മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 ഓഗസ്റ്റ്‌ 03 മുതൽ 09 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
വളരെ വ്യക്തതയുള്ള കാര്യങ്ങളിൽ മാത്രം ഇടപെടുന്നത്‌ ഗുണകരമാകും. തൊഴിൽ പരമായും സാമ്പത്തികമായും വാരം അനുകൂലമാണ്‌. ചെറിയ ആരോഗ്യ ക്ലേശങ്ങൾ അവഗണിക്കുന്നത്‌ പിന്നീട്‌ പ്രയാസങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്‌. ആയതിനാല്‌ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ജീവിത പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെന്നു വരാം. ജോലിയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഗൃഹത്തിൽ ശുഭകരമായ സാഹചര്യങ്ങൾ പ്രതീക്ഷിക്കാം. ജോലിയിൽ അനുകൂല മാറ്റങ്ങള്ക്ക് സാധ്യത കാണുന്നു. വിദ്യാർത്ഥികളെ സംബന്ധിച്ച് പാഠ്യവിഷയങ്ങളിൽ കൂടുതൽ താൽപ്പര്യവും ശ്രദ്ധയും ആവശ്യമാണ്. പാഠ്യേതര വിഷയങ്ങളിൽ മികവ് പ്രകടമാകും. തൊഴിൽ പ്രവർത്തനങ്ങളിൽ സഹപ്രവർത്തകരുടെയും മേലധികാരിയുടെയും സഹായ സഹകരണം ഉണ്ടായിരിക്കും. വാഗ്വാദങ്ങൾക്കും വിയോജിപ്പുകൾക്കും കാരണമായ സാഹചര്യങ്ങൾ പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
തൊഴിൽ പ്രവർത്തനങ്ങളിലും വ്യാപാര-വ്യവസായ രംഗങ്ങളിലും അനുകൂലമായ ഒരു വാരമായിരിക്കും ഉണ്ടാവുക. ലക്ഷ്യപ്രാപ്തിയ്ക്കുവേണ്ടി കൂടുതൽ പ്രയത്‌നം ആവശ്യമാകും. തൊഴിലന്വേഷകരെ സംബന്ധിച്ച് ലാഭകരമായ അവസരങ്ങൾ വന്നുചേരും. പ്രവർത്തന മേഖലകളിൽ നല്ല രീതിയിലുള്ള വളർച്ചയുടെ ഒരു വാരമായിരിക്കും. വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ-വൈജ്ഞാനിക മേഖലകളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നവർക്കും പുരോഗതി കൈവരും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
വ്യക്തിപരമായ കാര്യങ്ങളിൽ ഉയർച്ച താഴ്ചകൾ വരാവുന്ന വാരമാണ്. കുടുംബ ബന്ധങ്ങളിൽ വിചാരിക്കുന്ന കാര്യവിജയം ഉണ്ടാകണമെന്നില്ല. അനാവശ്യ വാഗ്വാദങ്ങളുടെയും കലഹങ്ങളുടെയും വേളകൾ പ്രതീക്ഷിക്കാം. പാഴ്ച്ചിലവുകളും അനാവശ്യ ധനവിനിയോഗങ്ങളും മാനസ്സിക സമ്മർദ്ദത്തിനും അസ്വസ്ഥതകൾക്കും കാരണമാകാം. നിലനിൽക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കും. സമാധാനവും സന്തോഷവും കൈവരിക്കാൻ കഠിന പ്രയത്‌നം ആവശ്യമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബ ബന്ധങ്ങളിൽ സമാധാനവും സന്തോഷവും കൈവരും. അവിവാഹിതരെ സംബന്ധിച്ച് പുതിയ തീരുമാനങ്ങളും കണ്ടുമുട്ടലുകളും അനുകൂലമാകും. ജീവിത പങ്കാളിയുമായി അഭിപ്രായ ഭിന്നതകളും വാഗ്വാദങ്ങളും ഉടലെടുക്കാൻ കാരണമായ വേളകൾ വന്നുചേരാം. ആരോഗ്യ വിഷയങ്ങളിൽ കരുതൽ ആവശ്യമാണ്. നേരിയ ആരോഗ്യ വിഷമതകൾ ഉടലെടുക്കാം. ഔദ്യോഗിക പ്രവർത്തനങ്ങളിൽ പുരോഗതി കൈവരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തർക്കങ്ങളിലും വ്യവഹാരങ്ങളിലും വിജയിക്കാന് കഴിയും. തൊഴിൽ പ്രവർത്തനങ്ങളിൽ അനുകൂലമായ ഒരു വാരമായിരിക്കും ഉണ്ടാവുക. തൊഴിൽ മാറ്റത്തിനുള്ള സാധ്യതകൾ വന്നുചേരും. വ്യാപാര-വ്യവസായ രംഗങ്ങളിൽ അനുകൂലത കാണുന്നു. സ്വയംതൊഴിൽ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പുരോഗതി കൈവരും. തൊഴിൽ രംഗത്ത് പ്രവർത്തന മേഖല