മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 ഏപ്രിൽ 6 മുതൽ 12 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
യാത്രാക്ലേശം കൊണ്ട്‌ ബുദ്ധിമുട്ടും. സർക്കാരിൽനിന്ന്‌ സഹായം ലഭിക്കും. രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കുന്നവർക്ക്‌ ഗുണകരമായ കാലം. ആരോപണങ്ങളെ അതിജീവിക്കും. കൂടുതൽ അധികാരം കിട്ടും. ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങൾ നടക്കാനിടയുണ്ട്‌.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കടബാധ്യത കുറയും. വീടുപണി തടസ്സപ്പെടും. മനോദുഃഖം വർദ്ധിക്കും. ശ്രദ്ധേയമായ അംഗീകാരങ്ങൾ കിട്ടും. കായിക മത്സരങ്ങളിൽ പരാജയം. ദാമ്പത്യകലഹം പരിഹരിക്കപ്പെടും. ആത്മീയമേഖലയിൽ കൂടുതൽ അംഗീകാരം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
രോഗശാന്തി. ഭൂമി സംബന്ധമായ കേസുകളിൽ പ്രതികൂലമായ തീരുമാനം ഉണ്ടാകും. രാഷ്ട്രീയരംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ അപ്രതീക്ഷിത ഭാഗ്യാനുഭവം. പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിർമ്മാണത്തിൽ പുരോഗതി.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അയൽക്കാരുമായി അഭിപ്രായഭിന്നതകളുണ്ടാകും. സന്തോഷവാർത്തകൾ കേൾക്കും. പരീക്ഷകളിൽ വിജയിക്കും. ഭൂമി സ്വന്തമായി ലഭിക്കും. ലോണിനുള്ള അപേക്ഷ അനുവദിച്ചുകിട്ടും. വിദേശയാത്ര നീട്ടിവയ്ക്കും. ജലയാത്രകളിൽ നിന്ന്‌ അപകടസാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കടബാധ്യതകൾ ഒഴിവാകും. ഗൃഹനിർമ്മാണത്തിൽ തടസ്സം. പ്രേമബന്ധം ദൃഢമാകും. കാർഷികരംഗത്ത്‌ ധനാഭിവൃദ്ധിക്ക്‌ യോഗം. അനാവശ്യ വിവാദങ്ങൾ ഉണ്ടാകും. കലാരംഗത്ത്‌ കൂടുതൽ അംഗീകാരത്തിന്‌ യോഗം. മാതാപിതാക്കൾക്ക്‌ ദുഃഖത്തിന്‌ സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. മാതാപിതാക്കളിൽനിന്ന്‌ ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. സാഹിത്യരംഗത്ത്‌ അപമാനത്തിനും മനോദുഃഖത്തിനും യോഗം. ഗൃഹനിർമ്മാണത്തിൽ തടസ്സത്തിനും ധനനഷ്ടത്തിനും യോഗം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതൽ മാതൃകാപരമാകും. പ്രേമബന്ധത്തിൽ കലഹം. സഹോദരങ്ങളുടെ സഹായം ലഭിക്കും. ഭൂമിസംബന്ധമായ ബിസിനസിലൂടെ കൂടുതൽ പ്രശസ്തിയും ധനലാഭവും ഉണ്ടാകും. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മത്സരരംഗത്ത്‌ വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരിൽനിന്ന്‌ അപമാനം. പലവിധ ചെലവുകൾ വന്ന്‌ ബുദ്ധിമുട്ടിക്കും. യാത്രാക്ലേശമുണ്ടാകും. സാമ്പത്തിക വിഷമതകളുണ്ടാകും. ഭാര്യയുടെ സഹായം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദാമ്പത്യകലഹം മാറും. സന്താനങ്ങളിൽനിന്ന്‌ ധനസഹായം. നല്ല സുഹൃത്തുക്കളെ കിട്ടും. ലോൺ, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. ഗൃഹനിർമ്മാണത്തിൽ പുരോഗതി. കുടുംബാംഗങ്ങൾ തമ്മിൽ കലഹസാധ്യത. നിയമപാലകർക്ക്‌ തൊഴിലിൽ പ്രശ്നങ്ങൾ.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭയം മാറും. രാഷ്ട്രീയരംഗത്ത്‌ ശത്രുക്കൾ വർദ്ധിക്കും. അധികാരമത്സരം ഉണ്ടാകും. വിദ്യാസംബന്ധമായി തടസ്സം. വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കും. വാർത്താമാധ്യമരംഗത്ത്‌ അപമാനസാധ്യത. വിവാഹതടസ്സം മാറും. യാത്രാദുരിതം ശമിക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും. മുൻകാല പ്രവൃത്തികൾ ഗുണകരമായി അനുഭവപ്പെടും. പൂർവികഭൂമി കൈവശം വരും. തൊഴിൽലബ്ധി. പ്രേമബന്ധം ദൃഢമാകും. കടം കൊടുക്കുന്നത്‌ ശ്രദ്ധിച്ചുവേണം. ദാമ്പത്യഭദ്രത. അപമാനങ്ങളെ തുടച്ചുമാറ്റാൻ കഴിയും. ജോലിയിൽ കൂടുതൽ അംഗീകാരം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വീട്ടിൽ മംഗള കർമ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തിൽ മെച്ചമുണ്ടാകും.വ്യാപാരത്തിൽ നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. സഹപ്രവർത്തകരോട്‌ അതിരുവിട്ടു പെരുമാറരുത്‌. പൊതുവേ നല്ല സമയമാണിത്‌.

Staff Reporter