മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
തൊഴിൽ രംഗത്ത് മാറ്റങ്ങൾ പ്രതീക്ഷിക്കാം. ധനനഷ്ടത്തിന് സാധ്യതയുണ്ട്. കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാകും. സർക്കാർ സംബന്ധമായ ആനുകൂല്യങ്ങൾ ലഭ്യമാകും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
രോഗ ക്ലേശങ്ങൾക്ക് ശമനമുണ്ടാകും. ബന്ധുഗുണം വർദ്ധിക്കും. സന്താനങ്ങളുടെ ഉന്നതിക്കായി ധനവിനിയോഗം ചെയ്യും. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കുവഹിക്കും. അവസരോചിതമായ പെരുമാറ്റത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
വ്യാവസായികമായ മേഖലയിൽ പരാജയങ്ങൾക്ക് സാധ്യത കാണുന്നു. കാർഷികരംഗം പുഷ്ടിപ്പെടും. അടുത്ത സുഹൃത്തുക്കളിൽ നിന്നും വഞ്ചനാപരമായ സാഹചര്യങ്ങൾ വന്നു ചേരും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സ്നേഹബന്ധങ്ങൾ പലതും വൈവാഹിക ജീവിതത്തിന് വഴി തെളിക്കും. മതപരമായ കർമ്മങ്ങളിൽ പങ്കു വഹിക്കും. ജല സംബന്ധമായ വ്യവസായങ്ങളിൽ നിന്നും ധനാഗമം സിദ്ധിക്കും. അനുഭവ ഗുണം വർദ്ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നൂതന പദവിയിൽ ശോഭിക്കും. സാമ്പത്തിക ചെലവുകൾ വഹിക്കുന്നതാണ്. മത്സര സമാനമായ അനുഭവങ്ങൾ വന്നുചേരും. യാത്രകൾ പലതും മാറ്റിവയ്ക്കപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വിദ്യാഭ്യാസപരമായി പല നേട്ടങ്ങളും സിദ്ധിക്കും. അനുഭവ ഗുണം വർദ്ധിക്കും. അപകടങ്ങളിൽ നിന്നും അദ്ഭുതകരമായി രക്ഷപ്രാപിക്കും. മാതൃജനങ്ങളുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ സിദ്ധിക്കും. രോഗശാന്തിയും കുടുംബ സമാധാനവും നിലനിൽക്കും. വൈദേശികമായി ജോലി സാധ്യതകൾക്കായി പരിശ്രമിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അസൂയാലുക്കളുടെ ശല്യ വർദ്ധനവ് ഉണ്ടാകും. പൊതുജനങ്ങളുടെ അംഗീകാരങ്ങൾ വർദ്ധിക്കും. സാമ്പത്തിക ക്ലേശത്തിന് ശമനമുണ്ടാകും. ആരോഗ്യനില തൃപ്തികരമാവും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വാഹന സംബന്ധമായി ധനനഷ്ടത്തിന് സാധ്യതയുണ്ട്. ഉറ്റവരുടെ സഹായങ്ങൾക്ക് അവസരമുണ്ട്. ഔദ്യോഗിക സ്ഥാനചലനത്തിന് സാധ്യതയുണ്ട്. ദൈവികമായ കാര്യങ്ങൾക്ക് ധനം ചെലവിടും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബുദ്ധിപൂർവ്വം ജീവിത പ്രശ്നങ്ങളെ നേരിടും. പിതൃകുടുംബ സമ്പത്തുകൾ അനുഭവത്തിൽ വരാൻ യോഗമുണ്ട്. രക്ഷാസ്ഥാനം കണ്ടെത്തും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കമിതാക്കൾക്ക് വിവാഹയോഗമുണ്ട്. ആരോഗ്യനിലയിൽ ആശങ്കയുണ്ടാകും. ഭാവിയിലേക്കുള്ള നൂതന തീരുമാനങ്ങൾ കൈക്കൊള്ളും. ബന്ധുജനങ്ങളുടെ അപ്രീതിക്ക് സാധ്യതയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഔദ്യോഗിക രംഗത്ത് നിയമ നടപടികളെ അഭിമുഖീകരിക്കേണ്ടതായി വരും. കുടുംബ പൂർവ്വിക സമ്പത്തുക്കൾ കൈവശം വന്നു ചേരും. ആരോഗ്യനില തൃപ്തികരമായി തുടരും. ജനസ്വാധീനം വർദ്ധിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
കാളിദാസ ശര്‍മ്മ, ഉഴവൂര്‍ | ഫോൺ: 9446942424