08
April, 2020
Wednesday
05:29 PM
banner
banner
banner
banner

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 ഫെബ്രുവരി 24 മുതൽ മാർച്ച്‌ 1 വരെയുള്ള നക്ഷത്രഫലങ്ങൾ

സമ്പൂർണ്ണ വാരഫലം: 2020 ഫെബ്രുവരി 24 മുതൽ മാർച്ച്‌ 1 വരെ

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ദാമ്പത്യകലഹം മാറും. സന്താനങ്ങളിൽനിന്ന്‌ ധനസഹായം. നല്ല സുഹൃത്തുക്കളെ കിട്ടും. ലോൺ, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. ഗൃഹനിർമ്മാണത്തിൽ പുരോഗതി. കുടുംബാംഗങ്ങൾ തമ്മിൽ കലഹസാധ്യത. നിയമപാലകർക്ക്‌ തൊഴിലിൽ പ്രശ്നങ്ങൾ. കൃഷിയിലൂടെ കൂടുതൽ ധനലബ്ധിയും അംഗീകാരവും. സ്ത്രീ സൗഹൃദങ്ങൾ കുഴപ്പത്തിൽപ്പെടുത്താതെ നോക്കണം, ഭാഗ്യാനുഭവങ്ങളുണ്ടാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
മത്സരരംഗത്ത്‌ വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരിൽനിന്ന്‌ അപമാനം. മക്കളുടെ പഠനകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും. പലവിധ ചെലവുകൾ വന്ന്‌ ബുദ്ധിമുട്ടിക്കും. സഹോദരങ്ങളുമായി അഭിപ്രായഭിന്നതകളുണ്ടാകും. യാത്രാക്ലേശമുണ്ടാകും. വാടക വീട്ടിൽ താമസിക്കാൻ യോഗം, നിലവിലെ ജോലി വിട്ട്‌ മറ്റൊന്നിനായി ശ്രമിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മുൻകാല പ്രവൃത്തികൾ ഗുണകരമായി അനുഭവപ്പെടും. പൂർവികഭൂമി കൈവശം വരും. തൊഴിൽലബ്ധി. പ്രേമബന്ധം ദൃഢമാകും. കടം കൊടുക്കുന്നത്‌ ശ്രദ്ധിച്ചുവേണം. ദാമ്പത്യഭദ്രത. അപമാനങ്ങളെ തുടച്ചുമാറ്റാൻ കഴിയും. ജോലിയിൽ കൂടുതൽ അംഗീകാരം. വിലപിടിച്ച സമ്മാനങ്ങൾ ലഭിക്കും. സുഹൃത്തുക്കളിൽനിന്ന്‌ പ്രതികൂല പെരുമാറ്റം ഉണ്ടാകും. വിവാഹത്തിനു കാലതാമസമുണ്ടാകും, പുതിയ വാഹനം വാങ്ങുന്നതിനു യോഗം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അധികാരമത്സരം ഉണ്ടാകും. വിദ്യാസംബന്ധമായി തടസ്സം. വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കും. വാർത്താമാധ്യമരംഗത്ത്‌ അപമാനസാധ്യത. വിവാഹതടസ്സം മാറും. യാത്രാദുരിതം ശമിക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും. രാഷ്ട്രീയരംഗത്തെ തർക്കങ്ങൾ പരിഹരിക്കപ്പെടും. പ്രേമബന്ധം ദൃഢമാകും. സന്താനങ്ങളിൽ നിന്നും സുഖം, കുടുംബത്തിൽ സ്വസ്ഥതയും ഐശ്വര്യവും വർധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വാർത്താ മാധ്യമരംഗത്ത്‌ പ്രശസ്തി. രോഗങ്ങൾ കുറയും. തൊഴിൽരംഗത്തെ കലഹം പരിഹരിക്കപ്പെടും. രാഷ്ട്രീയമേഖലയിൽ പ്രശസ്തി. മാതാപിതാക്കളിൽനിന്ന്‌ ധനസഹായം. ഭൂമിസംബന്ധമായി കേസുകൾക്ക്‌ സാധ്യത. കലാരംഗത്ത്‌ അംഗീകാരം. പ്രേമസാഫല്യം. വാഹനലാഭം. കേസുകൾ ഒത്തുതീർപ്പിലാകും. മത്സരരംഗത്ത്‌ വിജയസാധ്യത. ദമ്പതികൾ തമ്മിൽ ഐക്യം, ഭാഗ്യാനുഭവങ്ങൾ വർധിക്കും, വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധ പുലർത്തണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പുതിയ പദ്ധതികൾക്കുവേണ്ടി ധനനിക്ഷേപം നടത്തും. പ്രവർത്തന മേഖലയിൽ ചില തടസ്സങ്ങൾ നേരിടാം. എങ്കിലും ആത്മവിശ്വാസത്തോടും ആത്മസംയമനത്തോടും അവയെല്ലാം അനായാസം തരണം ചെയ്യും. സ്നേഹ ബന്ധങ്ങളുടെ കാര്യത്തിൽ കൂടുതൽ ഊഷ്മളതയും വാത്സല്യവും ഉണ്ടായിരിക്കും. ഉന്നത സ്ഥാനീയരെ പരിചയപ്പെടുന്നതിനും അവരുമൊത്ത്‌ സഹവാസത്തിനും യോഗം, പുതിയ മേഖലകൾ കണ്ടെത്തും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പൂർവികഭൂമി കൈവശം വരും. തൊഴിൽലബ്ധി. പ്രേമബന്ധം ദൃഢമാകും. കടം കൊടുക്കുന്നത്‌ ശ്രദ്ധിച്ചുവേണം. ദാമ്പത്യഭദ്രത. അപമാനങ്ങളെ തുടച്ചുമാറ്റാൻ കഴിയും. ജോലിയിൽ കൂടുതൽ അംഗീകാരം. വിലപിടിച്ച സമ്മാനങ്ങൾ ലഭിക്കും. സുഹൃത്തുക്കളിൽനിന്ന്‌ പ്രതികൂല പെരുമാറ്റം ഉണ്ടാകും. വളർത്തുമൃഗങ്ങൾക്കു നാശം, കൃഷി സംബന്ധമായി പുരോഗതി, വാഹനം മാറ്റി വാങ്ങിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ദാമ്പത്യബന്ധം ഉത്തമമായിരിക്കും.ചില കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പലതരത്തിലുമുള്ള തടസങ്ങൾ ഉണ്ടാകുന്നതാണ്‌. ആരോഗ്യസംബന്ധമായ ചെലവുകൾ കൂടുന്നതാണ്‌. സന്താനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതാണ്‌. ഉദരരോഗങ്ങൾക്ക്‌ സാദ്ധ്യത. ഉത്തരവാദപ്പെട്ട പദവികൾ വന്നുചേരും. ചുറ്റുപാടുകൾ മെച്ചപ്പെടും. പ്രമുഖ വ്യക്തികളുമായി പരിചയപ്പെടും, ഗൃഹത്തിൽ മംഗളകർമത്തിനു സാധ്യത, അലച്ചിലുകൾ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചുറ്റുപാടുകൾ അനുകൂലമാകും കുടുംബത്തിൽ സന്തോഷം കളിയാടും. സന്താനങ്ങൾ സന്തോഷം തരും. സന്താന ലാഭം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും, ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങുന്നതാണ്‌. ഭാര്യയുടെ ആരോഗ്യനില അത്ര തൃപ്തികരമാവില്ല. പണം സംബന്ധിച്ച വരവ്‌ അധികരിക്കും. ദമ്പതികൾ തമ്മിൽ ഭിന്നതയുണ്ടാകാതെ ശ്രദ്ധിക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധ്യത. സഹപ്രവർത്തകരോട്‌ രമ്യതയിൽ പെരുമാറുക. ദൈവിക കാര്യങ്ങൾക്ക്‌ സമയം കണ്ടെത്തും. പൊതുവേ നല്ല ദിവസം. അകാരണമായ ഭയം ഉണ്ടായേക്കാം. വാഹനം കൈകാര്യം ചെയ്യുന്നവർ ജാഗ്രത പാലിക്കുക. പണ സംബന്ധമായ വിഷയങ്ങളിൽ ആരെയും വിശ്വസിക്കരുത്‌. വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും, നാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അയൽക്കാരുമായി മെച്ചപ്പെട്ട ബന്ധം ലഭിക്കും. പണം സംബന്ധിച്ച ഇടപാടുകളിൽ കൂടുതൽ ജാഗ്രത കാട്ടുക. ദുരാരോപണം കേൾക്കേണ്ടിവരാൻ സാദ്ധ്യത കാണുന്നു. പൊതുപ്രവർത്തന രംഗത്തുള്ളവർക്ക്‌ മെച്ചപ്പെട്ട ദിവസം. സർക്കാർ കാര്യങ്ങളിൽ ജയം. കോടതി, പൊലീസ്‌ എന്നീ വകുപ്പുകളുമായി ബന്ധപ്പെടേണ്ടിവരും. സന്താനങ്ങളുടെ കാര്യത്തിൽ അനാവശ്യ ഉത്കണ്ഠ, സുഹൃത്‌ ബന്ധങ്ങൾ ഗുണം ചെയ്യും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കൂട്ടു വ്യവസായത്തിലെ പങ്കാളികളുമായി ഒത്തുപോവുക നന്ന്‌. ധനാഗമനം മധ്യമം. ദുർചിന്തകളെ അകറ്റുക. ചുറ്റുപാടുകളുമായി ഒത്തുപോവാൻ ശ്രമിക്കുക. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളിൽ അഭിവൃദ്ധിയുണ്ടാകും. വ്യാപാരം സംബന്ധിച്ച്‌ അനുകൂല സമയം. തൊഴിൽ രംഗത്ത്‌ പുരോഗതിയുണ്ടാകും, അനാരോഗ്യം അലട്ടും.

Comments

comments

·
[ssba] [yuzo_related]

CommentsRelated Articles & Comments