വിപുലമാകും. വരാന്ത്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നുചേരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഭവന സംബന്ധമായ വിഷയങ്ങൾക്ക് പ്രാധാന്യം നൽകും. കുടുംബ സാഹചര്യങ്ങളിൽ സംതൃപ്തിയും സന്തോഷവും കൈവരും. ഭവനം മോടിപിടിപ്പിക്കുക, തുടങ്ങിയ കർത്തവ്യങ്ങളിൽ ഏർപ്പെടും. മറ്റുള്ളവരുമായി ആരോഗ്യകരമായ സംഭാഷണങ്ങളിൽ പങ്കുചേരും. അവിവാഹിതരെ സംബന്ധിച്ച് പുതിയ തീരുമാനങ്ങളിൽ കരുതൽ ആവശ്യമാണ്. പ്രവർത്തനങ്ങളിൽ ഊർജ്ജസ്വലതയും ആനന്ദവും കൈവരും. പുതിയ പദ്ധതികളിൽ ധനവിനിയോഗം കാണുന്നു.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഔദ്യോഗിക മേഖലയിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം എടുത്തു പറയത്തക്ക അനുകൂലത കാണുന്നില്ല. ജോലിഭാരവും കഠിനാദ്ധ്വാനവും മാനസ്സിക സമ്മർദ്ദത്തിനും അസ്വസ്ഥതകൾക്കും കാരണമാകാം. കർത്തവ്യ നിർവ്വഹണത്തിൽ കൃത്യനിഷ്ഠ പാലിക്കാൻ കഴിയണമെന്നില്ല. വ്യാപാര-വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നവരെ സംബന്ധിച്ച് കാര്യവിജയം കാണുന്നു. പ്രതീക്ഷിച്ചത്തിലും ലാഭം പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മേലധികാരിയുടെ പ്രശംസയ്ക്ക് പാത്രമാകും. വ്യാപാര-വ്യവസായ രംഗങ്ങളിൽ സുപ്രധാന തീരുമാനങ്ങളും കൂടിക്കാഴ്ചകളും ഈ വാരത്തിന്റെ പ്രത്യേകതയായിരിക്കും. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അനുകൂലത കാണുന്നു. കൃഷി, സ്വയംതൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ മണ്ഡലങ്ങളിൽ എടുത്തു പറയത്തക്ക പുരോഗതി കൈവരും. വിവിധ സ്രോതസ്സുകളിൽ നിന്നും ധനാഗമന സാധ്യത കാണുന്നു. സാമ്പത്തികനില മെച്ചപ്പെടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിലന്വേഷകർക്ക് പുതിയ അവസരങ്ങൾ വന്നുചേരാം. അവിവാഹിതർക്ക് വിവാഹ സംബന്ധമായ കാര്യങ്ങളില് തീരുമാനം ഉണ്ടാകും. ഔദ്യോഗിക മേഖലയിൽ വിരസതയുടെയും അലസതയുടെയും വേളകൾ പ്രതീക്ഷിക്കാം. ജോലിയിൽ സംതൃപ്തിയും സന്തോഷവും കുറയാം. മേലധികാരിയുടെയും സഹപ്രവർത്തകരുടെയും കുറ്റപ്പെടുത്തലുകൾക്കും വിമർശനങ്ങൾക്കും സാധ്യത കാണുന്നു. പുതിയ ധനാഗമന മാർഗ്ഗങ്ങൾ ആരായും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ജോലിഭാരവും കഠിനാദ്ധ്വാനവും നിറഞ്ഞ ഒരു വാരമാകും ഉണ്ടാവുക. തിരക്കേറിയ വേളകൾ മാനസ്സിക സമ്മർദ്ദത്തിന് കാരണമാകാം. കാര്യക്ഷമതയും പ്രവർത്തന മികവും സഹപ്രവർത്തകരുടെയും മേലധികാരിയുടെയും പ്രശംസയ്ക്ക് പാത്രമാകും. സേവന രംഗങ്ങളിലും മറ്റും ബന്ധപ്പെട്ടിരിക്കുന്നവരെ സംബന്ധിച്ച് സാമ്പത്തിക നേട്ടവും സംതൃപ്തിയും കൈവരും. വിവിധ സ്രോതസ്സുകളിൽ നിന്നും ധനാഗമനം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിതമായ ജോലി ഭാരം മൂലം പ്രവര്‍ത്തനങ്ങളില്‍ ഉദാസീനത തോനാന്‍ ഇടയുണ്ട്. സുഹൃത്തുക്കള്‍ ബന്ധുജനങ്ങള്‍ എന്നിവരുമായുള്ള ബന്ധങ്ങളില്‍ അല്പം വൈഷമ്യ ങ്ങള്‍ ഉണ്ടായെന്നു വരാം. കച്ചവടത്തിലും വ്യാപാരത്തിലും ലാഭാനുഭവങ്ങള്‍ വര്‍ധിക്കും. വായ്പ്പാ ബാധ്യതകളില്‍ അല്പം കുറവ് വരും. ചില കാര്യങ്ങളില്‍ തീരുമാനങ്ങള്‍ മാറ്റും. അപ്രതീക്ഷിതമായ ധന ചിലവുകള്‍ മൂലം സാമ്പത്തിക രംഗത്ത് അല്പം പ്രയാസം ഉണ്ടായെന്നു വരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter