മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 ജൂലൈ 27 മുതൽ ഓഗസ്റ്റ്‌ 2 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സഹോദരന്മാരിൽ നിന്നും സഹോദരസ്ഥാനീയരിൽ നിന്നും നേട്ടങ്ങളുണ്ടാകും. അമിതകോപം മൂലം വിഷമതകൾ ഉണ്ടാകാം. ദാമ്പത്യജീവിതത്തിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ജോലിയിൽ സ്ഥിരത ഉണ്ടാകും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകും. ബിസിനസ് മേഖലയെ സംബന്ധിച്ചിടത്തോളം ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നു. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അവിവാഹിതർക്ക് വിവാഹാദി കാര്യങ്ങളുടെ തടസ്സനുഭവങ്ങൾ ഒഴിവാകും. ചിലപ്പോൾ ചില അടുത്ത സുഹൃത്തുക്കളുമായി മുഷിഞ്ഞു സംസാരിക്കേണ്ടസാഹചര്യങ്ങൾ വരാം.വിദ്യാഭ്യാസ മേഖലകളിൽ വിജയം കൈവരിക്കും. ശത്രുക്കൾ നിഷ്പ്രഭരാകും. കേസ് വഴക്കുകളിലും തർക്കങ്ങളിലും വിജയിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. തടസ്സങ്ങൾ മാറി കാര്യസാധ്യം പ്രതീക്ഷിക്കാവുന്ന വാരമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ബുദ്ധിപൂർവ്വം പ്രവർത്തിച്ചാൽ പല കാര്യങ്ങളും നേടിയെടുക്കാൻ കഴിയുന്ന വാരമാണ്. പ്രണയബന്ധങ്ങളിൽ ഉലച്ചിലുകൾ ഉണ്ടാകാം. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വരുമാനം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമാണ്. പൊതുവിൽ ഈശ്വരാധീനം ഉണ്ടാകും. ദൂര യാത്രകൾ മൂലം ബുദ്ധിമുട്ടുണ്ടാക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽമേഖലയിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അധികാര സ്ഥാനങ്ങളിൽ എത്തിപ്പെടാൻ മനസ്സിൽ കൂടുതൽ ആശയങ്ങൾ ആസൂത്രണം ചെയ്യും. പല ആഗ്രഹങ്ങളും ഈ വാരത്തിൽ പ്രയോഗികമാക്കുവാൻ കഴിയും. വിദ്യാർഥികൾക്ക് പഠന കാര്യങ്ങളിൽ താല്പര്യം കുറയാൻ ഇടയുണ്ട്. പൊതു രംഗത്ത് ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നതിനാൽ അഭിനന്ദനം ലഭിക്കും. ആത്മാർത്ഥത പുലർത്തിയിരുന്നവരുമായി അകന്നു നിൽക്കാനുള്ള പ്രവണതയുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിൽ രംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. സേവന മേഖലയുമായി ബന്ധപ്പെട്ടവർ പണിയെടുക്കുന്നവർക്ക് ഉയർന്ന പദവികൾ ലഭിക്കും. സർക്കാറിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വൈകും. വിദേശത്തുള്ള കുടുംബാംഗങ്ങളുടെ സഹായ സഹകരണങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങളുടെ രോഗ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽ സ്ഥാനത്ത് തർക്കവിഷയങ്ങൾ ഉണ്ടാകാൻ സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വിവാഹാദി കാര്യങ്ങൾക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് മനസ്സിനിണങ്ങിയ പെൺകുട്ടികളെ കണ്ടെത്താൻ കഴിയും. നേത്ര രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ചതിയിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ സ്ഥാനമാനങ്ങൾക്കായി നമ്മുടെ പേര് നിർദ്ദേശിക്കപ്പെടാൻ സാധ്യത കാണുന്നു. പുതിയ പദ്ധതികൾ നടപ്പാക്കാനുള്ള മാനസിക ശേഷി കുറയും. സ്ഥാനക്കയറ്റം ലഭിക്കും. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുന്നത് നന്നായിരിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പുതിയ കരാർ ജോലികളും മറ്റും ഏറ്റെടുക്കാൻ കഴിയും. സംസാരത്തിൽ ആശയവിനിമയ സംബന്ധമായ അപാകത വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദൂരദേശ യാത്രകൾ അനുകൂലമായി വരും. വിദേശ തൊഴിൽ ചെയ്യുന്നവർക്ക് മാനസിക സംഘർഷം ആലാപനം കുറയും. വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ തടസ്സം നേരിടാം. വിവിധ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും. ഉത്തമ സുഹൃത്തുക്കളിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട വാക്കുതർക്കങ്ങൾ സാധ്യത കൂടുതലാണ്. കർമ്മമേഖലയിൽ കൂടുതൽ വിജയം കൈവരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കും. തൊഴിൽ വരുമാനം വർദ്ധിക്കും. സാമ്പത്തിക ഇടപാടുകൾക്ക് അനുവാദം ലഭിക്കും. ഉത്സാഹപൂർവം കാര്യങ്ങൾ ചെയ്തുതീർക്കാൻ ശ്രമിക്കും. ബുദ്ധിപരമായ നീക്കങ്ങൾ വിജയിക്കും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി വരാൻ അല്പം കൂടെ സമയമെടുക്കും. സഹോദരങ്ങളിൽ നിന്ന് ഗുണം ലഭിക്കില്ല. കുടുംബത്തിൽ തർക്കങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ അലസത ഉണ്ടാകും. കുടുംബത്തിലെ മുതിർന്നവരുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. ഉത്സാഹപൂർവം പ്രവർത്തിക്കും. ധന നേട്ടമുണ്ടാക്കാനുള്ള പുതിയ ആശയങ്ങളെ പറ്റിചിന്തിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നൂതന സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. പ്രതീക്ഷിക്കാതെ ചില നേട്ടങ്ങള്‍ വന്നുചേരും. നറുക്കെടുപ്പുകളിലും ഭാഗ്യപരീക്ഷണങ്ങളിലും വിജയിക്കും. നൂതന വസ്ത്രാഭരണങ്ങള്‍,സമ്മാനങ്ങൾ തുടങ്ങിയവ ലഭിക്കും. പുതിയ വാഹനം വാങ്ങും. നൂതന ഗൃഹനിര്‍മ്മാണം ആരംഭിക്കും. പുതിയ വ്യാപാരങ്ങള്‍ ആരംഭിക്കുവാനുള്ള പരിശ്രമം വിജയിക്കും. വളരെ കാലമായി നമ്മോടൊപ്പം നിന്ന സുഹൃത്തുക്കൾ നമ്മളിൽ നിന്ന് അകന്നു പോകാൻ സാധ്യതയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആയാസകരമായ പ്രവൃത്തികൾ ചെയ്യേണ്ടിവരും. നമ്മുടെ വാക്കുകൾക്ക് അംഗീകാരം ലഭിക്കും. തൊഴിൽ മേന്മ അനുഭവപ്പെടും. വരുമാന വർദ്ധനവ് ഉണ്ടാകും. ദ്രവ്യ ലാഭം ദൂര ദേശ യാത്രകൾകൊണ്ട് ഗുണ ഫലങ്ങൾ ഉണ്ടാകും. ചിലവുകൾ വർദ്ധിക്കും. കാര്യവിജയം സന്തോഷം അംഗീകാരം എന്നിവ കാണുന്നു. ആഴ്ച അവസാനം കാര്യങ്ങളെല്ലാം പൂർണമായും അനുകൂലമായി വരുന്നതാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സ്ഥാന ലാഭം ഐശ്വര്യം സാമ്പത്തിക മേന്മ കുടുംബ സുഖം എന്നിവ കാണുന്നുണ്ട്. വാക്ക് തർക്കങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുക വരുമാന തടസ്സമുണ്ടാകാം. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് തടസ്സപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്ന വർക്ക് ജോലി സാധ്യത വർദ്ധിക്കും. ആർക്കും പണം കടം കൊടുക്കരുത്. സ്ത്രീകൾ മൂലം ദുരനുഭവങ്ങൾ കൂടുതലായി കാണുന്നുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter