതു കാര്യത്തിലും ജാഗ്രത. സ്നേഹപൂര്‍വമായ പെരുമാറ്റം ലഭിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
സന്താനങ്ങളാല്‍ സന്തോഷം കൈവരും. അനാവശ്യമായ ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്‌. അപവാദങ്ങള്‍ കേള്‍ക്കാന്‍ സാധ്യത. ആരോഗ്യ നില മെച്ചം. ഉറക്കമില്ലായ്മ ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. വിദ്യാഭ്യാസത്തില്‍ മെച്ചമുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കരുത്‌. സഹോദര സഹായം ഉണ്ടാകും. സഹപ്രവര്‍ത്തകരോട്‌ മാന്യമായി പെരുമാറുന്നത്‌ ഉത്തമം. അവിചാരിതമായി പല പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടിവരും. ജോലിയില്‍ ഉന്നതാധികാരികളുടെ പ്രീതിക്ക്‌ പാത്രമാവും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ജോലിസ്ഥലത്തെ ഉന്നതധികാരികളുടെ ശല്യപ്പെടുത്തലുകള്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ ആലോചിച്ചു കാര്യങ്ങള്‍ നടപ്പിലാക്കുക. പൊതുവേ പ്രശ്‌നങ്ങളെ തരണം ചെയ്യുന്ന വാരമാണിത്‌. യാത്രയില്‍ ജാ‍ഗ്രത പാലിക്കുക. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്‌.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സർക്കാർ നടപടികളിൽ ജയം. അയൽക്കാരോട്‌ സ്നേഹപൂർവം പെരുമാറുക കുടുംബാംഗങ്ങളുമായി യോജിച്ചു പോകുക.അനാവശ്യ ചെലവുകളും അലച്ചിലും ഉണ്ടാകും. വിചാരിച്ച കാര്യങ്ങൾ നടപ്പിലാകാൻ കാലതാമസമുണ്ടാകും. സന്താനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
നിങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്‌തുതീര്‍ക്കും. മാതാപിതാക്കളുടെ സ്‌നേഹവും സഹകരണവും വര്‍ദ്ധിക്കും. ചുറ്റുപാടുകളുമായി കൂടുതല്‍ ഇടപഴകും. സ്വത്തുതര്‍ക്കങ്ങളില്‍ ധൃതിയില്‍ തീരുമാനങ്ങളെടുക്കരുത്‌.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യുക. ഉദ്യോഗത്തില്‍ ഉന്നതാധികാരികളുടെ പ്രീതി ലഭിച്ചേക്കും. ബന്ധുക്കളോട്‌ നീരസം പാടില്ല. ദൈവിക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക. അനാവശ്യ കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കടം സംബന്ധിച്ച പ്രശ്നങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരും. ഭാര്യാ-ഭർതൃ ബന്ധം മെച്ചപ്പെടും. വാഹന പ്രശ്നങ്ങൾ ഇല്ലാതാകും. ആർക്കും തന്നെ ജാമ്യം നിൽക്കുകയോ സാക്ഷി പറയുകയോ ചെയ്യരുത്‌. ആരോഗ്യ നില തൃപ്തികരമായിരിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും. എന്തു ചെലവു ചെയ്‌തും സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യ പ്രശ്നങ്ങളുണ്ടായേക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. ഭൂമി വാങ്ങാനവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും. സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും. സാമ്പത്തിക നില മെച്ചപ്പെടും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter