മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 ജൂലൈ 13 മുതൽ 19 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ഭാഗ്യാനുഭവങ്ങള്‍ വരാവുന്ന വാരമാണ്. മനസ്സിന് സുഖവും സമാധാനവും നൽകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ എല്ലാ കാര്യങ്ങളിലും പ്രാരംഭ തടസ്സവും കാലതാമസവും അനുഭവപ്പെടാൻ ഇടയുണ്ട്. സമൂഹ മധ്യത്തിൽ അംഗീകാരം വർധിക്കും. സൽക്കർമ്മങ്ങൾ ചെയ്യുവാൻ അവസരം ലഭിക്കും. വ്യാപാര മേഖലകളില്‍ ഏർപ്പെട്ടിരിക്കുന്നവർക്ക് മോശമല്ലാത്ത ലാഭം പ്രതീക്ഷിക്കാം. വിദേശത്ത് നിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദര്‍ഭം കാണുന്നു.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ധനാഭിവൃദ്ധിയും മാനസികസന്തോഷവും പ്രതീക്ഷിക്കാം. സന്താനങ്ങളുടെ പഠന ആവശ്യങ്ങൾക്കായി ധാരാളം ധനം ചെലവഴിക്കും. സ്വന്തമായി തൊഴിലുകൾ ചെയ്യുന്നവർ ഇടപാടുകൾ സമയത്ത് ചെയ്തു പൂർത്തിയാക്കുവാൻ പ്രയാസപ്പെടും. ധാരാളം ധനം സമ്പാദിക്കുമെങ്കിലും അർഹമായ ബഹുമതി ലഭിക്കുവാൻ പ്രയാസമാണ്. അധ്വാനഭാരം വർധിക്കും. ചില മനഃക്ലേശങ്ങൾ അവിചാരിതമായി വന്നുചേരുമെങ്കിലും സുഹൃത് സഹായത്താൽ പ്രതിസന്ധികൾ മറികടക്കാൻ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ധനവരവും മാനസികസന്തോഷവും പ്രതീക്ഷിക്കാവുന്ന വാരമാണ്. സത്യസന്ധമായി പ്രവർത്തിക്കുന്നതിൽ അഭിനന്ദനം ലഭിക്കും. പൊതു പ്രവർത്തകർക്ക് ജനസ്വാധീനതയും പ്രീതിയും ലഭിക്കുന്നതായിരിക്കും. സഹപ്രവർത്തകർ സഹകരണത്തോടെ പ്രവർത്തിക്കും. സ്ത്രീകൾ ആയ സുഹൃത്തുക്കൾ, ബന്ധുക്കൽ മുതലായവർ മൂലം പലവിധ നന്മകൾ ലഭിക്കും. സഹോദരങ്ങളുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതായിരിക്കും. പ്രധാന വ്യക്തികളെ കാണാനുള്ള അവസരം ഉണ്ടാകും. വ്യാപാര ലാഭം വർധിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
സ്ഥിര ജോലിക്കായി പരിശ്രമിക്കാവുന്നവർക്ക് ആഗ്രഹ സാധ്യം വരാൻ ഇടയുള്ള വാരമാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. മാനസികോല്ലാസം നൽകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. വിട്ടുവീഴ്ചയും ത്യാഗമനസ്കതയും പ്രകടിപ്പിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. സാഹചര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കും. വിവാഹ ബന്ധം ഒഴിഞ്ഞു നിൽക്കുന്നവർക്ക് പുനർവിവാഹത്തിനായുള്ള പരിശ്രമം വിജയത്തിൽ എതാൻ ഇടയുണ്ട്. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബാഭിവൃദ്ധി പ്രതീക്ഷിക്കാവുന്ന വാരമാണ്. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് പഴയതിലും ലാഭം പ്രതീക്ഷിക്കാം. വ്യാപാരം ചെയ്യുന്നവർക്കും ഭേദപ്പെട്ട ലാഭം ലഭ്യമാകും. ചിങ്ങക്കൂറുകാരായ നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾക്ക് ഈ വാരം മത്സര പരീക്ഷകളിൽ വിജയം കൈവരിക്കുവാൻ കഴിയും. പുണ്യകർമ്മങ്ങൾ ചെയ്യുവാൻ അവസരം ലഭിക്കും. തൊഴിലിൽ ഉന്നതസ്ഥാനപ്രാപ്തി പ്രതീക്ഷിക്കാം. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം കിട്ടാവുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും. സുഹൃത്തുക്കൾ നിമിത്തം വിഷമതകൾ വരാവുന്നതാണ്. . ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. അകാരണമായ മനോവ്യാകുലത അനുഭവപ്പെടും. തൊഴിലിൽ അനുകൂലമായ സമയമാണ്. വിദേശയാത്രയ്ക്കുള്ള തടസ്സങ്ങൾ മാറും. കൂട്ടുബിസിനസ്സ്കാർക്ക് അനുകൂല സമയമാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വ്യാപാരത്തിൽ അൽപം കുറവ് വരാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധയും താൽപര്യവും അല്പം കുറഞ്ഞെന്നു വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഉത്തരവാദിത്തവും ചുമതലയും വർധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കുവാൻ കഴിയും. സമൂഹത്തിൽ ഉന്നത രംഗത്ത് പ്രവർത്തിക്കുന്നവരുമായി അടുത്ത് ഇടപഴകുവാൻ അവസരം ലഭിക്കും. വരുമാനം വർദ്ധിക്കുമെങ്കിലും അപ്രതീക്ഷിത ചിലവുകൾ മൂലം സാമ്പത്തിക ക്ലേശം വരാവുന്നതാണ്. പൊതുപ്രവർത്തനങ്ങളിൽ അംഗീകാരം ലഭിക്കും. പല പ്രധാന കർത്തവ്യങ്ങളും പങ്കാളിത്തം ലഭിക്കുന്നത് അഭിമാനകരമാകും. മറ്റുള്ളവരെ സഹായിക്കുവാൻ അവസരം ലഭിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വിമർശനങ്ങൾ നേരിടേണ്ട സാഹചര്യങ്ങൾ വരുമെങ്കിലും നിരപരാധിത്തം തെളിയിക്കാൻ കഴിക്കുന്നതിലൂടെ അംഗീകാരലബ്ദി ഉണ്ടാകും. മുതിർന്ന വ്യക്തികളുടെ ഉപദേശവും ആശിർവാദവും സ്വീകരിച്ച ചെയുന്നതായ പ്രവർത്തനങ്ങൾ വിജയത്തിൽ എത്തും. ആശയവിനിമയത്തിൽ അപാകതയ്ക്ക് സാധ്യതയുള്ളതിനാൽ ഉന്നതവ്യക്തികളുമായി ഇടപെടുമ്പോൾ സവിശേഷ ശ്രദ്ധ പുലർത്തണം. കുടുംബാന്തരീക്ഷം അനുകൂലമായിരിക്കും. യാത്രകൾക്ക് തടസം നേരിടാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പലവിധ പ്രതിസന്ധികളും വരാവുന്ന വാരമാണെങ്കിലും അവയെ അതിജീവിക്കുവാന്‍ കഴിയും. കുടുംബ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഴിയുന്ന വാരമാണ്. വീഴ്ചകള്‍ക്ക് സാധ്യതയുള്ളതിനാല്‍ വാഹന ഉപയോഗം ശ്രദ്ധയോടെ വേണം. ഏല്‍പ്പിച്ച ജോലികള്‍ സമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ അധികാരികളില്‍ നിന്നും അഭിനന്ദനം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അലസത വര്‍ധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ പഠന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭൂമി ഇടപാടുകള്‍ ലാഭകരമായി ഭവിക്കും. പ്രവര്‍ത്തന രംഗത്ത് നവീനമായ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ വിജയിക്കും. യാത്രകള്‍ മൂലം സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. എടുത്തുചാടിയുള്ള പെരുമാറ്റം മൂലം മാനസിക വൈഷമ്യം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. തൊഴില്‍ നഷ്ടം വന്നവര്‍ക്ക് യോജ്യമായ പുനര്‍നിയമനം ലഭിക്കും. അനാവശ്യമായ ചിന്തകള്‍ മൂലം മനസ്വസ്ഥത കുറയും. സംഘടനകളുടെ നേതൃ സ്ഥാനം ഏറ്റെടുക്കും. കടബാധ്യതകള്‍ വലിയ അളവില്‍ കുറയ്ക്കുവാന്‍ കഴിയുന്നതില്‍ ആശ്വാസം തോന്നും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭൂമിയില്‍ നിന്നും കൃഷിയില്‍ നിന്നും മറ്റും ആദായം വര്‍ധിക്കും. തൊഴില്‍ അന്വേഷകര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകും. ദാമ്പത്യ കാര്യങ്ങളില്‍ അല്പം ദോഷകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പല കാര്യങ്ങളിലും പതിവിലും അധികം അധ്വാനം വേണ്ടി വരും. നല്ല കാര്യങ്ങള്‍ക്കായി പണവും സമയവും ചിലവഴിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളിലൂടെ ആത്മവിശ്വാസവും മന സമാധാനവും കൈവരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിന് സുഖവും ആത്മവിശ്വാസവും പകരുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യതയുള്ളതിനാല്‍ ആശയവിനിമയത്തില്‍ മിതത്വം പാലിക്കുക. സാമ്പത്തികമായി വാരം അത്ര അനുകൂലമല്ല. അനാവശ്യ ചിലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കും. പല കാര്യങ്ങളിലും കുടുംബത്തിന്റെ പിന്തുണ സഹായകരമായി ഭവിക്കും. ഭാവിയെ കരുതി ദീര്‍ഘകാലപദ്ധതികളില്‍ പണം മുടക്കാന്‍ തീരുമാനിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter