19
April, 2019
Friday
04:48 AM
banner
banner
banner

ജ്യോതിഷപ്രകാരം 2019 മാര്‍ച്ച്‌ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

വാരഫലം (2019 മാര്‍ച്ച്‌ 18 മുതല്‍ 24 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
രാഷ്ട്രീയ – സാമൂഹ്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല അനുഭവങ്ങള്‍ വരാവുന്ന സമയമാണ്. തൊഴില്‍ രംഗത്ത് അധികാരികളില്‍ നിന്നും പ്രീതി സമ്പാദിക്കാന്‍ കഴിയും. ഭാഗ്യാനുഭവങ്ങള്‍ക്കും സാധ്യതയുള്ള വാരമാണ്. ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവര്‍ വൈദ്യ നിര്‍ദേശം കര്‍ശനമായി പിന്‍ തുടരണം.

ദോഷപരിഹാരം: മഹാവിഷ്ണുവിന് നെയ്യ് വിളക്കും പാല്‍പ്പായസവും. നവഗ്രഹ ക്ഷേത്രത്തില്‍ വ്യാഴന് വ്യാഴാഴ്ച അര്‍ച്ചന.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹസാധ്യം പ്രതീക്ഷിക്കാവുന്ന വാരമാണ്. സഹോദരാദി ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യത കാണുന്നു. അധ്വാനഭാരം വര്‍ദ്ധിക്കുമെങ്കിലും പ്രതിഫലവും ഉയരുന്നതാണ്. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. വാരാന്ത്യത്തില്‍ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം; ഗണപതിക്ക് മോദകം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തനങ്ങള്‍ക്ക് ആദരവും അംഗീകാരവും ലഭിക്കും. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരുന്ന വാരമായിരിക്കും. ചിട്ടികള്‍, വായ്പകള്‍, നിക്ഷേപങ്ങള്‍ മുതലായവ അനുഭവത്തില്‍ വരുന്നതിനാല്‍ സാമ്പത്തിക ക്ലേശം കുറയും. ലോഹ വ്യാപാരികള്‍ക്ക് അധിക ധനലാഭം സിദ്ധിക്കും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ വിജയവും അനുകൂല അനുഭവങ്ങളും വരാവുന്ന വാരമാകുന്നു.

ദോഷപരിഹാരം: മഹാവിഷ്ണുവിന് പാല്‍പായസം, ശാസ്താവിനു നീരാഞ്ജനം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ അവസരം ലഭിക്കും. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ആലോചനകള്‍ വന്നുചേരാന്‍ ഇടയുണ്ട്. മുതിര്‍ന്ന ബന്ധുജനങ്ങളുമായി കലഹത്തിനു സാധ്യത ഉള്ളതിനാല്‍ കോപ സംസാരം നിയന്ത്രിക്കണം. ആത്മീയ കാര്യങ്ങള്‍ക്കായി സമയം ചിലവഴിക്കാന്‍ തയാറാകും. ഉദര വ്യാധിക്ക് സാധ്യത ഉള്ളതിനാല്‍ ആഹാര കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ദോഷപരിഹാരം: സുബ്രഹ്മണ്യന് പഞ്ചാമൃതം, ശ്രീകൃഷ്ണന് രാജഗോപാല മന്ത്രാര്‍ച്ചന.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കച്ചവടം അഭിവൃധിപ്പെടും. സ്ഥിരം ജോലി ഉള്ളവര്‍ക്ക് അനുകൂല സ്ഥലം മാറ്റം മുതലായവ പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ അലസത വരാതെ നോക്കണം. സാമ്പത്തിക ക്ലേശം വന്നാലും ധന സഹായങ്ങള്‍ ലഭ്യമാകുന്നത് അനുഗ്രഹമാകും. ആഗ്രഹിച്ച ദേവാലയ ദര്‍ശനത്തിനു കുടുംബ സമേതം യാത്ര പുറപ്പെടും. അധിക ചിലവുകള്‍ വരാന്‍ ഇടയുണ്ട്.

ദോഷപരിഹാരം: ദേവിക്ക് വിളക്കും മാലയും; നാഗങ്ങള്‍ക്ക് പാല്‍ മഞ്ഞള്‍ സമര്‍പ്പണവും സര്‍പ്പം പാട്ടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം വര്‍ധിക്കും. തൊഴില്‍ രംഗത്ത് ജോലിഭാരം വര്‍ദ്ധിക്കുമെങ്കിലും മേലധികാരികളുടെ അംഗീകാരവും അഭിനന്ദനവും മുതല്‍ക്കൂട്ടാകും. സ്ത്രീകള്‍ നിമിത്തം വിഷമതകള്‍ വരാവുന്ന വാരമാണ്. കുടുംബത്തില്‍ മംഗള കര്‍മങ്ങള്‍ക്ക് സാധ്യത. സുഹൃത്ത് ജനങ്ങളില്‍ നിന്നും സഹായകരമായ സമീപനം ഉണ്ടാകും.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 17 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം

ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ഹനുമാന് വെറ്റിലമാല.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) വ്യാപാര രംഗത്ത് അപ്രതീക്ഷിത ലാഭാനുഭവങ്ങള്‍ വരാവുന്ന വാരമാണ്. ശ്രദ്ധക്കുറവു മൂലം ധന പല ചുമതലകളും അധ്വാന ഭാരവും വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് തൊഴില്‍ മാറ്റം ലഭിക്കാന്‍ ഇടയുണ്ട്. സുഹൃത്ത് വലയത്തില്‍ സര്‍വരുടെയും ആദരവിന് പാത്രമാകും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. മാതാപിതാക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാന്‍ ഇടയുള്ള വാരമാണ്. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹ സാധ്യം വരാവുന്ന വാരമാണ്. വരവും ചിലവും ഒരുപോലെ വര്‍ദ്ധിചെന്നു വരാം.

ദോഷപരിഹാരം: സുബ്രഹ്മണ്യന് പഞ്ചാമൃതം; നാഗങ്ങള്‍ക്ക് നൂറും പാലും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പലവിധ കാര്യങ്ങള്‍ സമയ ബന്ധിതമായി ചെയ്തു പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നതില്‍ അഭിനന്ദനം ലഭിക്കും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. കുടുംബത്തില്‍ ഒത്തൊരുമയും സമാധാന അന്തരീക്ഷവും നിലനില്‍ക്കും. തൊഴിലില്‍ വരുന്ന മാറ്റങ്ങള്‍ കൂടുതലും അനുകൂലമാകുവാനാണ് സാധ്യത. തൊഴില്‍ അന്വേഷകര്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. ചെയ്യാത്ത കുറ്റത്തിന് ശകാരം കേള്‍ക്കേണ്ട സാഹചര്യം ഉണ്ടായെന്നു വരാം.

ദോഷപരിഹാരം: മഹാവിഷ്ണുവിനു ഭാഗ്യ സൂക്തം, ഗണപതിക്ക് മോദകം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗവേഷണ സംബന്ധമായ കാര്യങ്ങളില്‍ വിജയം കൈവരിക്കുവാന്‍ കഴിയും. ജോലി സംബന്ധമായ കാര്യങ്ങളില്‍ ചില അനുകൂല മാറ്റങ്ങള്‍ക്ക് അവസരം ലഭിക്കുന്ന വാരമാണ്. വരുമാനം വര്‍ദ്ധിക്കുമെങ്കിലും അപ്രതീക്ഷിത ചിലവുകള്‍ മൂലം സാമ്പത്തിക നേട്ടം കുറയും. വ്യാപാര കാര്യങ്ങളിലെ തടസാനുഭവങ്ങള്‍ക്ക് ഒരു വലിയ അളവില്‍ പരിഹാരം കണ്ടെത്താന്‍ കഴിയും. സാമൂഹിക അംഗീകാരം വര്‍ധിക്കും.

ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, സുബ്രഹ്മണ്യന് കുമാരസൂക്ത പുഷ്പാഞ്ജലി.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രതിസന്ധികളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷ നേടാന്‍ കഴിയുന്നതില്‍ സന്തോഷം തോന്നും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുവാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. മനസ്സറിയാത്ത കാര്യത്തിന് സമാധാനം പറയേണ്ടി വരുന്നത് ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക ക്രയ വിക്രയങ്ങളില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണം. മുന്‍കോപം മൂലം ബന്ധങ്ങളില്‍ വിള്ളലുകള്‍ വരാതെ ശ്രദ്ധിക്കണം.

ദോഷപരിഹാരം: ശിവന് കൂവളമാല, രുദ്രാഭിഷേകം: ദേവിക്ക് വിളക്കും മാലയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കൃഷിയില്‍ നിന്നും ആദായം വര്‍ധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല തൊഴില്‍ മാറ്റത്തിനോ ആനുകൂല്യ വര്‍ധനവിനോ സാധ്യത കാണുന്നു. പല കാലങ്ങളായുള്ള പ്രാര്‍ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും ഫലപ്രാപ്തി ഉണ്ടാകും. മാതാവിനോ മാതൃബന്ധുക്കള്‍ക്കോ അനാരോഗ്യം വര്‍ധിക്കുവാന്‍ ഇടയുണ്ട്. കുടുംബത്തില്‍ നിന്നും അകന്നു കഴിയുന്നവര്‍ക്ക് താത്കാലികമായി കുടുംബത്തോടൊപ്പം കഴിയാന്‍ സാധിക്കുന്നതില്‍ മന സന്തോഷം തോന്നും.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 14 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം

ദോഷപരിഹാരം : ശിവന് കൂവളമാല, ജലധാര; ഗണപതിക്ക് കറുകമാല.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഭാഗ്യവും ദൈവാധീനവും വര്‍ധിക്കുന്ന വാരമാണ്. കര്‍മ്മ രംഗത്ത് അനുകൂല ചലനങ്ങള്‍ ഉണ്ടാകും. പരീക്ഷകള്‍, മത്സരങ്ങള്‍, അഭിമുഖങ്ങള്‍ മുതലായവയില്‍ വിജയം നേടാന്‍ കഴിയും. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വാരാന്ത്യത്തില്‍ അല്പം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം. പല നാളുകളായി മാറ്റി വച്ചിരുന്ന കാര്യങ്ങളില്‍ സധൈര്യം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത് ഗുണകരമായി വരില്ല.

ദോഷപരിഹാരം: ഹനുമാന് വെറ്റിലമാല , ശാസ്താവിന് എള്ള് പായസം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

[yuzo_related]

CommentsRelated Articles & Comments